തീരാതെ നില്‍ക്കുന്ന നടപടിക ള്‍
കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനു വേണ്ടി വിജ്ഞാപനം ചെയ്യുന്ന ദിവസം-
(a)
കമ്പനി നിയമം, 1956 വകുപ്പ് 10E (1) പ്രകാരം
സ്ഥാപിച്ച
കമ്പനി നിയമ
ഭരണത്തിനുള്ള ബോര്‍ഡ് (ഇനിമുതല്‍ ഈ വകുപ്പി ല്‍ കമ്പനി നിയമ ബോര്‍ഡ് എന്ന്
പറയുന്നത്) മുന്‍പാകെ മുന്‍പറഞ്ഞ
ദിവസത്തിനു തൊട്ടുമുന്‍പ് തീരാതെ തുടരുന്ന എല്ലാ കാര്യങ്ങളും നടപടികളും അഥവാ
കേസുകളും ട്രിബ്യൂണലിന് കൈമാറും, ട്രിബ്യൂണല്‍, ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച്
അത്തരം കാര്യങ്ങളും നടപടികളും അഥവാ കേസുകളും കൈകാര്യം ചെയ്യും;
(b)
ആ ദിവസത്തിനു മുന്‍പ് കമ്പനി നിയമ ബോര്‍ഡ് നടത്തിയ
ഏതെങ്കിലും തീരുമാനം അഥവാ ഉത്തരവില്‍ സന്താപമുള്ള ഏതെങ്കിലും വ്യക്തിക്ക് കമ്പനി
നിയമ ബോര്‍ഡ് അയാള്‍ക്ക് തീരുമാനം അഥവാ ഉത്തരവ് വിനിമയം നടത്തിയ ദിവസം മുതല്‍
അറുപതു ദിവസത്തിനുള്ളി ല്‍ അത്തരം ഉത്തരവി ല്‍ നിന്നും ഉയരുന്ന ഏതെങ്കിലും
നിയമവശം ചോദ്യം ചെയ്തു ഹൈക്കോടതിയി ല്‍
അപ്പീ ല്‍ ഫയ ല്‍ ചെയ്യാം:
അപ്പീലുകാരന്‍ ആ കാലത്തിനുള്ളി ല്‍ അപ്പീ ല്‍ ഫയ ല്‍ ചെയ്യുന്നതി ല്‍ നിന്നും മതിയായ കാരണങ്ങളാ ല്‍ തടയപ്പെട്ടു എന്ന് അതിനു
തൃപ്തിയായാ ല്‍,
ഹൈക്കോടതി, അറുപതു ദിവസത്തി ല്‍ കൂടാത്ത മറ്റൊരു കാലത്തിനുള്ളി ല്‍ അത് ഫയ ല്‍ ചെയ്യാ ന്‍ അനുവദിക്കും;
(c)
കമ്പനി നിയമം, 1956 പ്രകാരമുള്ള എല്ലാ നടപടികളും,
കമ്പനികളുടെ ആര്‍ബിട്രേഷന്‍, അനുരഞ്ജനം, ക്രമങ്ങള്‍, പുനസംഘടനകള്‍, പിരിച്ചുവിടല്‍,
എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഉള്‍പ്പെടെ, ഏതെങ്കിലും ജില്ലാ കോടതിയി ല്‍ അഥവാ ഹൈക്കോടതിയില്‍
ആ ദിവസത്തിനു തൊട്ടുമുന്‍പ് തീരാതെ തുടരുന്നത്, ട്രിബ്യൂണലിന് കൈമാറും, ട്രിബ്യൂണ ല്‍ അത്തരം നടപടിക ള്‍ അവ കൈമാറ്റം
ചെയ്യുന്നതിന് മുന്‍പുള്ള വേള മുതല്‍ തുടര്‍ന്നു കൈകാര്യം ചെയ്യും.
(d)
ഈ നിയമം തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, വ്യവസായ
സാമ്പത്തിക പുനസംഘടനയുടെ അപ്പീ ല്‍ അതോറിറ്റിക്ക് പരിഗണിച്ച ഏതെങ്കിലും അപ്പീല്‍,
അഥവാ വ്യവസായ സാമ്പത്തിക പുനസംഘടനയുടെ ബോര്‍ഡ് മുന്‍പാകെ നടത്തിയ ഏതെങ്കിലും
റഫറന്‍സ്, അഥവാ തീരാതെ നില്‍ക്കുന്ന അന്വേഷണം, അഥവാ എന്ത് സ്വഭാവത്തിലുള്ളതായാലും
സിക്ക് ഇന്ഡസ്ട്രിയ ല്‍
കമ്പനിക ള്‍ (സ്പെഷ്യല്‍
പ്രോവിഷന്‍സ്) ആക്ട്, 1985 പ്രകാരം, വ്യവസായ സാമ്പത്തിക പുനസംഘടനയുടെ അപ്പീ ല്‍ അതോറിറ്റിക്ക് അഥവാ
വ്യവസായ സാമ്പത്തിക പുനസംഘടനയുടെ ബോര്‍ഡ് മുന്‍പാകെ തീരാതെ നില്‍ക്കുന്ന
എന്തെങ്കിലും നടപടികളി ല്‍
ഇളവുണ്ടാകും:
എന്നാല്‍ ഈ ഉപവകുപ്പ്
പ്രകാരം ഇളവു ചെയ്യപ്പെട്ട തരം
അപ്പീ ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ഈ നിയമ പ്രകാരം ട്രിബ്യൂണലിന് ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ഈ നിയമം തുടങ്ങുന്നത് മുത ല്‍ നൂറ്റി എണ്‍പത് ദിവസങ്ങള്‍ക്കുള്ളി ല്‍ ഒരു റഫറന്‍സ് നടത്താം:
അപ്പീ ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ഈ നിയമ പ്രകാരം ട്രിബ്യൂണലിന് ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ഈ നിയമം തുടങ്ങുന്നത് മുത ല്‍ നൂറ്റി എണ്‍പത് ദിവസങ്ങള്‍ക്കുള്ളി ല്‍ ഒരു റഫറന്‍സ് നടത്താം:
എന്നാല്‍ ഈ ഉപവകുപ്പ്
പ്രകാരം ഇളവു ചെയ്യപ്പെട്ട തരം
അപ്പീ ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ഈ നിയമ പ്രകാരം അത്തരം റഫറന്‍സ് നടത്തുന്നതിന് ഫീസ് ഒന്നും കൊടുക്കേണ്ടതില്ല.
അപ്പീ ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക് ഈ നിയമ പ്രകാരം അത്തരം റഫറന്‍സ് നടത്തുന്നതിന് ഫീസ് ഒന്നും കൊടുക്കേണ്ടതില്ല.
[വ. 434 (1)]
ഈ വകുപ്പിലെ ട്രിബ്യൂണലിന്, കമ്പനി നിയമ ബോര്‍ഡിലോ
കോടതികളിലോ തീരാതെ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും നടപടികളും അഥവാ കേസുകളും
സമയപരിധിക്കുള്ളില്‍ കൈമാറ്റം ചെയ്യുന്നത് ഉറപ്പുവരുത്താന്‍ ഈ നിയമത്തിലെ
വ്യവസ്ഥകളുമായി ഒത്തുപോകുന്ന ചട്ടങ്ങള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു നിര്‍മ്മിക്കാം.
[വ. 434 (2)]
അദ്ധ്യായം ഇരുപത്തി ഏഴ് സമാപ്തം
#CompaniesAct
No comments:
Post a Comment