ഫോറിന്‍
കമ്പനിക്ക് നോട്ടീസ്
ഒരു വിദേശ കമ്പനിക്ക് നല്‍കേണ്ട നടപടി, നോട്ടീസ്, അഥവാ പ്രമാണം, വകുപ്പ് 380
അനുസരിച്ച് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഏതെങ്കിലും വ്യക്തിയുടെ പേരിലും
വിലാസത്തിലും സംബോധന ചെയ്ത് അങ്ങനെ റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച വിലാസത്തി ല്‍ വെയ്ക്കുകയോ തപാലിലോ
ഇലക്ട്രോണിക് മാദ്ധ്യമത്തിലോ അയയ്ക്കുകയോ
ചെയ്‌താ ല്‍ മതിയായ സമര്‍പ്പണമായി
പരിഗണിക്കും.
[വ. 383 ]
ഒരു
ഫോറി ന്‍ കമ്പനിക്ക് ഈ നിയമവ്യവസ്ഥക ള്‍
വകുപ്പ് 71-ലെ വ്യവസ്ഥകള്‍ ഒരു വിദേശ കമ്പനിക്ക് അങ്ങനെതന്നെ ബാധകമാകും.
[വ. 384 (1)]
വകുപ്പ് 92-ലെ വ്യവസ്ഥകള്‍, ഈ നിയമപ്രകാരം ഉണ്ടാക്കിയ ചട്ടങ്ങ ള്‍ പറയുന്ന തരം ഒഴിവുകള്‍ക്കും
ഭേദപ്പെടുത്തലുകള്‍ക്കും പൊരുത്തപ്പെടുത്തലുകള്‍ക്കും വിധേയമായി, ഇന്ത്യയില്‍
രൂപീകരിച്ച ഒരു കമ്പനിക്ക് ബാധകമാകുന്ന പോലെതന്നെ ഒരു വിദേശ കമ്പനിക്ക് ബാധകമാകും.
[വ. 384 (2)]
ഒരു വിദേശ കമ്പനിക്ക് വകുപ്പ് 128-ലെ
വ്യവസ്ഥകള്‍, അതിന്‍റെ ഇന്ത്യയിലെ ബിസിനസ്സുമായി ബന്ധപ്പെട്ടോ അതിനിടയിലോ പണം സ്വീകരിച്ചതിനും ചിലവാക്കിയതിനും, വാങ്ങലും വില്‍പനയും
നടത്തിയതിനും ആസ്തികള്‍ക്കും ബാദ്ധ്യതകള്‍ക്കും വേണ്ടി ആ വകുപ്പി ല്‍ പറയുന്ന കണക്കു ബുക്കുക ള്‍ അതിന്‍റെ ഇന്ത്യയിലെ പ്രധാന
ബിസിനസ് സ്ഥലത്ത് സൂക്ഷിക്കാ ന്‍ അതിനോട് ആവശ്യപ്പെടുന്ന അത്രയും ബാധകമാകും.
[വ. 384 (3)]
ഏതെങ്കിലും വിദേശ കമ്പനി നിര്‍മിച്ച അഥവാ വാങ്ങിയ വസ്തുവകകളുടെ മേല്‍ ചാര്‍ജിനുവേണ്ടി
അദ്ധ്യായം VI –ലെ വ്യവസ്ഥകള്‍ അങ്ങനെതന്നെ ബാധകമാകും.
[വ. 384 (4)]
ഒരു വിദേശ കമ്പനിയുടെ ഇന്ത്യ ന്‍ ബിസിനസ്സിന് അദ്ധ്യായം XIV –ലെ
വ്യവസ്ഥകള്‍ ഇന്ത്യയില്‍ രൂപീകരിച്ച ഒരു കമ്പനിക്ക് ബാധകമാകുന്നതെങ്ങനെയോ അതുപോലെതന്നെ
ബാധകമാകും.
[വ. 384 (5)]
ഫീസ്
ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്ന പോലെ റജിസ്ട്രാ ര്‍ റജിസ്റ്റ ര്‍ ചെയ്യേണ്ട ഏതെങ്കിലും പ്രമാണം
അദ്ദേഹം റജിസ്റ്റ ര്‍
ചെയ്യാ ന്‍ നിര്‍ദ്ദേശിച്ച
ഫീസ് ഒടുക്കണം.
[വ. 385 ]
വ്യാഖ്യാനം
ഈ അദ്ധ്യായത്തില്‍ മുന്‍പറഞ്ഞ വ്യവസ്ഥകളുടെ ആവശ്യത്തിന് വേണ്ടി,-
(a)
“സാക്ഷ്യപ്പെടുത്തിയ”
എന്ന സംജ്ഞ അര്‍ത്ഥമാക്കുന്നത്, ഒരു അസ്സല്‍ പകര്‍പ്പ് അഥവാ ഒരു ശരിയായ തര്‍ജമയായി
നിര്‍ദ്ദേശിച്ച വിധത്തി ല്‍
സാക്ഷ്യപ്പെടുത്തിയത്.
(b)
ഒരു വിദേശ കമ്പനിയുമായി
ബന്ധപ്പെട്ട് “ഡയറക്ടര്‍” എന്ന സംജ്ഞയി ല്‍,
കമ്പനിയുടെ ഡയറക്ടര്‍മാ രുടെ ബോര്‍ഡ് ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കും
ഉപദേശങ്ങള്‍ക്കും അനുസരിച്ചാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത് ആ വ്യക്തി ഉള്‍പ്പെടും.
(c)
“ബിസിനസ്സ് സ്ഥലം” എന്ന സംജ്ഞയി ല്‍ ഒരു ഓഹരി കൈമാറ്റ അഥവാ
റജിസ്ട്രെഷന്‍ ഓഫിസ് ഉള്‍പ്പെടും.
[വ. 386 ]
#CompaniesAct
No comments:
Post a Comment