Wednesday, 4 March 2015

കമ്പനി നിയമം: വകുപ്പ് 382 : ഫോറിന്‍ കമ്പനിയുടെ പേര് വിവരം പ്രദര്‍ശിപ്പിക്കുന്നത്


ഫോറിന്‍ കമ്പനിയുടെ പേര് വിവരം  പ്രദര്‍ശിപ്പിക്കുന്നത്

ഓരോ വിദേശ കമ്പനിയും-

(a) ഇന്ത്യയില്‍ അത് ബിസിനസ്‌ തുടരുന്ന ഓരോ ഓഫീസിനും അഥവാ സ്ഥലത്തിനും പുറത്തായി, കമ്പനിയുടെ പേരും രൂപീകരിച്ച രാജ്യവും എളുപ്പത്തി ല്‍ വ്യക്തമാകുന്ന ഇംഗ്ലീഷ് അക്ഷരങ്ങളിലും ഓഫിസ് അഥവാ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന ഭാഷ അഥവാ ഭാഷകളി ല്‍ ഒന്നിലെ അക്ഷരങ്ങളിലും സ്പഷ്ടമായി പ്രദര്‍ശിപ്പിക്കണം;

(b) എല്ലാ ബിസിനസ്‌ ലെറ്ററുകളിലും, ബില്ലുകളിലും ലെറ്റര്‍ പേപ്പറുകളിലും കൂടാതെ എല്ലാ നോട്ടീസുകളിലും കമ്പനിയുടെ മറ്റു ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും വ്യക്തമാകുന്ന ഇംഗ്ലീഷ് അക്ഷരങ്ങളി ല്‍, കമ്പനിയുടെ പേരും കമ്പനി രൂപീകരിച്ച രാജ്യവും എഴുതണം; കൂടാതെ

(c)     കമ്പനിയുടെ അംഗങ്ങളുടെ ബാദ്ധ്യത ക്ലിപ്തമാണെങ്കില്‍, ആ വിവരത്തിന് നോട്ടീസ്-

(i)      ഇറക്കുന്ന എല്ലാത്തരം പ്രോസ്പെക്ടസിലും എല്ലാ ബിസിനസ്‌ ലെറ്ററുകളിലും, ബില്ലുകളിലും ലെറ്റര്‍ പേപ്പറുകളിലും നോട്ടീസുകളിലും പരസ്യങ്ങളിലും കമ്പനിയുടെ മറ്റു ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും വ്യക്തമാകുന്ന ഇംഗ്ലീഷ് അക്ഷരങ്ങളി ല്‍; കൂടാതെ

(ii) ഇന്ത്യയില്‍ അത് ബിസിനസ്‌ തുടരുന്ന ഓരോ ഓഫീസിനും അഥവാ സ്ഥലത്തിനും പുറത്തായി, എളുപ്പത്തി ല്‍ വ്യക്തമാകുന്ന ഇംഗ്ലീഷ് അക്ഷരങ്ങളിലും ഓഫിസ് അഥവാ സ്ഥലം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സാധാരണ ഉപയോഗിക്കുന്ന ഭാഷ അഥവാ ഭാഷകളി ല്‍ ഒന്നിലെ അക്ഷരങ്ങളിലും സ്പഷ്ടമായി പ്രദര്‍ശിപ്പിക്കണം;

[വ. 382 ]

#CompaniesAct

No comments:

Post a Comment