Saturday, 28 March 2015

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (61-70)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....

 

 

(61) “ഔദ്യോഗിക ലിക്വിഡേറ്റര്‍” (ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍) അര്‍ത്ഥമാക്കുന്നത്, വകുപ്പ് 359 (1) പ്രകാരം നിയമിച്ച ഒരു ഔദ്യോഗിക ലിക്വിഡേറ്റര്‍;

 

(62) “ഒറ്റയാള്‍ കമ്പനി”  അര്‍ത്ഥമാക്കുന്നത്, ഒരംഗം മാത്രമുള്ള ഒരു കമ്പനി;

 

(63) “സാധാരണ അഥവാ വിശേഷ പ്രമേയം” അര്‍ത്ഥമാക്കുന്നത്, ഒന്നുകില്‍ ഒരു സാധാരണ പ്രമേയം, അല്ലെങ്കില്‍ യഥാക്രമം വകുപ്പ് 114 പറയുന്ന വിശേഷ പ്രമേയം;

 

(64) “അടച്ചുതീര്‍ത്ത ഓഹരി മൂലധനം” അഥവാ “ ഓഹരി മൂലധനം അടച്ചുതീര്‍ത്തത്” അര്‍ത്ഥമാക്കുന്നത്, അടച്ചുതീര്‍ത്തതായി വരവ് വെച്ച ആകെ ധനത്തിന്‍റെ തുക, അതായത് ഓഹരിക ള്‍ ഇറക്കിയതിന് അടച്ചതായി കിട്ടിയ തുകയ്ക്ക് തുല്യമായത്, കൂടാതെ, കമ്പനിയുടെ ഓഹരികള്‍ക്ക് അടച്ചതായി വരവ് വെച്ച ഏതെങ്കിലും തുക ഉള്‍പ്പെടും; പക്ഷേ, അത്തരം ഓഹരികള്‍ക്ക് കിട്ടിയ മറ്റേതെങ്കിലും തുക, എന്ത് പേര്‍ വിളിച്ചാലും, ഉള്‍പ്പെടില്ല; 

 

(65) “തപാല്‍ ബാലറ്റ്” അര്‍ത്ഥമാക്കുന്നത്,  തപാലിലോ ഏതെങ്കിലും ഇലക്ട്രോണിക് മാദ്ധ്യമം വഴിയോ വോട്ടു ചെയ്യുന്നത്;

 

(66) “നിര്‍ദ്ദേശിച്ച” എന്നത് അര്‍ത്ഥമാക്കുന്നത്, ഈ നിയമപ്രകാരം നിര്‍മ്മിച്ച ചട്ടങ്ങ ള്‍ നിര്‍ദ്ദേശിച്ചത്;

 

(67) “മുന്‍ കമ്പനി നിയമം” അര്‍ത്ഥമാക്കുന്നത്, താഴെ വ്യക്തമാക്കിയതില്‍ ഏതെങ്കിലും നിയമം:-

 

(i)     ഇന്ത്യന്‍ കമ്പനി നിയമം, 1866 –നു മുന്‍പ് കമ്പനികളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങള്‍;

(ii)     ഇന്ത്യന്‍ കമ്പനി നിയമം, 1866;

(iii)    ഇന്ത്യന്‍ കമ്പനി നിയമം, 1882;

(iv)    ഇന്ത്യന്‍ കമ്പനി നിയമം, 1913;

(v)     റെജിസ്ട്രെഷന്‍ ഓഫ് ട്രാന്‍സ്ഫേഡ് കമ്പനീസ് ഓര്‍ഡിനന്‍സ്, 1942;

(vi)    കമ്പനി നിയമം, 1956; കൂടാതെ

(vii)    നിലവിലുള്ളതും മുന്‍പറഞ്ഞ ഏതെങ്കിലും നിയമങ്ങളും ഓര്‍ഡിനന്‍സുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമം-

 

(A)    ലയിച്ച ടെറിറ്ററികളില്‍ അഥവാ ഒരു പാര്‍ട്ട് B സംസ്ഥാനത്ത് (ജമ്മുവും കാശ്മീരും, സംസ്ഥാനം ഒഴികെ), അഥവാ അതിലെ ഏതെങ്കിലും ഭാഗത്ത്,  ഇന്ത്യന്‍ കമ്പനി നിയമം, 1913, അങ്ങോട്ടു നീട്ടുന്നതിനു മുന്‍പ്; അഥവാ

(B)    ജമ്മുവും കാശ്മീരും, സംസ്ഥാനത്ത്,  അഥവാ അതിലെ ഏതെങ്കിലും ഭാഗത്ത്, ജമ്മുവും കാശ്മീരും (നിയമങ്ങളുടെ വ്യാപ്തി) നിയമം, 1956 തുടങ്ങുന്നതിനു മുന്‍പ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, കൂടാതെ
ഫിനാന്‍ഷ്യ
ല്‍ കോര്‍പ്പറേഷനുകളുമായി ബന്ധപ്പെട്ട് മാത്രം, കൂടാതെ, കേന്ദ്ര നിയമങ്ങള്‍ (ജമ്മുവും കാശ്മീരും വരെ വ്യാപിപ്പിക്കുന്നത്) നിയമം, 1968, മറ്റു കോര്‍പ്പറേഷനുകളുമായി ബന്ധപ്പെട്ട് മാത്രം;

(viii)   പോര്‍ച്ചുഗീസ് കൊമ്മേര്‍ഷ്യ ല്‍ കോഡ്, ‘ സോസീഡാഡസ് അനോണിമസ്’ –മായി ബന്ധപ്പെട്ട് മാത്രം;

(ix)    കമ്പനികളുടെ റജിസ്ട്രെഷന്‍ (സിക്കിം) നിയമം, 1961;



 
  
                  

(68) “സ്വകാര്യ കമ്പനി” അര്‍ത്ഥമാക്കുന്നത്, †കുറഞ്ഞത്‌ ഒരു ലക്ഷം രൂപാ അടച്ചുതീര്‍ത്ത ഓഹരി മൂലധനം ഉള്ളതും അഥവാ നിര്‍ദ്ദേശിച്ച ഉയര്‍ന്ന  അടച്ചുതീര്‍ത്ത ഓഹരി മൂലധനം ഉള്ളതും ആയ ഒരു കമ്പനി, കൂടാതെ അതിന്‍റെ  ആര്‍ട്ടിക്കിള്‍സ് വഴിക്ക്,-

   

(i)     അതിന്‍റെ ഓഹരിക ള്‍ കൈമാറ്റം ചെയ്യാനുള്ള അവകാശം നിയന്ത്രിക്കുന്നു;

(ii)     ഒറ്റയാള്‍ കമ്പനി ഒഴികെ, അതിന്‍റെ അംഗങ്ങളുടെ എണ്ണം ഇരുന്നൂറെന്നു പരിധി വെയ്ക്കുന്നു:

എന്നാല്‍, രണ്ടോ അതിലധികമോ വ്യക്തികള്‍, ഒരു കമ്പനിയില്‍ ഒന്നോ അതിലധികമോ ഓഹരികള്‍, ഒരുമിച്ചു കൈക്കൊള്ളുന്നു എങ്കില്‍, അവര്‍, ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒരു ഏക അംഗമായി പരിഗണിക്കും:

 

(A) കമ്പനിയുടെ ഉദ്യോഗത്തിലുള്ള വ്യക്തികള്‍; കൂടാതെ

(B) കമ്പനിയുടെ ഉദ്യോഗത്തില്‍ മുന്‍പ് ഉണ്ടായിരുന്നവരും ഉദ്യോഗത്തിലുള്ളപ്പോള്‍ കമ്പനിയുടെ അംഗങ്ങളുമായിരുന്നവരും ഉദ്യോഗം അവസാനിച്ചിട്ടും

അംഗങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെടില്ല; കൂടാതെ

(iii)    കമ്പനിയുടെ ഏതെങ്കിലും സെക്യുരിറ്റികളി ല്‍ വരി ചേരാ ന്‍ പൊതുജനത്തിന് എന്തെങ്കിലും ക്ഷണം നിരോധിക്കുന്നത്;  

 

†  കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം വേണ്ടെന്നു വെച്ചു.
 
         





 

(69) “പ്രോത്സാഹകന്‍” അര്‍ത്ഥമാക്കുന്ന ഒരു വ്യക്തി-

 

(a) ഒരു പ്രോസ്പെക്ടസില്‍ അങ്ങനെ പേരുള്ളയാ ള്‍, അഥവാ വകുപ്പ് 92 പറയുന്ന വാര്‍ഷിക റിട്ടേണി ല്‍ കമ്പനി അങ്ങനെ തിരിച്ചറിയിക്കുന്നത്; അഥവാ

(b) കമ്പനിയുടെ കാര്യങ്ങള്‍ക്ക് മേലെ നിയന്ത്രണമുള്ള ആള്‍, പ്രത്യക്ഷമായോ പരോക്ഷമായോ, ഒരു ഓഹരി ഉടമയായോ ഡയറക്ടര്‍ ആയോ മറ്റോ; അഥവാ

(c) കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌, ആരുടെ ഉപദേശം, നിര്‍ദ്ദേശങ്ങ ള്‍, അഥവാ ആജ്ഞകള്‍ പ്രകാരമാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത്:

എന്നാല്‍, ഉ.വ.(c) യിലുള്ള ഒന്നും ഒരു പ്രൊഫഷണല്‍ പദവിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്ക് ബാധകമല്ല;

(70)        “പ്രോസ്പെക്ടസ്”   അര്‍ത്ഥമാക്കുന്നത്, ഒരു പ്രോസ്പെക്ടസ് ആയി വിവരിക്കുന്ന അഥവാ ഇറക്കിയ ഏതെങ്കിലും പ്രമാണം, വകുപ്പ് 32 പറയുന്ന ഒരു റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അഥവാ  വകുപ്പ് 31 പറയുന്ന  ഷെല്‍ഫ് പ്രോസ്പെക്ടസ് അഥവാ ഒരു ബോഡി കോര്‍പ്പറേറ്റിന്‍റെ ഏതെങ്കിലും സെക്യുരിറ്റികള്‍, വരിചേര്‍ക്കാനോ വാങ്ങിക്കാനോ പൊതുജനങ്ങളില്‍ നിന്നും ഓഫറുക ള്‍ ക്ഷണിക്കുന്ന, ഏതെങ്കിലും നോട്ടീസ്, സര്‍ക്കുല ര്‍, പരസ്യം, അഥവാ മറ്റു പ്രമാണം;

 

#CompaniesAct

No comments:

Post a Comment