പ്രോസ്പെക്ടസി ല്‍ വിദഗ്ദ്ധ സമ്മതം
(a) പ്രോസ്പെക്ടസി ല്‍ ഒരു വിദഗ്ദ്ധന്‍റെ ഒരു പ്രസ്താവന ഉള്‍പ്പെടുന്നുണ്ടെങ്കില്‍, പ്രോസ്പെക്ടസി ല്‍ അത് ഉള്‍പ്പെടുത്തിയ ഫോമിലും സന്ദര്‍ഭത്തിലും തന്നെ പ്രസ്താവന
പ്രോസ്പെക്ടസി നോടൊപ്പം ഇറക്കാന്‍ അയാളുടെ എഴുതിയ സമ്മതം,
അയാള്‍ തന്നില്ലെങ്കി ല്‍ അഥവാ പ്രോസ്പെക്ടസ് റജിസ്ട്രെഷന് സമര്‍പ്പിക്കുന്നതിനു
മുന്‍പ് പിന്‍വലിച്ചെങ്കി ല്‍, അഥവാ അയാ ള്‍ തന്നു എന്നും മുന്‍പറഞ്ഞ പോലെ അയാളുടെ സമ്മതം പിന്‍വലിച്ചിട്ടില്ല എന്നും
ഒരു പ്രസ്താവന പ്രോസ്പെക്ടസില്‍ വ്യക്തമാക്കാതെയും; അഥവാ
(b) ബാധകമാവുന്ന
പോലെ വകുപ്പ് 33, 40 എന്നിവയിലെ എല്ലാ വ്യവസ്ഥകളും ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും
ബാധകമാകുന്ന വിധത്തിലും പ്രോസ്പെക്ടസിനു ഫലം ഇല്ലാത്ത വിധത്തിലും അപേക്ഷ നല്‍കിയിട്ടുള്ളപ്പോ ള്‍,
ഇന്ത്യക്ക് പുറത്തു
രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനിയുടെ സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ നല്‍കുന്ന ഏതെങ്കിലും പ്രോസ്പെക്ടസ് ഒരാളും
ഇന്ത്യയില്‍ ഇറക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ, കമ്പനി
സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരിക്കുമ്പോ ള്‍ ഇന്ത്യയില്‍ ഒരു ബിസിനസ് സ്ഥലം
സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, പാടില്ല.
[വ. 388 (1)]
ഈ വകുപ്പിന്‍റെ
ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒരു പ്രസ്താവന, ഏതെങ്കിലും റിപ്പോര്‍ട്ടിലോ
മേമ്മോറാണ്ടത്തിലോ അതിന്‍റെ മുഖതാവില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍,
അഥവാ അതില്‍ ചേര്‍ത്ത റഫറന്‍സ് വഴി അഥവാ അതോടൊപ്പം ഇറക്കിയതില്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍,
പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയതായി പരിഗണിക്കും.
[വ. 388 (2)]
#CompaniesAct
No comments:
Post a Comment