Wednesday, 18 March 2015

കമ്പനി നിയമം: വകുപ്പ് 467 : ഷെഡ്യൂളുകള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു ഭേദഗതി ചെയ്യാം


ഷെഡ്യൂളുകള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു ഭേദഗതി ചെയ്യാം

ഈ വകുപ്പിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി, കേന്ദ്ര ഗവര്‍ന്മേണ്ടിനു വിജ്ഞാപനം വഴി, ഈ നിയമത്തിലെ ഏതെങ്കിലും ഷെഡ്യൂളുക ള്‍ ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും നിയന്ത്രണങ്ങ ള്‍, ചട്ടങ്ങള്‍, ടേബിളുകള്‍, ഫോമുകള്‍, മറ്റു വ്യവസ്ഥകള്‍, ഭേദഗതി ചെയ്യാം.

[വ. 467 (1)]

ഉ.വ.(1) വിജ്ഞാപനം ചെയ്യുന്ന ഏതെങ്കിലും ഭേദഗതി, ഈ നിയമം നിര്‍മ്മിച്ചതുപോലെ ഫലമുള്ളതും വിജ്ഞാപനത്തി ല്‍ മറ്റു വിധത്തി ല്‍ നിര്‍ദ്ദേശിക്കുന്നില്ലെങ്കി ല്‍ വിജ്ഞാപന ദിവസം നിലവില്‍ വരുന്നതും ആയിരിക്കും:

ഷെഡ്യൂള്‍ I-ലെ ടേബിള്‍ F-ലുള്ള അത്തരം ഒരു ഭേദഗതിയും അത്തരം ഭേദഗതിയുടെ ദിവസത്തിനു മുന്‍പ് റജിസ്റ്റ ര്‍ ചെയ്ത ഏതെങ്കിലും കമ്പനിക്ക്‌ ബാധകമല്ല.

[വ. 467 (2)]

ഉ.വ.(1) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് നടത്തുന്ന ഓരോ ഭേദഗതിയും  അത് നടത്തിയാലുടനെ പാര്‍ലമെന്റിന്‍റെ  ഇരു സഭകളിലും അവ യോഗത്തിലുള്ളപ്പോള്‍, ഒറ്റ യോഗത്തിലോ അടുത്തടുത്തുള്ള രണ്ടോ അതിലധികമോ യോഗങ്ങളിലോ മൊത്തം മുപ്പതു ദിവസത്തേക്ക് വെയ്ക്കുകയും, മുന്‍പറഞ്ഞ യോഗം അഥവാ യോഗങ്ങ ള്‍ കഴിഞ്ഞുള്ള അടുത്ത യോഗം അഥവാ മുന്‍പറഞ്ഞ അടുത്തടുത്ത യോഗങ്ങ ള്‍ തീരുന്നതിനു മുന്‍പായി ഇരു സഭകളും ഭേദഗതിയി ല്‍ ഭേദപ്പെടുത്തലുകള്‍ വരുത്താന്‍ തീരുമാനിക്കുന്നെങ്കില്‍, അഥവാ ഭേദഗതി നടത്തേണ്ട എന്നു  ഇരു സഭകളും തീരുമാനിക്കുന്നെങ്കില്‍, യഥാക്രമം, ഭേദഗതി അത്തരം ഭേദപ്പെടുത്തലുകളോടെ മാത്രം ഫലത്തില്‍ വരും അഥവാ ഫലത്തി ല്‍ വരുകയില്ല, എന്നാല്‍, ഏതെങ്കിലും അത്തരം ഭേദപ്പെടുത്തല്‍ അഥവാ അസാധുവാക്കലിന്, അത്തരം ഭേദഗതി പ്രകാരം മുന്‍പ് ചെയ്ത എന്തിന്‍റെയെങ്കിലും സാധുതയ്ക്ക് കോട്ടം തട്ടാത്ത വിധത്തി ല്‍.

[വ. 467 (3)]

#CompaniesAct

No comments:

Post a Comment