ട്രിബ്യൂണലിന്‍റെ
ബെഞ്ചുക ള്‍
കേന്ദ്ര ഗവര്‍ന്മേണ്ട്, വിജ്ഞാപനം വഴി വ്യക്തമാക്കുന്നപോലെ ട്രിബ്യൂണലിന്‍റെ
വേണ്ടത്ര എണ്ണം ബെഞ്ചുക ള്‍
സ്ഥാപിക്കും.
[വ. 419 (1)]
ട്രിബ്യൂണലിന്‍റെ പ്രധാന ബെഞ്ച് ന്യൂഡല്‍ഹിയിലായിരിക്കും, അതി ല്‍ ട്രിബ്യൂണലിന്‍റെ പ്രസിഡന്റ് അദ്ധ്യക്ഷനായിരിക്കും.
[വ. 419 (2)]
രണ്ടംഗങ്ങളുള്ള ബെഞ്ചുകളായിരിക്കും ട്രിബ്യൂണലിന്‍റെ അധികാരങ്ങ ള്‍ പ്രയോഗിക്കുന്നത്, അതി ല്‍ ഒരാ ള്‍ ജുഡിഷ്യ ല്‍ അംഗവും മറ്റെയാ ള്‍ ടെക്നിക്ക ല്‍
അംഗവുമായിരിക്കും:
എന്നാല്‍, പ്രസിഡന്റ് പൊതുവായതോ വിശേഷപ്പെട്ടതോ ആയ
ഉത്തരവ് വഴി വ്യക്തമാക്കുന്ന പോലെ ചില ശ്രേണികളിലുള്ള കേസുകള്‍ക്കും അഥവാ ചില
ശ്രേണികളിലുള്ള കേസുകളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും ട്രിബ്യൂണലിന്‍റെ അധികാരങ്ങ ള്‍ പ്രയോഗിക്കുന്നതിന് ഒരു ജുഡിഷ്യ ല്‍ അംഗം മാത്രമുള്ള ഒരു ബെഞ്ച് ആയി പ്രവര്‍ത്തിക്കാ ന്‍ ഇതിനുവേണ്ടി അധികാരപ്പെടുത്തിയ
ട്രിബ്യൂണലിന്‍റെ അംഗങ്ങള്‍ക്ക് യോഗ്യതയുണ്ടായിരിക്കും.
അത്തരം ഏതെങ്കിലും കേസിന്‍റെ അഥവാ കാര്യത്തിന്‍റെ കേള്‍വിയുടെ ഏതെങ്കിലും വേളയി ല്‍, കേസ് അഥവാ കാര്യം, രണ്ടംഗങ്ങളുള്ള
ഒരു ബെഞ്ച് കേള്‍ക്കേണ്ട ഒരു സ്വഭാവത്തിലുള്ളതാണെന്ന് അംഗത്തിന് വ്യക്തമായാല്‍, കേസ്
അഥവാ കാര്യം പ്രസിഡന്റിന് യുക്തമെന്നു തോന്നുന്ന ബെഞ്ചിന്, യഥാക്രമം പ്രസിഡന്റിന് അഥവാ
അദ്ദേഹത്തിനു മാറ്റത്തിന് റഫ ര്‍ ചെയ്തിട്ടുള്ളപ്പോ ള്‍, മാറ്റാം.
[വ. 419 (3)]
കമ്പനികളുടെ പുനരധിവാസം, പുനസംഘടന, പുനരുദ്ധാരണം, † അഥവാ പിരിച്ചു
വിടലുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസ് കൈകാര്യം ചെയ്യാനായി പ്രസിഡന്റ്, ജുഡിഷ്യ ല്‍ അംഗങ്ങള്‍ക്ക്
അവശ്യ ഭൂരിപക്ഷമുള്ള മൂന്നോ അതിലധികമോ അംഗങ്ങളുള്ള ഒന്നോ അതിലധികമോ വിശേഷ
ബെഞ്ചുകള്‍ സ്ഥാപിക്കും.
†കമ്പനി (ഭേദഗതി) നിയമം
2015 (21/2015) പ്രകാരം ഒഴിവാക്കി
[വ. 419 (4)]
ഏതെങ്കിലും വിശദാംശം അഥവാ വിശദാംശങ്ങളില്‍ ഒരു ബെഞ്ചിലെ അംഗങ്ങള്‍ തമ്മി ല്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍,
ഭൂരിപക്ഷം ഉണ്ടെങ്കില്‍ ഭൂരിപക്ഷം അനുസരിച്ചു തീരുമാനിക്കും, അംഗങ്ങള്‍
തുല്ല്യമായി ഭിന്നതയുണ്ടെങ്കില്‍, അവര്‍ക്ക് ഭിന്നതയുള്ള വിശദാംശം അഥവാ വിശദാംശങ്ങ ള്‍ അവ ര്‍ വ്യക്തമാക്കുകയും, അത്തരം വിശദാംശം
അഥവാ വിശദാംശങ്ങ ള്‍
കേള്‍ക്കാ ന്‍
ട്രിബ്യൂണലിലെ ഒന്നോ അതിലധികമോ മറ്റു അംഗങ്ങള്‍ക്ക് പ്രസിഡന്റ് റഫ ര്‍ ചെയ്യുകയും അത്തരം വിശദാംശം അഥവാ വിശദാംശങ്ങ ള്‍, കേസ് കേട്ട അംഗങ്ങളുടെ
ഭൂരിപക്ഷാഭിപ്രായമനുസരിച്ച്, ആദ്യം കേട്ടവര്‍ ഉള്‍പ്പെടെ, തീരുമാനിക്കുകയും
ചെയ്യും.
[വ. 419 (5)]
#CompaniesAct
No comments:
Post a Comment