Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 425 : അവജ്ഞയ്ക്കു ശിക്ഷ


അവജ്ഞയ്ക്കു ശിക്ഷ

ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും ഹൈക്കോടതിക്കുള്ളപോലെ അവരവരോടുള്ള അവജ്ഞയ്ക്കു അതേ അധികാര പരിധിയും അധികാരങ്ങളും ആധികാരികതയും ഉണ്ടായിരിക്കും, കൂടാതെ ഈ ആവശ്യത്തിന്‌ വേണ്ടി കോടതികളോടുള്ള അവജ്ഞാ നിയമം, 1971, -ലെ വ്യവസ്ഥകള്‍ പ്രകാരമുള്ള അധികാരങ്ങ ള്‍ താഴെപ്പറയുന്ന ഭേദപ്പെടുത്തലുകള്‍ക്ക് വിധേയമായി ബാധകമാകുന്ന പോലെ പ്രയോഗിക്കും-

(a) ഒരു ഹൈക്കോടതി എന്ന് അവിടെ പറയുന്നത് ട്രിബ്യൂണലും  അപ്പീ ല്‍ ട്രിബ്യൂണലും ഉള്‍പ്പെടുന്ന പോലെ പരിഗണിക്കും; കൂടാതെ

(b) പറഞ്ഞ നിയമത്തിലെ വകുപ്പ് 15-ല്‍ അഡ്വക്കേറ്റ്-ജനറല്‍ എന്ന് പറയുന്നത് കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി വ്യക്തമാക്കുന്ന തരം നിയമ ഓഫീസര്‍മാരേപ്പറ്റി പറയുന്നതായി പരിഗണിക്കപ്പെടും.                   

[വ. 425 ]

#CompaniesAct

No comments:

Post a Comment