Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 459 : നിബന്ധനകളില്‍ അനുമതിയും ഒപ്പം ഫീസും


നിബന്ധനകളില്‍ അനുമതിയും ഒപ്പം ഫീസും

(a) ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് അഥവാ അതിന്, അനുവാദം, അനുമതി, സമ്മതം, സ്ഥിരീകരണം, അഥവാ അംഗീകാരം നല്‍കുന്നതിന്; അഥവാ  

(b) ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിര്‍ദ്ദേശം നല്‍കുന്നതിന്; അഥവാ

(c) ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒഴിവ് അനുവദിക്കുന്നതിന്,  

ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ വഴി, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണലിനോട്,  ആവശ്യപ്പെടുമ്പോ ള്‍ അഥവാ അധികാരപ്പെടുത്തുമ്പോള്‍-

അപ്പോള്‍, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍, ആ വ്യവസ്ഥ അഥവാ ഈ നിയമത്തിലെ മറ്റേതെങ്കിലും വ്യവസ്ഥയില്‍ മറിച്ച് എന്തെങ്കിലും ഉള്‍ക്കൊണ്ടിട്ടില്ലെങ്കി ല്‍, അത്തരം അനുവാദം, അനുമതി, സമ്മതം, സ്ഥിരീകരണം, അഥവാ അംഗീകാരം, നിര്‍ദ്ദേശം അഥവാ ഒഴിവ്, എന്നിവ പ്രദാനം ചെയ്യാം, നല്‍കാം, അഥവാ അനുവദിക്കാം, അതിനു യുക്തമെന്നു തോന്നി ചുമത്തുന്ന നിബന്ധനകളും പരിധികളും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, കൂടാതെ, ഏതെങ്കിലും അത്തരം നിബന്ധന, പരിധി, അഥവാ നിയന്ത്രണം മറികടന്നാല്‍, അത്തരം അനുവാദം, അനുമതി, സമ്മതം, സ്ഥിരീകരണം, അഥവാ അംഗീകാരം, നിര്‍ദ്ദേശം അഥവാ ഒഴിവ് നിരാകരിക്കാം അഥവാ പിന്‍വലിക്കാം.

[വ. 459 (1)]

ഈ നിയമത്തില്‍ മറിച്ച് വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോ ള്‍ ഒഴികെ, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണലിന് കൊടുക്കാനുള്ള അഥവാ അങ്ങനെ ആവശ്യപ്പെടുന്ന ഓരോ അപേക്ഷയും-

(a) ഏതെങ്കിലും കാര്യത്തിന്, അഥവാ അതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍, പ്രദാനം ചെയ്യേണ്ട അനുവാദം, അനുമതി, സമ്മതം, സ്ഥിരീകരണം, അഥവാ അംഗീകാരത്തിന്‌; അഥവാ

(b) ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട്, ആ ഗവര്‍ന്മേണ്ട് അഥവാ ട്രിബ്യൂണ ല്‍ നല്‍കേണ്ട അഥവാ അനുവദിക്കേണ്ട ഏതെങ്കിലും നിര്‍ദ്ദേശം അഥവാ ഒഴിവിന്; അഥവാ

(c) മറ്റേതെങ്കിലും കാര്യത്തിന്,

നിര്‍ദ്ദേശിച്ച തരം ഫീസ്‌ ഒപ്പം അടയ്ക്കണം:

എന്നാല്‍, വിവിധ കാര്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ക്ക് അഥവാ കമ്പനികളുടെ വിവിധ ശ്രേണികളുടെ അപേക്ഷകള്‍ക്ക് വിവിധമായ ഫീസ്‌ നിശ്ചയിക്കാം.

[വ. 459 (2)]

#CompaniesAct

No comments:

Post a Comment