Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 463 : ആശ്വാസം നല്‍കുന്നത്


ആശ്വാസം നല്‍കുന്നത്

ഒരു കമ്പനിയുടെ ഒരു ഓഫീസര്‍ക്കെതിരേ അശ്രദ്ധ, വീഴ്ച, കര്‍ത്തവ്യലംഘനം, മിസ്ഫീസന്‍സ്, അഥവാ വിശ്വാസലംഘനം, എന്നിവയ്ക്കുള്ള ഏതെങ്കിലും നടപടികളില്‍, കേസ് കേള്‍ക്കുന്ന കോടതിക്ക് അയാള്‍, അശ്രദ്ധ, വീഴ്ച, കര്‍ത്തവ്യലംഘനം, മിസ്ഫീസന്‍സ്, അഥവാ വിശ്വാസലംഘനം, എന്നിവയ്ക്ക് ബാദ്ധ്യസ്ഥനാണ്, അഥവാ ആയേക്കാം, പക്ഷേ അയാള്‍, വിശ്വസ്ഥതയോടെയും യുക്തമായും പ്രവര്‍ത്തിച്ചു, കൂടാതെ കേസിന്‍റെ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത്. അയാളുടെ നിയമനവുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ, അയാളോട് ന്യായമായും ക്ഷമിക്കേണ്ടതാണ് എന്നും വ്യക്തമാകുന്നെങ്കി ല്‍, കോടതി അതിനു യുക്തമെന്നു തോന്നുന്ന നിബന്ധനയി ല്‍ അയാളുടെ
ബാദ്ധ്യതയി
ല്‍ നിന്നും മുഴുവനായോ ഭാഗികമായോ അയാളെ വിട്ടയയ്ക്കാം:

എന്നാല്‍, ഈ വകുപ്പ് പ്രകാരമുള്ള ഒരു ക്രിമിനല്‍ നടപടിയില്‍, അത്തരം അശ്രദ്ധ, വീഴ്ച, കര്‍ത്തവ്യലംഘനം, മിസ്ഫീസന്‍സ്, അഥവാ വിശ്വാസലംഘനം, എന്നിവയ്ക്ക് ഒരു ഓഫീസര്‍ക്ക് വന്നു ചേരുന്ന ഏതെങ്കിലും സിവില്‍ ബാദ്ധ്യതയി ല്‍ നിന്നും ആശ്വാസം നല്‍കാ ന്‍ കോടതിക്ക് അധികാരമൊന്നുമില്ല.

[വ. 463 (1)]

അത്തരം ഏതെങ്കിലും ഓഫീസര്‍ക്ക്, ഏതെങ്കിലും  അശ്രദ്ധ, വീഴ്ച, കര്‍ത്തവ്യലംഘനം, മിസ്ഫീസന്‍സ്, അഥവാ വിശ്വാസലംഘനം, എന്നിവയ്ക്ക് അയാള്‍ക്കെതിരേ ഏതെങ്കിലും നടപടി കൊണ്ടുവരും അഥവാ വന്നേക്കാം എന്ന് ആശങ്കയ്ക്ക് കാരണമുണ്ടെങ്കി ല്‍, അയാള്‍ക്ക്‌ ഹൈക്കോടതിയില്‍ ആശ്വാസത്തിന് അപേക്ഷിക്കാം, ഹൈക്കോടതിക്ക്, ഉ.വ.(1) പ്രകാരം ഓഫീസര്‍ക്ക് എതിരേ അശ്രദ്ധ, വീഴ്ച, കര്‍ത്തവ്യലംഘനം, മിസ്ഫീസന്‍സ്, അഥവാ വിശ്വാസലംഘനം, എന്നിവയ്ക്ക് നടപടിക ള്‍ കൊണ്ടുവന്നിട്ടുള്ള ഒരു കോടതി മുന്‍പാകെയെന്നപോലെ അയാള്‍ക്ക്‌ ആശ്വാസം പകരാ ന്‍ അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കും.

[വ. 463 (2)]

ഒരു കോടതിയും, റജിസ്ട്രാറോടോ ഉണ്ടെങ്കില്‍ മറ്റു വ്യക്തിയോടോ,  അതിനു ആവശ്യമെന്നു തോന്നുന്നെങ്കി ല്‍, അത് വ്യക്തമാക്കുന്ന തരത്തില്‍ നോട്ടീസ് നല്‍കി, അത്തരം ആശ്വാസം നല്‍കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍, അത് കാണിക്കാ ന്‍ ആവശ്യപ്പെടാതെ, ഉ.വ.(1) അഥവാ (2) പ്രകാരം ഏതെങ്കിലും ഓഫീസര്‍ക്ക് എന്തെങ്കിലും ആശ്വാസം നല്‍കില്ല.

[വ. 463 (3)]

#CompaniesAct

No comments:

Post a Comment