Showing posts with label Companies Act 2013. Show all posts
Showing posts with label Companies Act 2013. Show all posts

Thursday, 28 May 2015

വകുപ്പ് 73, 76 : ലംഘനത്തിന് ശിക്ഷ


വകുപ്പ് 73, 76: ലംഘനത്തിന് ശിക്ഷ

വകുപ്പ് 73 അഥവാ വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ
ള്‍ നിര്‍ദ്ദേശിച്ച വിധത്തിനും ഉപാധികള്‍ക്കും വിരുദ്ധമായി ഒരു കമ്പനി ഏതെങ്കിലും നിക്ഷേപം സ്വീകരിക്കുകയോ ക്ഷണിക്കുകയോ  അഥവാ അതിനുവേണ്ടി മറ്റൊരാ ള്‍ വഴി  സ്വീകരിക്കാനോ ക്ഷണിക്കാനോ അനുവദിക്കുകയോ കാരണമാകുകയോ ചെയ്തിട്ടുണ്ടെങ്കി ല്‍, അഥവാ നിക്ഷേപമോ ഏതെങ്കിലും ഭാഗമോ കൊടുക്കേണ്ട ഏതെങ്കിലും പലിശയോ വകുപ്പ് 73 അഥവാ വകുപ്പ് 76 അഥവാ അതുപ്രകാരം നിര്‍മിച്ച
ചട്ടങ്ങ
ള്‍ നിര്‍ദ്ദേശിച്ച സമയത്തിനുള്ളി ല്‍ അഥവാ വകുപ്പ് 73 പ്രകാരം ട്രിബ്യൂണല്‍ അനുവദിക്കുന്ന അധികം സമയത്തിനുള്ളില്‍ തിരികെ നല്‍കുന്നതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയാല്‍, -

(a)   കമ്പനി, കൊടുക്കേണ്ട നിക്ഷേപത്തുകയോ അതിന്‍റെ ഭാഗമോ കൂടാതെ കൊടുക്കേണ്ട പലിശയ്ക്കും പുറമേ ഒരു കോടി രൂപായില്‍ കുറയാതെ എന്നാ ല്‍ പത്തു കോടി രൂപാ വരെ പിഴയും ശിക്ഷിക്കപ്പെടും; കൂടാതെ  

(b)  കമ്പനിയുടെ വീഴ്ച വരുത്തുന്ന  ഓരോ ഓഫീസറും ഏഴു വര്‍ഷം വരെ ജയില്‍വാസത്തിനും അഥവാ ഇരുപത്തഞ്ചു ലക്ഷം
രൂപായി
ല്‍ കുറയാതെ എന്നാ ല്‍ രണ്ടു കോടി രൂപാവരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

എന്നാല്‍, കമ്പനിയുടെ വീഴ്ച വരുത്തിയ ഓഫീസര്‍, അറിഞ്ഞുകൊണ്ടോ മനഃപൂര്‍വമോ കമ്പനിയെയോ അഥവാ അതിന്‍റെ ഓഹരിയുടമകളെയോ നിക്ഷേപകരെയോ ഉത്തമര്‍ണരെയോ നികുതി അധികാരികളെയോ വഞ്ചിക്കാനുള്ള ഉദ്ദേശത്തോടെയാണ് അത്തരം വ്യവസ്ഥക ള്‍ ലംഘിച്ചതെന്ന് തെളിയിക്കപ്പെട്ടാല്‍, അയാള്‍ വകുപ്പ് 447 പ്രകാരമുള്ള നടപടികള്‍ക്ക് ബാദ്ധ്യസ്ഥനായിരിക്കും.

[വ. 76A ]

കമ്പനി (ഭേദഗതി) നിയമം 2015 (21/2015) ചേര്‍ത്തത്

അദ്ധ്യായം അഞ്ച് സമാപ്തം

#CompaniesAct


 
 
 

Saturday, 28 March 2015

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (91-95)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....

 

(91) “വിറ്റുവരവ്” അര്‍ത്ഥമാക്കുന്നത്, കമ്പനി ഒരു സാമ്പത്തിക വര്‍ഷം, ചരക്കുകളുടെ വില്‍പന, നല്‍ക ല്‍, അഥവാ വിതരണം അഥവാ സേവനങ്ങള്‍ നടത്തിയതിനു അഥവാ രണ്ടിനും കൂടി നേടിയ തുകയുടെ മൊത്തം മൂല്യം;

 

(92) “ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനി”  അര്‍ത്ഥമാക്കുന്നത്, അതിന്‍റെ അംഗങ്ങളുടെ ബാദ്ധ്യതയ്ക്ക് ഒരു പരിധിയും ഇല്ലാത്ത ഒരു കമ്പനി;

 

(93) “വോട്ടവകാശം” അര്‍ത്ഥമാക്കുന്നത്, കമ്പനിയുടെ ഏതെങ്കിലും യോഗത്തിലോ അഥവാ തപാ ല്‍ ബാലറ്റ് വഴിയോ ഒരു കമ്പനിയുടെ ഒരു അംഗത്തിന് വോട്ടു ചെയ്യാനുള്ള അവകാശം;

 

(94) “മുഴുവന്‍ സമയ ഡയറക്ട ര്‍”  കമ്പനിയുടെ മുഴുവ ന്‍ സമയ ഉദ്യോഗത്തിലുള്ള ഒരു ഡയറക്ടര്‍ ഉള്‍പ്പെടുന്നു;

 

(95) ഈ നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലാത്തതും പക്ഷേ, സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്‌, 1956, അഥവാ
സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌, 1992 അഥവാ ഡിപ്പോസിറ്ററീസ് ആക്ട്‌, 1996 എന്നിവയി ല്‍ നിര്‍വചിച്ചിരിക്കുന്നതുമായ  ഉപയോഗിച്ച വാക്കുകള്‍ക്കും സംജ്ഞകള്‍ക്കും അതേ നിയമങ്ങളി ല്‍ യഥാക്രമം പറഞ്ഞിരിക്കുന്ന അര്‍ത്ഥങ്ങളായിരിക്കും.

 

നിര്‍വചനങ്ങ ള്‍ സമാപ്തം

 

 

#CompaniesAct

 

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (81-90)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....

 

(81) “സെക്യുരിറ്റികള്‍” അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്‌, 1956,
വകുപ്പ് 2 (h) നിര്‍വചിക്കുന്ന പോലെയുള്ള സെക്യുരിറ്റിക
ള്‍;

 

(82) “സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌”  അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ ആക്ട്‌, 1992, വകുപ്പ് 3 പ്രകാരം സ്ഥാപിച്ച സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ;

 

(83) “ഗുരുതര വഞ്ചന അന്വേഷണ ഓഫിസ്” അര്‍ത്ഥമാക്കുന്നത്, വകുപ്പ് 211 പറയുന്ന ഓഫിസ്;

 

(84) “ഓഹരി”  അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ ഓഹരി മൂലധനത്തിലെ ഒരു ഓഹരി, കൂടാതെ സ്റ്റോക്ക്‌ ഉള്‍പ്പെടും;

 

(85) “ചെറിയ കമ്പനി” അര്‍ത്ഥമാക്കുന്നത്,  ഒരു പൊതുകാര്യ കമ്പനിയല്ലാത്ത ഒരു കമ്പനി-

 

(i)     അടച്ചുതീര്‍ത്ത ഓഹരി മൂലധനം അന്‍പതു ലക്ഷം
രൂപായി
ല്‍ കവിയാത്തതോ അഥവാ അഞ്ചു കോടി രൂപായില്‍ കവിയാത്ത നിര്‍ദ്ദേശിച്ച ഉയര്‍ന്ന തുകയോ; അഥവാ

(ii)     ഏറ്റവും അവസാനത്തെ അതിന്‍റെ ലാഭ നഷ്ട കണക്കു പ്രകാരം  വിറ്റുവരവ് രണ്ടു കോടി രൂപായില്‍ കവിയാത്ത  അഥവാ ഇരുപതു കോടി രൂപായി ല്‍ കവിയാത്ത നിര്‍ദ്ദേശിച്ച ഉയര്‍ന്ന തുകയോ:

 

എന്നാല്‍, താഴെപ്പറയുന്നവയ്ക്ക് ഈ ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല-

(A) ഒരു ഹോള്‍ഡിങ്ങ് കമ്പനി അഥവാ ഒരു സബ്സിഡിയറി കമ്പനി;

(B) വകുപ്പ് 8 പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു കമ്പനി; അഥവാ

(C) ഏതെങ്കിലും വിശേഷ നിയമം മേല്‍നോക്കുന്ന ഒരു കമ്പനിയോ അഥവാ ബോഡി കോര്‍പ്പറേറ്റോ;

 

(86) വരിചേര്‍ത്ത മൂലധനം” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ അംഗങ്ങള്‍, തല്‍കാലം വരിചേര്‍ന്ന മൂലധനത്തിന്‍റെ ഭാഗം;

 

(87) ഏതെങ്കിലും മറ്റൊരു ( പറയാനാണെങ്കില്‍ ഹോള്‍ഡിങ്ങ് കമ്പനി) കമ്പനിയുമായി ബന്ധപ്പെട്ട് “സബ്സിഡിയറി കമ്പനി” അഥവാ “സബ്സിഡിയറി” അര്‍ത്ഥമാക്കുന്നത്,  ഹോള്‍ഡിങ്ങ് കമ്പനി ഒരു കമ്പനിയുടെ-

 

(i)     ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ഘടന നിയന്ത്രിക്കുന്നു; അഥവാ

(ii)     തന്നെയോ അതിന്‍റെ ഒന്നോ അതിലധികമോ സബ്സിഡിയറി കമ്പനികളുമായി ചേര്‍ന്നോ മൊത്തം ഓഹരി മൂലധനത്തിന്‍റെ പകുതിയിലധികം പ്രയോഗിക്കുന്നു അഥവാ നിയന്ത്രിക്കുന്നു:

എന്നാല്‍, നിര്‍ദ്ദേശിച്ച തരം ഹോള്‍ഡിങ്ങ് കമ്പനികളുടെ ശ്രേണി അഥവാ ശ്രേണികള്‍ക്ക് നിര്‍ദ്ദേശിച്ചത്ര എണ്ണത്തിലധികം സബ്സിഡിയറികളുടെ അടരുകള്‍ പാടില്ല.

വിശദീകരണം: ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-

(a) ഹോള്‍ഡിങ്ങ് കമ്പനിയുടെ മറ്റൊരു സബ്സിഡിയറി കമ്പനിയ്ക്കാണ് (i) , അഥവാ (ii) പ്രകാരമുള്ള നിയന്ത്രണം ഉള്ളതെങ്കിലും ഒരു കമ്പനിയെ ഹോള്‍ഡിങ്ങ് കമ്പനിയുടെ സബ്സിഡിയറി കമ്പനിയായി പരിഗണിക്കും;

(b) ഒരു കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ഘടന മറ്റൊരു കമ്പനി നിയന്ത്രിക്കുന്നതായി പരിഗണിക്കും, മറ്റേ കമ്പനി അതിന്‍റെ വിവേചനാധികാരം വഴി അതിനു പ്രയോഗിക്കാവുന്ന ഏതെങ്കിലും അധികാരം പ്രയോഗിക്കുന്നതുകൊണ്ട്  ഡയറക്ടര്‍മാരുടെ ഒരു ഭൂരിപക്ഷത്തെ നിയമിക്കാനോ നീക്കാനോ കഴിയുമെങ്കില്‍;

(c) “കമ്പനി” എന്ന സംജ്ഞയില്‍ ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റും ഉള്‍പ്പെടും;

(d) ഒരു ഹോള്‍ഡിങ്ങ് കമ്പനിയുമായി ബന്ധപ്പെട്ട്  “അടര്‍” അര്‍ത്ഥമാക്കുന്നത്,  അതിന്‍റെ സബ്സിഡിയറി അഥവാ സബ്സിഡിയറിക ള്‍;

 

(88) “സ്വെറ്റ് ഇക്വിറ്റി ഓഹരികള്‍”  അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനി അതിന്‍റെ ഡയറക്ട ര്‍മാര്‍ക്ക്, അഥവാ ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു കിഴിവില്‍ അഥവാ അവരുടെ സാങ്കേതിക ജ്ഞാനത്തിനു അഥവാ ബൌദ്ധിക സ്വത്തവകാശങ്ങളുടെയോ  മൂല്യവര്‍ധനകളുടെയോ  സ്വഭാവമുള്ള അവകാശങ്ങ ള്‍, എന്ത് പേര്‍ വിളിച്ചാലും, ലഭ്യമാക്കുന്നതിന് നല്‍കുന്ന  പണമല്ലാത്ത പ്രതിഫലമായി ഇറക്കുന്ന തരം ഇക്വിറ്റി ഓഹരിക ള്‍;

 

(89) ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് “ആകെ വോട്ടു ചെയ്യാനുള്ള അധികാരം” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ ഒരു യോഗത്തില്‍ ഒരു വോട്ടെടുപ്പി ല്‍ ആ കാര്യത്തിനു വേണ്ടി നിര്‍ണ്ണയിക്കുന്ന ആകെ വോട്ടുകളുടെ എണ്ണം, എല്ലാ അംഗങ്ങളും അഥവാ  അവരുടെ അക്കാര്യത്തില്‍ വോട്ടു ചെയ്യാനവകാശമുള്ള പ്രതിനിധികളും യോഗത്തില്‍ ഹാജരാകുകയും വോട്ടു ചെയ്യുകയും ചെയ്തിട്ടുള്ളപ്പോള്‍;

 

(90)       “ട്രിബ്യൂണല്‍”  അര്‍ത്ഥമാക്കുന്നത്, വകുപ്പ് 408 പ്രകാരം രൂപീകരിച്ച ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍;

 

#CompaniesAct

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (71-80)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....

 

(71) “പൊതുകാര്യ കമ്പനി” അര്‍ത്ഥമാക്കുന്ന ഒരു കമ്പനി -

 

(a) ഒരു സ്വകാര്യ കമ്പനി അല്ലാത്തത്;

(b) കുറഞ്ഞത്‌ അഞ്ചു ലക്ഷം രൂപാ അടച്ചുതീര്‍ത്ത ഓഹരി മൂലധനം ഉള്ളത്, അഥവാ നിര്‍ദ്ദേശിച്ചപോലെ ഉയര്‍ന്ന അടച്ചുതീര്‍ത്ത മൂലധനം:

എന്നാല്‍, ഒരു സ്വകാര്യ കമ്പനിയല്ലാത്ത ഒരു കമ്പനിയുടെ ഒരു സബ്സിഡിയറി ആയ ഒരു കമ്പനി, അത്തരം സബ്സിഡിയറി കമ്പനി അതിന്‍റെ ആര്‍ട്ടിക്കിള്‍സി ല്‍ ഒരു സ്വകാര്യ കമ്പനിയായി തുടരുമ്പോഴും ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പൊതുകാര്യ കമ്പനിയായി പരിഗണിക്കപ്പെടും;

†  കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം വേണ്ടെന്നു വെച്ചു.

  

(72) “പൊതുകാര്യ സാമ്പത്തിക സ്ഥാപനം”  അര്‍ത്ഥമാക്കുന്നത്-

 

(i)     ദി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷ ന്‍ ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷ ന്‍ ആക്ട്‌, 1956 വകുപ്പ് 3 പ്രകാരം സ്ഥാപിച്ചത്;

(ii)     ദി  ഇന്‍ഫ്രാസ്ട്രക്ച്ച ര്‍ ഡെവലപ്പ്മെന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ്, കമ്പനി നിയമം, 1956, വകുപ്പ് 4A (1) (vi) പറയുന്നതും ഈ നിയമം വകുപ്പ് 465 പ്രകാരം അങ്ങനെ റദ്ദാക്കിയതും.  

(iii)    യുണിറ്റ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യ (ഉദ്യമകൈമാറ്റവും റദ്ദാക്കലും) ആക്ട്‌, 2002 പറയുന്ന നിശ്ചിത കമ്പനി;

(iv)    കമ്പനി നിയമം, 1956, വകുപ്പ് 4A (2) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്ത സ്ഥാപനങ്ങളും ഈ നിയമം വകുപ്പ് 465 പ്രകാരം അങ്ങനെ റദ്ദാക്കിയതും;

(v)     റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്തു കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം ചെയ്യുന്ന തരം മറ്റു
സ്ഥാപനങ്ങ
ള്‍:

 

എന്നാല്‍ ഒരു സ്ഥാപനവും അങ്ങനെ വിജ്ഞാപനം ചെയ്യില്ല-

 

(A) ഏതെങ്കിലും കേന്ദ്ര അഥവാ സംസ്ഥാന നിയമപ്രകാരം അഥവാ അതു വഴി സ്ഥാപിച്ച അല്ലെങ്കി ല്‍ രൂപീകരിച്ചതല്ലെങ്കില്‍; അഥവാ

(B) കേന്ദ്ര ഗവര്‍ന്മേണ്ടോ  ഏതെങ്കിലും സംസ്ഥാന ഗവര്‍ന്മേണ്ടോ അല്ലെങ്കി ല്‍ ഗവര്‍ന്മേണ്ടുകളോ അഥവാ ഭാഗികമായി കേന്ദ്ര ഗവര്‍ന്മേണ്ടും ഭാഗികമായി ഒന്നോ അതിലധികമോ സംസ്ഥാന ഗവര്‍ന്മേണ്ടുകളും ചേര്‍ന്ന് അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ അന്‍പത്തി ഒന്നു ശതമാനത്തില്‍ കുറയാത്തത് കൈക്കൊള്ളുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കില്‍;

 

(73) “അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ച്” അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്‌, 1956,
വകുപ്പ് 2 (f) നിര്‍വചിക്കുന്ന പോലെ ഒരു അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ച്;

 

(74) “കമ്പനികളുടെ റജിസ്റ്റ ര്‍” അര്‍ത്ഥമാക്കുന്നത്, ഈ നിയമപ്രകാരം  റജിസ്ട്രാ ര്‍, പേപ്പറിലോ ഏതെങ്കിലും ഇലക്ട്രോണിക് മാദ്ധ്യമത്തിലോ നിലനിര്‍ത്തുന്ന കമ്പനികളുടെ റജിസ്റ്റ ര്‍;

 

(75) “റജിസ്ട്രാ ര്‍”  അര്‍ത്ഥമാക്കുന്നത്, ഈ നിയമപ്രകാരം കമ്പനികള്‍ റജിസ്റ്റ ര്‍ ചെയ്യുന്നതിനും വിവിധതരം ചുമതലക ള്‍ നിറവേറ്റുന്നതിനും കര്‍ത്തവ്യതയുള്ള ഒരു റജിസ്ട്രാ ര്‍, ഒരു അഡീഷണല്‍ റജിസ്ട്രാ ര്‍, ഒരു ജോയിന്റ്‌ റജിസ്ട്രാ ര്‍, ഒരു ഡപ്യൂട്ടി റജിസ്ട്രാ ര്‍, അഥവാ ഒരു അസിസ്റ്റന്റ്‌ റജിസ്ട്രാ ര്‍;

 

(76) “ബന്ധുവായ കക്ഷി” ഒരു കമ്പനിയുമായി ബന്ധപ്പെട്ട് അര്‍ത്ഥമാക്കുന്നത്-

 

(i)     ഒരു ഡയറക്ടര്‍ അഥവാ അയാളുടെ ബന്ധു;

(ii)     ഒരു താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ന്‍ അഥവാ അയാളുടെ ബന്ധു;

(iii)    ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍ അഥവാ അയാളുടെ ബന്ധു ഒരു പങ്കാളിയായ ഒരു ഫേം;

(iv)    ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍ ഒരു അംഗമോ ഡയറക്ടറോ ആയ ഒരു സ്വകാര്യ കമ്പനി;

(v)     ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍ ഒരു ഡയറക്ടറോ, അഥവാ അയാളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ അതിന്‍റെ അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്‍റെ രണ്ടു ശതമാനത്തിലധികം കൈക്കൊള്ളുന്നെങ്കിലോ, ഒരു പൊതുകാര്യ കമ്പനി;

(vi)    ഒരു ഡയറക്ടര്‍ അഥവാ മാനേജറുടെ ഉപദേശം,
നിര്‍ദ്ദേശങ്ങ
ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌, മാനേജിംഗ് ഡയറക്ടര്‍, അഥവാ മാനേജ ര്‍, സാധാരണയായി പ്രവര്‍ത്തിക്കാറുള്ള ഒരു ബോഡി കോര്‍പ്പറേറ്റ്;

(vii)    ഒരു ഡയറക്ടര്‍ അഥവാ മാനേജ ര്‍  ആരുടെ ഉപദേശം,
നിര്‍ദ്ദേശങ്ങ
ള്‍, അഥവാ ആജ്ഞകള്‍, അനുസരിച്ച് ആണോ സാധാരണയായി പ്രവര്‍ത്തിക്കാറുള്ളത്, അത്തരം ഏതു വ്യക്തിയും;

 

എന്നാല്‍, ഒരു പ്രൊഫഷണല്‍ പദവിയി ല്‍ നല്‍കുന്ന ഉപദേശം,
നിര്‍ദ്ദേശങ്ങ
ള്‍, അഥവാ ആജ്ഞകള്‍ക്ക് (vi), (vii) ഇവയിലുള്ള ഒന്നും ബാധകമല്ല;

 

(viii)   ഏതു കമ്പനിയും, -

(A) അത്തരം കമ്പനിയുടെ ഒരു ഹോള്‍ഡിങ്ങ്, സബ്സിഡിയറി, അഥവാ ഒരു അസോസിയേറ്റ് കമ്പനിയായത്; അഥവാ

(B) അത് ഒരു സബ്സിഡിയറി കൂടി ആയ ഒരു ഹോള്‍ഡിങ്ങ് കമ്പനിയുടെ ഒരു സബ്സിഡിയറി;

 

(ix)      നിര്‍ദ്ദേശിച്ച തരം മറ്റു  വ്യക്തി;

 

(77) ഏതെങ്കിലും വ്യക്തിയുടെ കാര്യത്തി ല്‍, “ബന്ധു” അര്‍ത്ഥമാക്കുന്നത്, മറ്റൊരാളുമായി ബന്ധമുള്ള ആരും-

 

(i)     അവര്‍ ഹിന്ദു അവിഭക്ത കുടുംബത്തി ല്‍
അംഗങ്ങളാണെങ്കി
ല്‍;

(ii)     അവര്‍ ഭര്‍ത്താവും ഭാര്യയും ആണെങ്കി ല്‍; അഥവാ

(iii)    നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഒരാള്‍ക്ക്‌ മറ്റൊരാളുമായി ബന്ധമുണ്ടെങ്കില്‍;

 

(78) “വേതനം” അര്‍ത്ഥമാക്കുന്നത്, ഏതെങ്കിലും വ്യക്തിക്ക്
അയാ
ള്‍ നടത്തിയ സേവനങ്ങള്‍ക്ക് നല്‍കിയ അഥവാ കൈമാറ്റം ചെയ്ത എന്തെങ്കിലും പണമോ അതിനു തുല്ല്യമായതോ, കൂടാതെ ആദായ നികുതി നിയമം, 1961 നിര്‍വചിക്കുന്നപോലെയുള്ള പെര്‍ക്വിസിറ്റ്സ് (മേല്‍വരവുക ള്‍) ഉള്‍പ്പെടുന്നു;

 

(79) “ഷെഡ്യൂള്‍” അര്‍ത്ഥമാക്കുന്നത്, ഈ നിയമത്തോട് ചേര്‍ത്ത ഒരു  ഷെഡ്യൂള്‍;

 

(80)       “ഷെഡ്യൂള്‍ഡ് ബാങ്ക്” അര്‍ത്ഥമാക്കുന്നത്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1934, വകുപ്പ് 2 (e)  നിര്‍വചിക്കുന്ന തരം ഷെഡ്യൂള്‍ഡ് ബാങ്ക്;

 

#CompaniesAct