Sunday, 15 March 2015

കമ്പനി നിയമം: വകുപ്പ് 436 : വിചാരണയ്ക്കെടുക്കുന്ന കുറ്റങ്ങ ള്‍


വിചാരണയ്ക്കെടുക്കുന്ന കുറ്റങ്ങ ള്‍

ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും,-

(a) ഈ നിയമപ്രകാരമുള്ള എല്ലാ കുറ്റങ്ങളും

വകുപ്പ് 435 (1) പ്രകാരം വ്യക്തമാക്കിയ എല്ലാ കുറ്റങ്ങളും

കുറ്റകൃത്യവുമായി ബന്ധപ്പെട്ട കമ്പനിയുടെ റജിസ്റ്റഡ് ഓഫിസിന്‍റെ സ്ഥലത്തു സ്ഥാപിച്ച പ്രത്യേക കോടതിയേ വിചാരണ ചെയ്യുകയുള്ളൂ അഥവാ സ്ഥലത്ത് ഒന്നിലധികം പ്രത്യേക കോടതിക ള്‍ ഉണ്ടെങ്കി ല്‍ ബന്ധപ്പെട്ട ഹൈക്കോടതി ഇതിനായി വ്യക്തമാക്കിയ അതി ല്‍ ഒരെണ്ണം;



(b) ഈ നിയമപ്രകാരമുള്ള ഒരു കുറ്റം ആരോപിക്കപ്പെട്ട അഥവാ ചെയ്തുവെന്ന് സംശയിക്കപ്പെടുന്ന ഒരു വ്യക്തിയെ ക്രിമിനല്‍ നടപടി നിയമം, 1973, വകുപ്പ് 167 (2), അഥവാ (2A) പ്രകാരം ഒരു മജിസ്ട്രേറ്റിനടുത്ത് എത്തിച്ചാല്‍, ആ മജിസ്ട്രേറ്റ്, ഒരു ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ആണെങ്കില്‍ ആകെ പതിനഞ്ചു ദിവസത്തി ല്‍ കൂടാത്ത ഒരു കാലത്തേക്കും ആ മജിസ്ട്രേറ്റ്, ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആണെങ്കില്‍ ആകെ ഏഴു ദിവസത്തി ല്‍ കൂടാത്ത ഒരു കാലത്തേക്കും അദ്ദേഹത്തിനു യുക്തമെന്നു തോന്നുന്ന പോലെ ആ വ്യക്തിയെ കസ്റ്റഡിയി ല്‍ തടഞ്ഞുവെയ്ക്കാ ന്‍ ആ മജിസ്ട്രേറ്റ് അധികാരപ്പെടുത്തും:

എന്നാല്‍, തടഞ്ഞു വെയ്ക്കുന്ന കാലാവധി കഴിയുന്നതിനു മുന്‍പോ  അതിനിടയിലോ അത്തരം വ്യക്തിയെ തടഞ്ഞു വെയ്ക്കുന്നത് അനാവശ്യമാണെന്ന് ആ മജിസ്ട്രേറ്റ് പരിഗണിച്ചാ ല്‍, അദ്ദേഹം അത്തരം വ്യക്തിയെ അധികാരപരിധിയുള്ള പ്രത്യേക കോടതിയിലേക്ക് അയയ്ക്കാ ന്‍ ഉത്തരവിടും;

(c) ക്രിമിനല്‍ നടപടി നിയമം, 1973, വകുപ്പ് 167 പ്രകാരം ഒരു കേസ് വിചാരണ ചെയ്യാന്‍ അധികാര പരിധിയുള്ള ഒരു മജിസ്ട്രേറ്റ്, ആ വകുപ്പ് പ്രകാരം അദ്ദേഹത്തിന് അയച്ചു കിട്ടിയ ഒരു ആരോപിതനായ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രയോഗിക്കുന്ന അതേ അധികാരം, ഉപവകുപ്പ് (b) പ്രകാരം അതിനയച്ചു കിട്ടിയ വ്യക്തിയുമായി ബന്ധപ്പെട്ട്, പ്രത്യേക കോടതി, പ്രയോഗിക്കും; കൂടാതെ

(d) പ്രത്യേക കോടതി, ഈ നിയമ പ്രകാരം ഒരു കുറ്റത്തിന്‌ അടിസ്ഥാനമായ കാര്യങ്ങള്‍ക്കുള്ള പോലീസ് റിപ്പോര്‍ട്ട് വായിച്ച ശേഷം, അഥവാ അതിനുള്ള ഒരു പരാതിയില്‍, ആരോപിതനെ അതിനു വിചാരണയ്ക്ക് എടുക്കാതെ തന്നെ, ആ കുറ്റത്തിന്‌  കോഗ്നിസന്‍സ് എടുക്കാന്‍ പരിഗണിക്കും.     






    
†കമ്പനി (ഭേദഗതി) നിയമം 2015 (21/2015) പ്രകാരം ഒഴിവാക്കിയതും ചേര്‍ത്തതും.
    
 
 
[വ. 436 (1)]

ഈ നിയമപ്രകാരം ഒരു കുറ്റം വിചാരണ ചെയ്യുമ്പോള്‍, അതേ വിചാരണയില്‍ ആരോപിതനി ല്‍ ക്രിമിനല്‍ നടപടി നിയമം, 1973 പ്രകാരം ചാര്‍ജ് ചെയ്യപ്പെട്ട ഈ നിയമപ്രകാരമല്ലാത്ത ഒരു കുറ്റം കൂടി പ്രത്യേക കോടതിയി ല്‍ വിചാരണ ചെയ്യാം.

[വ. 436 (2)]

ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, മൂന്നു വര്‍ഷത്തി ല്‍ അധികരിക്കാത്ത ജയില്‍വാസം ശിക്ഷിക്കപ്പെടുന്ന ഈ നിയമത്തിലെ ഏതെങ്കിലും കുറ്റം, പ്രത്യേക കോടതി, അതിനു യുക്തമെന്നു തോന്നുന്നെങ്കില്‍, ഒരു ചുരുക്ക വഴിയില്‍ വിചാരണ ചെയ്യാം:

എന്നാല്‍, ഒരു ചുരുക്കവഴി വിചാരണയിലെ ഒരു ശിക്ഷയുടെ കാര്യത്തില്‍, ഒരു വര്‍ഷത്തി ല്‍ അധികരിക്കുന്ന ഒരു കാലത്തെ ജയില്‍വാസത്തിന്‌ ഒരു വിധി പാസ്സാക്കില്ല:

എന്നാല്‍, ഒരു ചുരുക്കവഴി വിചാരണയുടെ തുടക്കത്തിലോ അതിനിടയിലോ കേസിന്‍റെ സ്വഭാവമനുസരിച്ച് ഒരു വര്‍ഷത്തി ല്‍ അധികരിക്കുന്ന ജയില്‍വാസത്തിന്‍റെ വിധി പാസ്സാക്കേണ്ടി വരുമെന്ന് അഥവാ ചുരുക്ക വഴിയില്‍ കേസ് വിചാരണ ചെയ്യുന്നത് അഭികാമ്യമല്ലെന്ന് പ്രത്യേക കോടതിക്ക് ബോദ്ധ്യമായാ ല്‍, പ്രത്യേക കോടതി, കക്ഷികളുടെ കേള്‍വിക്ക് ശേഷം, അതിനുള്ള ഒരു ഉത്തരവ് രേഖപ്പെടുത്തിയ ശേഷം, പരിശോധിച്ച സാക്ഷികളെ തിരികെ വിളിക്കുകയും നിയതമായ വിചാരണയുടെ നടപടിക ള്‍ അനുസരിച്ച് കേസ് കേള്‍ക്കുകയോ ആവര്‍ത്തിച്ചു കേള്‍ക്കുകയോ ചെയ്യാ ന്‍ മുതിരും.

[വ. 436 (3)]

#CompaniesAct

No comments:

Post a Comment