ഫോറിന്‍
കമ്പനിക ള്‍ റജിസ്ട്രാര്‍ക്ക് പ്രമാണങ്ങ ള്‍ നല്‍കണം
ഓരോ വിദേശ കമ്പനിയും ഇന്ത്യയില്‍ അതിന്‍റെ ബിസിനസ് സ്ഥലം സ്ഥാപിച്ചു മുപ്പതു
ദിവസത്തിനുള്ളില്‍ റജിസ്ട്രാര്‍ക്ക് റജിസ്ട്രെഷന് വേണ്ടി നല്‍കേണ്ടത്-
(a)
കമ്പനിയുടെ ചാര്‍ട്ട ര്‍, നിയമാവലിക ള്‍, അഥവാ
മെമ്മോറാണ്ടവും ആര്‍ട്ടിക്കിളും, അഥവാ ഭരണഘടന സ്ഥാപിക്കുകയും നിര്‍വചിക്കുകയും
ചെയ്യുന്ന മറ്റു പ്രമാണത്തിന്‍റെ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്, കൂടാതെ
പ്രമാണം ഇംഗ്ലീഷ് ഭാഷയില്‍ അല്ലെങ്കി ല്‍ സാക്ഷ്യപ്പെടുത്തിയ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍;
(b)
കമ്പനിയുടെ റജിസ്റ്റേഡ് അഥവാ പ്രധാന ഓഫീസിന്‍റെ പൂര്‍ണ
വിലാസം;
(c)
നിര്‍ദ്ദേശിച്ച വിവരങ്ങ ള്‍ ഉള്‍ക്കൊള്ളുന്ന
കമ്പനിയുടെ ഡയറക്ടര്‍മാരുടെയും സെക്രട്ടറിയുടെയും ഒരു ലിസ്റ്റ്;
(d)
കമ്പനിക്ക് നല്‍കേണ്ട ഏതെങ്കിലും നോട്ടീസുകളോ മറ്റു
പ്രമാണങ്ങളോ നടപടികളോ നല്‍കുന്നത് കമ്പനിക്ക് വേണ്ടി സ്വീകരിക്കാന്‍
അധികാരപ്പെടുത്തിയ ഇന്ത്യയി ല്‍ താമസമുള്ള വ്യക്തികളുടെ പേര്, വിലാസം അഥവാ
പേരുകളും വിലാസങ്ങളും;
(e)
ഇന്ത്യയില്‍ അതിന്‍റെ പ്രധാന ബിസിനസ് സ്ഥലമെന്നു
പരിഗണിക്കപ്പെടുന്ന ഇന്ത്യയിലെ കമ്പനിയുടെ ഓഫീസിന്‍റെ പൂര്‍ണ വിലാസം;
(f)
മുന്‍ സന്ദര്‍ഭം അഥവാ സന്ദര്‍ഭങ്ങളി ല്‍ ഇന്ത്യയി ല്‍ ഒരു ബിസിനസ് സ്ഥലം
തുറന്നതിന്‍റെയും അടച്ചതിന്‍റെയും വിവരങ്ങ ള്‍;
(g)
കമ്പനിയുടെ ഡയറക്ടര്‍മാരോ ഇന്ത്യയിലെ അധികാരപ്പെടുത്തിയ
പ്രതിനിധിയോ ആരും തന്നെ ഒരിക്കലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയിലോ വിദേശത്തോ
കമ്പനികളുടെ രൂപീകരണം, ഭരണം ഇവയില്‍ നിന്നും വിലക്കപ്പെട്ടിട്ടില്ലെന്നും പ്രഖ്യാപനം;
(h)
നിര്‍ദ്ദേശിക്കപ്പെട്ട മറ്റു വിവരങ്ങള്‍.
[വ. 380 (1)]
ഈ നിയമം തുടങ്ങുമ്പോള്‍ (ഇന്ത്യയില്‍) നിലവിലുള്ള ഓരോ വിദേശ കമ്പനിയും അങ്ങനെ
തുടങ്ങുന്നതിനു മുന്‍പ് കമ്പനി നിയമം, 1956, വകുപ്പ് 592 (1) വ്യക്തമാക്കുന്ന
പ്രമാണങ്ങളും വിവരങ്ങളും റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ആ നിയമം
അനുസരിച്ച് പ്രമാണങ്ങളും വിവരങ്ങളും സമര്‍പ്പിക്കാനുള്ള ബാദ്ധ്യത തുടരും.
[വ. 380 (2)]
ഈ വകുപ്പ് പ്രകാരം റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച പ്രമാണങ്ങളി ല്‍ എന്തെങ്കിലും ഭേദഗതി വരുത്തുകയോ
സംഭവിക്കുകയോ ചെയ്‌താ ല്‍
വിദേശ കമ്പനി അത്തരം ഭേദഗതിക്ക് ശേഷം മുപ്പതു ദിവസത്തിനുള്ളി ല്‍ ഭേദഗതിയുടെ വിവരങ്ങ ള്‍ ഉള്‍ക്കൊള്ളുന്ന ഒരു റിട്ടേ ണ്‍ നിര്‍ദ്ദേശിച്ച ഫോമില്‍ റജിസ്ട്രാര്‍ക്ക്
റജിസ്ട്രെഷന് സമര്‍പ്പിക്കണം.
[വ. 380 (3)]
#CompaniesAct
No comments:
Post a Comment