Showing posts with label Chapter XXVII. Show all posts
Showing posts with label Chapter XXVII. Show all posts

Saturday, 14 March 2015

കമ്പനി നിയമം: വകുപ്പ് 434 : തീരാതെ നില്‍ക്കുന്ന നടപടിക ള്‍


തീരാതെ  നില്‍ക്കുന്ന നടപടിക ള്‍

കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനു വേണ്ടി വിജ്ഞാപനം ചെയ്യുന്ന ദിവസം-

(a) കമ്പനി നിയമം, 1956 വകുപ്പ് 10E (1) പ്രകാരം സ്ഥാപിച്ച

കമ്പനി നിയമ ഭരണത്തിനുള്ള ബോര്‍ഡ്‌ (ഇനിമുതല്‍ ഈ വകുപ്പി ല്‍ കമ്പനി നിയമ ബോര്‍ഡ്‌ എന്ന് പറയുന്നത്)  മുന്‍പാകെ മുന്‍പറഞ്ഞ ദിവസത്തിനു തൊട്ടുമുന്‍പ് തീരാതെ തുടരുന്ന എല്ലാ കാര്യങ്ങളും നടപടികളും അഥവാ കേസുകളും ട്രിബ്യൂണലിന് കൈമാറും, ട്രിബ്യൂണല്‍, ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് അത്തരം കാര്യങ്ങളും നടപടികളും അഥവാ കേസുകളും കൈകാര്യം ചെയ്യും;

(b) ആ ദിവസത്തിനു മുന്‍പ് കമ്പനി നിയമ ബോര്‍ഡ്‌ നടത്തിയ ഏതെങ്കിലും തീരുമാനം അഥവാ ഉത്തരവില്‍ സന്താപമുള്ള ഏതെങ്കിലും വ്യക്തിക്ക് കമ്പനി നിയമ ബോര്‍ഡ്‌ അയാള്‍ക്ക്‌ തീരുമാനം അഥവാ ഉത്തരവ് വിനിമയം നടത്തിയ ദിവസം മുതല്‍ അറുപതു ദിവസത്തിനുള്ളി ല്‍ അത്തരം ഉത്തരവി ല്‍ നിന്നും ഉയരുന്ന ഏതെങ്കിലും നിയമവശം  ചോദ്യം ചെയ്തു ഹൈക്കോടതിയി ല്‍ അപ്പീ ല്‍ ഫയ ല്‍ ചെയ്യാം:

അപ്പീലുകാരന്‍ ആ കാലത്തിനുള്ളി ല്‍ അപ്പീ ല്‍ ഫയ ല്‍ ചെയ്യുന്നതി ല്‍ നിന്നും മതിയായ കാരണങ്ങളാ ല്‍ തടയപ്പെട്ടു എന്ന് അതിനു തൃപ്തിയായാ ല്‍, ഹൈക്കോടതി, അറുപതു ദിവസത്തി ല്‍ കൂടാത്ത മറ്റൊരു കാലത്തിനുള്ളി ല്‍ അത് ഫയ ല്‍ ചെയ്യാ ന്‍ അനുവദിക്കും;

(c) കമ്പനി നിയമം, 1956 പ്രകാരമുള്ള എല്ലാ നടപടികളും, കമ്പനികളുടെ ആര്‍ബിട്രേഷന്‍, അനുരഞ്ജനം, ക്രമങ്ങള്‍, പുനസംഘടനകള്‍, പിരിച്ചുവിടല്‍, എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഉള്‍പ്പെടെ, ഏതെങ്കിലും ജില്ലാ കോടതിയി ല്‍ അഥവാ ഹൈക്കോടതിയില്‍ ആ ദിവസത്തിനു തൊട്ടുമുന്‍പ് തീരാതെ തുടരുന്നത്, ട്രിബ്യൂണലിന് കൈമാറും, ട്രിബ്യൂണ ല്‍ അത്തരം നടപടിക ള്‍ അവ കൈമാറ്റം ചെയ്യുന്നതിന് മുന്‍പുള്ള വേള മുതല്‍ തുടര്‍ന്നു കൈകാര്യം ചെയ്യും.

(d)     ഈ നിയമം തുടങ്ങുന്നതിനു തൊട്ടുമുന്‍പ്, വ്യവസായ സാമ്പത്തിക പുനസംഘടനയുടെ അപ്പീ ല്‍ അതോറിറ്റിക്ക് പരിഗണിച്ച ഏതെങ്കിലും അപ്പീല്‍, അഥവാ വ്യവസായ സാമ്പത്തിക പുനസംഘടനയുടെ ബോര്‍ഡ്‌ മുന്‍പാകെ നടത്തിയ ഏതെങ്കിലും റഫറന്‍സ്, അഥവാ തീരാതെ നില്‍ക്കുന്ന അന്വേഷണം, അഥവാ എന്ത് സ്വഭാവത്തിലുള്ളതായാലും സിക്ക് ഇന്ഡസ്ട്രിയ ല്‍ കമ്പനിക ള്‍ (സ്പെഷ്യല്‍ പ്രോവിഷന്‍സ്) ആക്ട്‌, 1985 പ്രകാരം,  വ്യവസായ സാമ്പത്തിക പുനസംഘടനയുടെ അപ്പീ ല്‍ അതോറിറ്റിക്ക് അഥവാ വ്യവസായ സാമ്പത്തിക പുനസംഘടനയുടെ ബോര്‍ഡ്‌ മുന്‍പാകെ തീരാതെ നില്‍ക്കുന്ന എന്തെങ്കിലും നടപടികളി ല്‍ ഇളവുണ്ടാകും:

 

എന്നാല്‍ ഈ ഉപവകുപ്പ് പ്രകാരം ഇളവു ചെയ്യപ്പെട്ട തരം
അപ്പീ
ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക്‌ ഈ നിയമ പ്രകാരം ട്രിബ്യൂണലിന് ഈ നിയമ വ്യവസ്ഥകള്‍ അനുസരിച്ച് ഈ നിയമം തുടങ്ങുന്നത് മുത ല്‍ നൂറ്റി എണ്‍പത് ദിവസങ്ങള്‍ക്കുള്ളി ല്‍ ഒരു റഫറന്‍സ് നടത്താം:

 

എന്നാല്‍ ഈ ഉപവകുപ്പ് പ്രകാരം ഇളവു ചെയ്യപ്പെട്ട തരം
അപ്പീ
ല്‍ അഥവാ റഫറന്‍സ് അഥവാ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു കമ്പനിക്ക്‌ ഈ നിയമ പ്രകാരം അത്തരം റഫറന്‍സ് നടത്തുന്നതിന് ഫീസ്‌ ഒന്നും കൊടുക്കേണ്ടതില്ല.

 

[വ. 434 (1)]

ഈ വകുപ്പിലെ ട്രിബ്യൂണലിന്, കമ്പനി നിയമ ബോര്‍ഡിലോ കോടതികളിലോ തീരാതെ നില്‍ക്കുന്ന എല്ലാ കാര്യങ്ങളും നടപടികളും അഥവാ കേസുകളും സമയപരിധിക്കുള്ളില്‍ കൈമാറ്റം ചെയ്യുന്നത് ഉറപ്പുവരുത്താന്‍ ഈ നിയമത്തിലെ വ്യവസ്ഥകളുമായി ഒത്തുപോകുന്ന ചട്ടങ്ങള്‍ കേന്ദ്ര ഗവര്‍ന്മേണ്ടിനു നിര്‍മ്മിക്കാം.

[വ. 434 (2)]

 

അദ്ധ്യായം ഇരുപത്തി ഏഴ് സമാപ്തം

#CompaniesAct

കമ്പനി നിയമം: വകുപ്പ് 433 : സമയ പരിധി


സമയ പരിധി

സമയ പരിധി നിയമം, 1963 –ലെ വ്യവസ്ഥക ള്‍ അത്രത്തോളം യഥാക്രമം ട്രിബ്യൂണലിന്‍റെയോ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയോ മുന്‍പാകെയുള്ള ഏതെങ്കിലും നടപടിക ള്‍ അഥവാ അപ്പീലുകള്‍ക്ക് ബാധകമാകും.

[വ. 433 ]

#CompaniesAct

Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 432 : പ്രതിനിധിയെ വെയ്ക്കാം


പ്രതിനിധിയെ വെയ്ക്കാം

യഥാക്രമം ട്രിബ്യൂണലിന്‍റെയോ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയോ മുന്‍പാകെയുള്ള ഏതെങ്കിലും നടപടി അഥവാ അപ്പീലിലെ ഒരു കക്ഷി നേരിട്ട് ഹാജരാകാം, അഥവാ ഒന്നോ അതിലധികമോ ചാര്‍ട്ടേഡ് അക്കൌണ്ടന്റുക ള്‍, അഥവാ കമ്പനി സെക്രട്ടറിമാര്‍, അഥവാ കോസ്റ്റ് അക്കൌണ്ടന്റുക ള്‍, അഥവാ നിയമ പരിശീലകര്‍, അഥവാ മറ്റേതെങ്കിലും വ്യക്തിയെ യഥാക്രമം ട്രിബ്യൂണലിന്‍റെയോ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയോ മുന്‍പാകെ തന്‍റെ കേസ് അവതരിപ്പിക്കാ ന്‍ നിയോഗിക്കാം.  .

[വ. 432 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 431 : ഒഴിവ് അസാധുവാക്കില്ല


ഒഴിവ് അസാധുവാക്കില്ല

യഥാക്രമം ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും സ്ഥാപനത്തിലെ ഏതെങ്കിലും പോരായ്മയോ നിലനില്‍ക്കുന്ന ഏതെങ്കിലും ഒഴിവോ കാരണം മാത്രം ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും പ്രവൃത്തി അഥവാ നടപടി ചോദ്യം ചെയ്യപ്പെടുകയോ അസാധുവാകുകയോ ചെയ്യില്ല.

[വ. 431 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 430 : സിവില്‍ കോടതിക്ക് അധികാരമില്ല


സിവില്‍ കോടതിക്ക് അധികാരമില്ല

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ അതുവഴിയോ ട്രിബ്യൂണലിനോ അപ്പീ ല്‍ ട്രിബ്യൂണലിനോ
തീരുമാനിക്കാ
ന്‍ അധികാരമുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യവഹാരമോ നടപടിയോ പരിഗണിക്കാന്‍ ഒരു സിവി ല്‍ കോടതിക്കും അധികാരപരിധിയില്ല, കൂടാതെ ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ അതുവഴിയോ നല്‍കിയിരിക്കുന്ന ഏതെങ്കിലും അധികാരം ഉപയോഗിച്ച് എടുത്ത അഥവാ എടുക്കാനുദ്ദേശിക്കുന്ന ഏതെങ്കിലും നടപടിക്ക് ഏതെങ്കിലും കോടതി അഥവാ മറ്റു അധികാരിക്ക് ഒരു നിരോധനാജ്ഞ നല്‍കാനാവില്ല.

[വ. 430 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 429 : മജിസ്ട്രേറ്റിന്‍റെ സഹായം


ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റിന്‍റെ സഹായം

ട്രിബ്യൂണലിന്, ഒരു രോഗ പീഡിത കമ്പനിയുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടിയിലോ മറ്റേതെങ്കിലും കമ്പനിയുടെ പിരിച്ചു വിടലിലോ, എല്ലാ വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും കസ്റ്റഡിയിലെടുക്കാനോ അതിന്‍റെ നിയന്ത്രണത്തിലാക്കാനോ ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റിനോടോ ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റിനോടോ ജില്ലാ കളക്ടറോടോ, രോഗ പീഡിത അഥവാ മറ്റു കമ്പനിയുടെ അത്തരം വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും ആരുടെ അധികാര പരിധിയിലാണോ സ്ഥിതി ചെയ്യുന്നത് അഥവാ കണ്ടെത്തിയത്, അവ കൈവശപ്പെടുത്താന്‍ അവരോട്‌ എഴുതി അഭ്യര്‍ത്ഥിക്കുകയും യഥാക്രമം ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട ര്‍ അദ്ദേഹത്തിന് അത്തരം അഭ്യര്‍ത്ഥന കിട്ടിയാ ല്‍,-

(a) അത്തരം വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും കൈവശപ്പെടുത്തുകയും; കൂടാതെ

(b) ട്രിബ്യൂണലിനോ അത് അധികാരപ്പെടുത്തുന്ന മറ്റു വ്യക്തിക്കോ അവ വിശ്വാസപൂര്‍വ്വം നല്‍കുകയും ചെയ്യും.      

[വ. 429 (1)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍, ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട ര്‍, അദ്ദേഹത്തിന്‍റെ അഭിപ്രായത്തി ല്‍ ആവശ്യമായ നടപടികള്‍ എടുക്കുകയോ എടുക്കാ ന്‍ കാരണമാകുകയോ ബലം പ്രയോഗിക്കുകയോ അതിനു കാരണമാകുകയോ ചെയ്യും.

[വ. 429 (2)]

ഏതെങ്കിലും കോടതിയിലോ മറ്റു അധികാരി മുന്‍പാകെയോ ഒരു കാരണവശാലും ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട റുടെ ഈ വകുപ്പനുസരിച്ചുള്ള ഒരു പ്രവൃത്തിയും ചോദ്യം ചെയ്യപ്പെടില്ല.            

[വ. 429 (3)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 428 : നടപടികള്‍ക്ക് സുരക്ഷ


നടപടികള്‍ക്ക് സുരക്ഷ

ട്രിബ്യൂണലിനെതിരേയോ പ്രസിഡന്റ്‌, അംഗം, ഓഫീസര്‍, അഥവാ മറ്റു ഉദ്യോഗസ്ഥനെതിരേയോ അഥവാ അപ്പീ ല്‍ ട്രിബ്യൂണലിനെതിരേയോ
ചെയ
ര്‍ പേഴ്സന്‍, അംഗം, ഓഫീസര്‍, അഥവാ മറ്റു ഉദ്യോഗസ്ഥനെതിരേയോ ലിക്വിഡേറ്റര്‍ക്കെതിരെയോ അഥവാ ട്രിബ്യൂണലിന്‍റെയോ  അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയോ ഈ നിയമപ്രകാരം ഏതെങ്കിലും ചുമതലക ള്‍ നിര്‍വഹിക്കാ ന്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തിക്കെതിരേയോ, ഈ നിയമപ്രകാരം ഉത്തമ വിശ്വാസത്തില്‍ ചെയ്ത ഏതെങ്കിലും പ്രവൃത്തി അഥവാ ഉദ്ദേശിക്കുന്ന പ്രവൃത്തി കാരണമുണ്ടാകുന്ന അഥവാ കാരണമായേക്കാവുന്ന ഏതെങ്കിലും നഷ്ടം, കേടുപാടുകള്‍ക്ക് ഒരു വ്യവഹാരവും പ്രോസിക്യൂഷനും മറ്റു നിയമ നടപടികളും നിലനില്‍ക്കില്ല.

[വ. 428 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 427 : പൊതുജന സേവകര്‍


പൊതുജന സേവകര്‍

ട്രിബ്യൂണലിന്‍റെ പ്രസിഡന്റ്‌, അംഗങ്ങള്‍, ഓഫീസര്‍മാ ര്‍, കൂടാതെ മറ്റു ഉദ്യോഗസ്ഥരും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെ ചെയ ര്‍ പേഴ്സന്‍, അംഗങ്ങള്‍, ഓഫീസര്‍മാ ര്‍, കൂടാതെ മറ്റു ഉദ്യോഗസ്ഥരും ഇന്ത്യ ന്‍ പീന ല്‍ കോഡിന്‍റെ വകുപ്പ് 21 –ന്‍റെ അര്‍ത്ഥത്തി ല്‍ വരുന്ന പൊതുജന സേവകരായി പരിഗണിക്കപ്പെടും.

[വ. 427 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 426 : ട്രിബ്യൂണല്‍ അധികാരങ്ങള്‍ ഭരമേല്‍പ്പിക്കുമ്പോ ള്‍


അധികാരങ്ങള്‍ ഭരമേല്‍പ്പിക്കുമ്പോ ള്‍

ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും പൊതുവായ അഥവാ വിശേഷ ഉത്തരവ് വഴി, ഉത്തരവില്‍ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി അതിന്‍റെ ഏതെങ്കിലും ഓഫീസര്‍മാരേയോ ഉദ്യോഗസ്ഥരെയോ അഥവാ അത് അധികാരപ്പെടുത്തിയ മറ്റു വ്യക്തിയെയോ, അതിനു മുന്‍പാകെ ഉള്ള യഥാക്രമം നടപടിയോ അപ്പീലിനോ ബന്ധപ്പെട്ട ഏതെങ്കിലും കാര്യം അന്വേഷിച്ചു ഉത്തരവില്‍ വ്യക്തമാക്കിയ വിധത്തി ല്‍ അതിനു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിക്കാം.

[വ. 426 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 425 : അവജ്ഞയ്ക്കു ശിക്ഷ


അവജ്ഞയ്ക്കു ശിക്ഷ

ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും ഹൈക്കോടതിക്കുള്ളപോലെ അവരവരോടുള്ള അവജ്ഞയ്ക്കു അതേ അധികാര പരിധിയും അധികാരങ്ങളും ആധികാരികതയും ഉണ്ടായിരിക്കും, കൂടാതെ ഈ ആവശ്യത്തിന്‌ വേണ്ടി കോടതികളോടുള്ള അവജ്ഞാ നിയമം, 1971, -ലെ വ്യവസ്ഥകള്‍ പ്രകാരമുള്ള അധികാരങ്ങ ള്‍ താഴെപ്പറയുന്ന ഭേദപ്പെടുത്തലുകള്‍ക്ക് വിധേയമായി ബാധകമാകുന്ന പോലെ പ്രയോഗിക്കും-

(a) ഒരു ഹൈക്കോടതി എന്ന് അവിടെ പറയുന്നത് ട്രിബ്യൂണലും  അപ്പീ ല്‍ ട്രിബ്യൂണലും ഉള്‍പ്പെടുന്ന പോലെ പരിഗണിക്കും; കൂടാതെ

(b) പറഞ്ഞ നിയമത്തിലെ വകുപ്പ് 15-ല്‍ അഡ്വക്കേറ്റ്-ജനറല്‍ എന്ന് പറയുന്നത് കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി വ്യക്തമാക്കുന്ന തരം നിയമ ഓഫീസര്‍മാരേപ്പറ്റി പറയുന്നതായി പരിഗണിക്കപ്പെടും.                   

[വ. 425 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 424 : ട്രിബ്യൂണലുകള്‍ മുന്‍പാകെയുള്ള നടപടിക്രമം


ട്രിബ്യൂണലുകള്‍ മുന്‍പാകെയുള്ള നടപടിക്രമം  

ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും യഥാക്രമം അതിനു മുന്‍പാകെയുള്ള ഏതെങ്കിലും നടപടി അഥവാ അതിനു മുന്‍പാകെയുള്ള ഒരു അപ്പീ ല്‍ തീര്‍പ്പാക്കുമ്പോള്‍, സിവില്‍ നടപടി നിയമം, 1908 സ്ഥാപിച്ച നടപടിക്രമങ്ങള്‍ക്ക് വിധേയമല്ല, തന്നെയുമല്ല സ്വാഭാവികമായ നിയമ തത്ത്വങ്ങള്‍ പിന്തുടരും, കൂടാതെ ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങള്‍ക്കും വിധേയമായി ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും അവരവരുടെ നടപടിക്രമങ്ങ ള്‍ നിയന്ത്രിക്കാ ന്‍ അധികാരമുണ്ടായിരിക്കും.     

[വ. 424 (1)]

താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരു വ്യവഹാരത്തി ല്‍ വിചാരണയ്ക്കെടുക്കുമ്പോള്‍, ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും ഈ നിയമപ്രകാരമുള്ള അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടി സിവി ല്‍ നടപടി നിയമം, 1908 പ്രകാരമുള്ള ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കും:-

(a) ഏതെങ്കിലും വ്യക്തിയെ വിളിപ്പിക്കുന്നതിനും ഹാജര്‍ നടപ്പാക്കുന്നതിനും അയാളെ പ്രതിജ്ഞയില്‍ പരിശോധിക്കുന്നതിനും;

(b) പ്രമാണങ്ങള്‍ കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും;

(c) സത്യവാങ്മൂലങ്ങള്‍ തെളിവായി സ്വീകരിക്കാനും;

(d) ഇന്ത്യന്‍ തെളിവ് നിയമം, 1872 –ലെ വകുപ്പ് 123, 124 എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതെങ്കിലും ഓഫീസി ല്‍ നിന്നും ഏതെങ്കിലും പൊതുവായ രേഖ അഥവാ പ്രമാണം അഥവാ രേഖയുടെ അഥവാ പ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് ആവശ്യപ്പെടാനും;

(e) സാക്ഷികളെയും പ്രമാണങ്ങളെയും പരിശോധിക്കാ ന്‍ ചുമതലപ്പെടുത്താനും;

(f)  ഒരു നിവേദനം വീഴ്ച മൂലം തള്ളാനും അഥവാ കക്ഷിയില്ലാതെ തീരുമാനിക്കാനും;

(g) ഒരു നിവേദനം വീഴ്ച മൂലം തള്ളാനും അഥവാ കക്ഷിയില്ലാതെ തീരുമാനിക്കാനും ഉള്ള ഏതെങ്കിലും ഉത്തരവ് അത് പാസ്സാക്കിയത് അസ്ഥിരപ്പെടുത്താനും;

(h) നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങള്‍ക്കും.

[വ. 424 (2)]

ഒരു വ്യവഹാരം നില്‍ക്കുന്നതി ല്‍ ഒരു കോടതി നടത്തുന്ന ഒരു ഡിക്രി പോലെ തന്നെ ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും നടത്തുന്ന ഒരു ഉത്തരവ് ആ ട്രിബ്യൂണലിനു നടപ്പാക്കാം,-

(a) ഒരു കമ്പനിക്കെതിരെയുള്ള ഒരു ഉത്തരവിന്‍റെ കാര്യത്തി ല്‍ കമ്പനിയുടെ റജിസ്റ്റഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന; അഥവാ

(b) മറ്റേതെങ്കിലും വ്യക്തിക്കെതിരെയുള്ള ഒരു ഉത്തരവിന്‍റെ
കാര്യത്തി ല്‍, ബന്ധപ്പെട്ട വ്യക്തി സ്വമേധയാ താമസിക്കുന്ന അഥവാ ബിസിനസ്‌ തുടരുന്ന, അഥവാ നേട്ടത്തിന് വേണ്ടി നേരിട്ട് പണിയെടുക്കുന്ന,

പ്രാദേശിക പരിധികളില്‍ അധികാരമുള്ള കോടതിയിലേക്ക് അതിന്‍റെ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് അയയ്ക്കുന്നത്‌ ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും നിയമാനുസൃതമായിരിക്കും.

[വ. 424 (3)]

ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും എല്ലാ നടപടികളും വകുപ്പ് 193, 228 എന്നിവയുടെ അര്‍ത്ഥത്തിനുള്ളിലും ഇന്ത്യ ന്‍ പീന ല്‍ കോഡിന്‍റെ വകുപ്പ് 196 –ന്‍റെ ആവശ്യങ്ങള്‍ക്കും ജുഡിഷ്യ ല്‍ നടപടികളായി പരിഗണിക്കപ്പെടും, കൂടാതെ ക്രിമിന ല്‍ നടപടി നിയമം, 1973, അദ്ധ്യായം XXVI, വകുപ്പ് 195 –ന്‍റെ ആവശ്യങ്ങള്‍ക്ക് ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും സിവി ല്‍ കോടതിയായി പരിഗണിക്കപ്പെടും.   

[വ. 424 (4)]

#CompaniesAct