ചില കുറ്റങ്ങള്‍ കോമ്പൌണ്ട്
ചെയ്യാം
ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, ഈ
നിയമപ്രകാരം പിഴ മാത്രം ശിക്ഷിക്കാവുന്ന ഏതെങ്കിലും കുറ്റം (ചെയ്തത് ഒരു
കമ്പനിയായാലും അതിന്‍റെ ഏതെങ്കിലും ഓഫീസറായാലും), ഏതെങ്കിലും പ്രോസിക്യൂഷ ന്‍ സ്ഥാപിക്കുന്നതിന് മുന്‍പോ
ശേഷമോ കോമ്പൌണ്ട് ചെയ്യാം-
(a)
ട്രിബ്യൂണ ല്‍, അഥവാ
(b)
അത്തരം കുറ്റത്തിന് ചുമത്താവുന്ന പരമാവധി പിഴയുടെ തുക അഞ്ചു ലക്ഷം രൂപായില്‍
കൂടുന്നില്ലെങ്കില്‍, റിജിയണ ല്‍ ഡയറക്ടര്‍, അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട്
അധികാരപ്പെടുത്തിയ ഏതെങ്കിലും ഓഫീസര്‍,
യഥാക്രമം ട്രിബ്യൂണ ല്‍, അഥവാ റിജിയണ ല്‍ ഡയറക്ട ര്‍, അഥവാ കേന്ദ്ര
ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും ഓഫീസര്‍, വ്യക്തമാക്കുന്ന തരം തുക യഥാക്രമം കമ്പനിയോ ഓഫീസറോ കേന്ദ്ര ഗവര്‍ന്മേണ്ടി ല്‍ അടയ്ക്കുകയോ വരവ് വെയ്ക്കുകയോ ചെയ്യുമ്പോ ള്‍:
എന്നാല്‍,
കോമ്പൌണ്ട് ചെയ്ത കുറ്റത്തിന് പരമാവധി ചുമത്താവുന്ന പിഴയുടെ തുകയേക്കാള്‍, അങ്ങനെ
വ്യക്തമാക്കിയ തുക കൂടില്ല:
എന്നാല്‍, ഈ
ഉപവകുപ്പ് പ്രകാരം ഒരു കുറ്റം കോമ്പൌണ്ട് ചെയ്യാ ന്‍ അടയ്ക്കുകയോ വരവ് വെയ്ക്കുകയോ ചെയ്യേണ്ട തുക വ്യക്തമാക്കുന്നതിന് വകുപ്പ്
403 (2) പ്രകാരം അധികം ഫീസ് അടച്ച ഏതെങ്കിലും തുക കണക്കിലെടുക്കും:
എന്നാല്‍, ഏതെങ്കിലും
കമ്പനിയുടെയോ അതിന്‍റെ ഓഫീസറുടെയോ ഈ ഉപവകുപ്പ് പ്രകാരം ഏതെങ്കിലും കുറ്റം, അത്തരം
കമ്പനിക്കെതിരേ ഈ നിയമപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലോ തുടരുന്നെങ്കിലോ
കോമ്പൌണ്ട് ചെയ്യില്ല.
[വ. 441 (1)]
ഒരു കമ്പനിയോ അതിന്‍റെ
ഓഫീസറോ ഒരു കുറ്റം ചെയ്തു ഈ വകുപ്പ് പ്രകാരം കോമ്പൌണ്ട് ചെയ്ത ദിവസം മുത ല്‍ ഒരു മൂന്നു വര്‍ഷക്കാലത്തിനുള്ളി ല്‍ ചെയ്ത അതുപോലത്തെ ഒരു
കുറ്റത്തിന് ഉ.വ.(1)-ലുള്ള ഒന്നും ബാധകമല്ല.
വിശദീകരണം.-ഈ
വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-
(a)
കുറ്റം മുന്‍പ് കോമ്പൌണ്ട് ചെയ്ത ദിവസം മുത ല്‍ ഒരു മൂന്നു വര്‍ഷക്കാലം കഴിഞ്ഞു ചെയ്ത ഏതെങ്കിലും രണ്ടാമത്തെതും അഥവാ തുടര്‍ന്നുള്ള കുറ്റവും ആദ്യത്തെ കുറ്റമായി
പരിഗണിക്കും;
(b)
“റിജിയണ ല്‍ ഡയറക്ട ര്‍” അര്‍ത്ഥമാക്കുന്നത് ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു റിജിയണ ല്‍ ഡയറക്ട ര്‍ ആയി നിയമിച്ച ഒരു വ്യക്തി.
[വ. 441 (2)]
(a) ഒരു കുറ്റം കോമ്പൌണ്ട്
ചെയ്യാനുള്ള ഓരോ അപേക്ഷയും റജിസ്ട്രാര്‍ക്ക് നല്‍കുകയും അദ്ദേഹം അതി ല്‍ തന്‍റെ
അഭിപ്രായങ്ങളോടൊപ്പം യഥാക്രമം ട്രിബ്യൂണ ല്‍
അഥവാ റിജിയണ ല്‍ ഡയറക്ട ര്‍ അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും
ഓഫീസ ര്‍ക്ക് അയയ്ച്ചുകൊടുക്കുകയും ചെയ്യും.
(b) ഈ വകുപ്പ് പ്രകാരം ഏതെങ്കിലും
കുറ്റം കോമ്പൌണ്ട് ചെയ്‌താ ല്‍, ഏതെങ്കിലും പ്രോസിക്യൂഷന്‍ സ്ഥാപിക്കുന്നതിന് മുന്‍പോ
പിന്‍പോ ആവട്ടെ, കുറ്റം കോമ്പൌണ്ട് ചെയ്ത ദിവസം മുതല്‍ ഏഴു ദിവസത്തിനുള്ളില്‍
കമ്പനി റജിസ്ട്രാര്‍ക്ക് ഒരു അറിയിപ്പ് നല്‍കണം.
(c) ഏതെങ്കിലും പ്രോസിക്യൂഷ ന്‍ സ്ഥാപിക്കുന്നതിന് മുന്‍പ്
ഏതെങ്കിലും കുറ്റം കോമ്പൌണ്ട് ചെയ്‌താല്‍, കുറ്റം കോമ്പൌണ്ട് ചെയ്തതുമായി
ബന്ധപ്പെട്ട അപരാധിക്കെതിരെ റജിസ്ട്രാറോ
കമ്പനിയുടെ ഏതെങ്കിലും ഓഹരി ഉടമയോ കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഏതെങ്കിലും
വ്യക്തിയോ അത്തരം കുറ്റവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷനൊന്നും സ്ഥാപിച്ചു കൂടാ.
(d) ഏതെങ്കിലും പ്രോസിക്യൂഷ ന്‍ സ്ഥാപിച്ചതിന് ശേഷം ആണ് ഏതെങ്കിലും
കുറ്റം കോമ്പൌണ്ട് ചെയ്‌തതെങ്കി ല്‍, പ്രോസിക്യൂഷ ന്‍
തീരാതെ നില്‍ക്കുന്ന കോടതിയുടെ ശ്രദ്ധയി ല്‍ അത്തരം കോമ്പൌണ്ടിംഗ് റജിസ്ട്രാ ര്‍ എഴുതി കൊണ്ടുവരുകയും അങ്ങനെ കുറ്റം കോമ്പൌണ്ട് ചെയ്തത് ശ്രദ്ധയില്‍ കൊണ്ടുവന്നാ ല്‍, കുറ്റം കോമ്പൌണ്ട്
ചെയ്തതുമായി ബന്ധപ്പെട്ട കമ്പനി അഥവാ അതിന്‍റെ ഓഫീസ ര്‍ വിമുക്തനാക്കപ്പെടും.
[വ. 441 (3)]
യഥാക്രമം ട്രിബ്യൂണ ല്‍ അഥവാ റിജിയണ ല്‍ ഡയറക്ട ര്‍ അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട്
അധികാരപ്പെടുത്തിയ ഏതെങ്കിലും ഓഫീസ ര്‍, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പാലിക്കുന്നതി ല്‍ ഒരു വീഴ്ച വന്ന
കുറ്റത്തിന് കോമ്പൌണ്ട് ചെയ്യാനുള്ള നിര്‍ദ്ദേശം കൈകാര്യം ചെയ്യുമ്പോള്‍, വ്യവസ്ഥ
ഒരു കമ്പനി അഥവാ അതിന്‍റെ ഓഫീസ ര്‍, റജിസ്ട്രാ ര്‍ പക്കല്‍
ഏതെങ്കിലും റിട്ടേ ണ്‍,
അക്കൗണ്ട്, അഥവാ മറ്റു പ്രമാണം ഫയ ല്‍ ചെയ്യുകയോ, റജിസ്റ്റര്‍ ചെയ്യുകയോ, സമര്‍പ്പിക്കുകയോ, അയയ്ക്കുകയോ, ആവശ്യപ്പെടുന്നുണ്ടെങ്കി ല്‍, അതിന് അഥവാ അദ്ദേഹത്തിനു
യുക്തമെന്നു തോന്നുന്നെങ്കില്‍, കമ്പനിയുടെ ഏതെങ്കിലും ഓഫീസറോടോ മറ്റു
ഉദ്യോഗസ്ഥനോടോ ഉത്തരവ് വഴി, ഉത്തരവില്‍ വ്യക്തമാക്കുന്ന സമയത്തിനുള്ളില്‍ വകുപ്പ്
403 ഒടുക്കാ ന്‍
ആവശ്യപ്പെടുന്ന ഫീസും അധികം ഫീസും അടച്ച്, അത്തരം റിട്ടേ ണ്‍, അക്കൗണ്ട്, അഥവാ മറ്റു
പ്രമാണം ഫയ ല്‍
ചെയ്യാ ന്‍ അഥവാ റജിസ്റ്റ ര്‍ ചെയ്യാന്‍, നിര്‍ദ്ദേശിക്കും.
[വ. 441 (4)]
ട്രിബ്യൂണ ല്‍ അഥവാ റിജിയണ ല്‍ ഡയറക്ട ര്‍ അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട്
അധികാരപ്പെടുത്തിയ ഏതെങ്കിലും ഓഫീസ ര്‍, ഉ.വ. (4) പ്രകാരം നടത്തിയ ഏതെങ്കിലും ഉത്തരവ് പാലിക്കുന്നതി ല്‍ കമ്പനിയുടെ ഏതെങ്കിലും
ഓഫീസ ര്‍ അഥവാ മറ്റു ഉദ്യോഗസ്ഥ ന്‍ വീഴ്ച വരുത്തിയാ ല്‍, ആറുമാസം വരെ ജയില്‍വാസവും
അഥവാ ഒരു ലക്ഷം രൂപായി ല്‍
കൂടാത്ത പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 441 (5)]
ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും,-
(a) ജയില്‍വാസം അഥവാ പിഴയും, ജയില്‍വാസവും
അഥവാ പിഴയും അഥവാ രണ്ടും കൂടിയും, ഇങ്ങനെ ശിക്ഷിക്കപ്പെടാവുന്ന ഈ നിയമത്തിലെ
ഏതെങ്കിലും കുറ്റം, ആ നിയമത്തി ല്‍ കുറ്റങ്ങള്‍ കോമ്പൌണ്ട് ചെയ്യാനുള്ള നടപടിക്രമം അനുസരിച്ച് പ്രത്യേക
കോടതിയുടെ അനുമതിയോടെ കോമ്പൌണ്ട് ചെയ്യാവുന്നതാണ്;
(b) ജയില്‍വാസം മാത്രവും അഥവാ
ജയില്‍വാസവും ഒപ്പം പിഴയും ശിക്ഷിക്കപ്പെടാവുന്ന ഈ നിയമത്തിലെ ഏതെങ്കിലും കുറ്റം കോമ്പൌണ്ട്
ചെയ്യാനാവില്ല.
[വ. 441 (6)]
ഈ വകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരവും അവ അനുസരിച്ചും അല്ലാതെ ഈ വകുപ്പില്‍
വ്യക്തമാക്കിയ ഒരു കുറ്റവും കോമ്പൌണ്ട് ചെയ്യാനാവില്ല.
[വ. 441 (7)]
#CompaniesAct
[ Note: To follow Section 441 (6), it is the
wording of relevant sections which must be looked into. ]
[ സംഗ്രാഹകന്‍റെ കുറിപ്പ്: വ. 441 (6) അനുസരിക്കാന്‍ ഓരോ
വകുപ്പിലെയും ശിക്ഷ പറഞ്ഞിരിക്കുന്ന വിധം ശ്രദ്ധിക്കേണ്ടി വരും.]
No comments:
Post a Comment