Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 430 : സിവില്‍ കോടതിക്ക് അധികാരമില്ല


സിവില്‍ കോടതിക്ക് അധികാരമില്ല

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ അതുവഴിയോ ട്രിബ്യൂണലിനോ അപ്പീ ല്‍ ട്രിബ്യൂണലിനോ
തീരുമാനിക്കാ
ന്‍ അധികാരമുള്ള ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യവഹാരമോ നടപടിയോ പരിഗണിക്കാന്‍ ഒരു സിവി ല്‍ കോടതിക്കും അധികാരപരിധിയില്ല, കൂടാതെ ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ അതുവഴിയോ നല്‍കിയിരിക്കുന്ന ഏതെങ്കിലും അധികാരം ഉപയോഗിച്ച് എടുത്ത അഥവാ എടുക്കാനുദ്ദേശിക്കുന്ന ഏതെങ്കിലും നടപടിക്ക് ഏതെങ്കിലും കോടതി അഥവാ മറ്റു അധികാരിക്ക് ഒരു നിരോധനാജ്ഞ നല്‍കാനാവില്ല.

[വ. 430 ]

#CompaniesAct

No comments:

Post a Comment