വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....
(91)
“വിറ്റുവരവ്” അര്‍ത്ഥമാക്കുന്നത്, കമ്പനി ഒരു
സാമ്പത്തിക വര്‍ഷം, ചരക്കുകളുടെ വില്‍പന, നല്‍ക ല്‍, അഥവാ വിതരണം അഥവാ
സേവനങ്ങള്‍ നടത്തിയതിനു അഥവാ രണ്ടിനും കൂടി നേടിയ തുകയുടെ മൊത്തം മൂല്യം;
(92)
“ബാദ്ധ്യതാപരിധിയില്ലാത്ത കമ്പനി” അര്‍ത്ഥമാക്കുന്നത്, അതിന്‍റെ അംഗങ്ങളുടെ
ബാദ്ധ്യതയ്ക്ക് ഒരു പരിധിയും ഇല്ലാത്ത ഒരു കമ്പനി;
(93)
“വോട്ടവകാശം” അര്‍ത്ഥമാക്കുന്നത്, കമ്പനിയുടെ
ഏതെങ്കിലും യോഗത്തിലോ അഥവാ തപാ ല്‍ ബാലറ്റ് വഴിയോ ഒരു കമ്പനിയുടെ ഒരു അംഗത്തിന്
വോട്ടു ചെയ്യാനുള്ള അവകാശം;
(94)
“മുഴുവന്‍ സമയ ഡയറക്ട ര്‍” കമ്പനിയുടെ മുഴുവ ന്‍ സമയ ഉദ്യോഗത്തിലുള്ള ഒരു
ഡയറക്ടര്‍ ഉള്‍പ്പെടുന്നു;
(95)
ഈ നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലാത്തതും പക്ഷേ, സെക്യുരിറ്റീസ്
കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്, 1956, അഥവാ
സെക്യുരിറ്റീസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട്, 1992 അഥവാ ഡിപ്പോസിറ്ററീസ് ആക്ട്, 1996
എന്നിവയി ല്‍
നിര്‍വചിച്ചിരിക്കുന്നതുമായ ഉപയോഗിച്ച
വാക്കുകള്‍ക്കും സംജ്ഞകള്‍ക്കും അതേ നിയമങ്ങളി ല്‍ യഥാക്രമം പറഞ്ഞിരിക്കുന്ന
അര്‍ത്ഥങ്ങളായിരിക്കും.
നിര്‍വചനങ്ങ ള്‍ സമാപ്തം
#CompaniesAct
No comments:
Post a Comment