അംഗങ്ങളുടെ തിരഞ്ഞെടുപ്പ്
ട്രിബ്യൂണലിന്‍റെ പ്രസിഡന്റ്, ചെയര്‍ പേഴ്സ ന്‍, അപ്പീല്‍ ട്രിബ്യൂണലിന്‍റെ
ജുഡിഷ്യ ല്‍ അംഗങ്ങ ള്‍ എന്നിവരെ ഇന്ത്യയുടെ ചീഫ്
ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത ശേഷം നിയമിക്കും.
[വ. 412 (1)]
ട്രിബ്യൂണലിന്‍റെ അംഗങ്ങളെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെ ടെക്നിക്കല്‍ അംഗങ്ങളെയും
താഴെപ്പറയുന്നവ ര്‍
ഉള്‍പ്പെടുന്ന ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാര്‍ശയി ല്‍ നിയമിക്കും-
(a)
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അഥവാ അദ്ദേഹം നാമനിര്‍ദ്ദേശം
ചെയ്യുന്ന ആള്‍- ചെയര്‍ പേഴ്സ ന്‍;
(b)
സുപ്രീംകോടതിയിലെ ഒരു മുതിര്‍ന്ന ജഡ്ജി അഥവാ ഒരു
ഹൈക്കോടതി ചീഫ് ജസ്റ്റിസ്- അംഗം;
(c)
കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ സെക്രട്ടറി-
അംഗം;
(d)
നിയമ, നീതിന്യായ മന്ത്രാലയത്തിന്‍റെ സെക്രട്ടറി-
അംഗം;
(e)
ധന മന്ത്രാലയത്തിന്‍റെ സാമ്പത്തിക സേവന വകുപ്പിന്‍റെ
സെക്രട്ടറി- അംഗം;
[വ. 412 (2)]
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ക ണ്‍വീന ര്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്‍റെ സെക്രട്ടറി ആയിരിക്കും.
[വ. 412 (3)]
ഉ.വ.(2) അനുസരിച്ച് വ്യക്തികളെ ശുപാര്‍ശ ചെയ്യുന്നതിനുള്ള അതിന്‍റെ നടപടിക്രമം
തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും.
[വ. 412 (4)]
തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ സ്ഥാപനത്തിലെ ഏതെങ്കിലും പോരായ്മയോ ഏതെങ്കിലും
ഒഴിവോ കാരണം മാത്രം ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും
അംഗങ്ങളുടെ നിയമനം അസാധുവാകില്ല.
[വ. 412 (5)]
#CompaniesAct
No comments:
Post a Comment