ചട്ടങ്ങള്‍
നിര്‍മിക്കാനുള്ള അധികാരം
ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കാ ന്‍, കേന്ദ്ര ഗവര്‍ന്മേണ്ടിന്, വിജ്ഞാപനം വഴി,
ചട്ടങ്ങള്‍ നിര്‍മിക്കാം.
[വ. 469 (1)]
ഉ.വ.(1)-ലെ വ്യവസ്ഥകളുടെ സാമാന്യതക്ക് കോട്ടം തട്ടാതെ, കേന്ദ്ര ഗവര്‍ന്മേണ്ടിന്,
ഏതെങ്കിലും അഥവാ എല്ലാ കാര്യങ്ങള്‍ക്കും, ചട്ടങ്ങള്‍ നിര്‍മ്മിക്കാം, ഈ
നിയമപ്രകാരം വേണ്ടത് അഥവാ നിര്‍ദ്ദേശിക്കേണ്ടത്, അഥവാ ചട്ടങ്ങള്‍ വഴി വ്യവസ്ഥ
വേണ്ടത് അഥവാ ചെയ്യാവുന്നത്.
[വ. 469 (2)]
ഉ.വ.(1) പ്രകാരം നിര്‍മിച്ച ഏതെങ്കിലും ചട്ടം, ഒരു ലംഘനത്തിന് അയ്യായിരം രൂപാ
വരെ പിഴ ശിക്ഷിക്കാനും ലംഘനം തുടരുന്ന ഒന്നാണെങ്കില്‍, ആദ്യത്തേതിന് ശേഷം അത്തരം ലംഘനം
തുടരുന്ന ഓരോ ദിവസവും അഞ്ഞൂറു രൂപാ വരെ വീണ്ടും പിഴ ശിക്ഷിക്കാനും വ്യവസ്ഥ
ചെയ്യാം.
[വ. 469 (3)]
ഈ വകുപ്പ് പ്രകാരം
നിര്‍മ്മിച്ച ഓരോ ചട്ടവും, ഈ നിയമപ്രകാരം സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്
നിര്‍മ്മിച്ച ഓരോ നിയന്ത്രണവും, അത് നിര്‍മ്മിച്ച ശേഷം ഉടനെതന്നെ പാര്‍ലമെന്റിന്‍റെ ഇരു സഭകളിലും അവ യോഗത്തിലുള്ളപ്പോള്‍, ഒറ്റ
യോഗത്തിലോ അടുത്തടുത്തുള്ള രണ്ടോ അതിലധികമോ യോഗങ്ങളിലോ മൊത്തം മുപ്പതു
ദിവസത്തേക്ക് വെയ്ക്കുകയും, മുന്‍പറഞ്ഞ യോഗം അഥവാ യോഗങ്ങ ള്‍ കഴിഞ്ഞുള്ള അടുത്ത യോഗം അഥവാ
മുന്‍പറഞ്ഞ അടുത്തടുത്ത യോഗങ്ങ ള്‍ തീരുന്നതിനു മുന്‍പായി ഇരു സഭകളും ചട്ടങ്ങളി ല്‍ അഥവാ നിയന്ത്രണങ്ങളില്‍ ഭേദപ്പെടുത്തലുകള്‍
വരുത്താന്‍ തീരുമാനിക്കുന്നെങ്കില്‍, അഥവാ ചട്ടങ്ങളോ നിയന്ത്രണങ്ങളോ വേണ്ട എന്ന് ഇരുസഭകളും തീരുമാനിക്കുന്നെങ്കില്‍,
യഥാക്രമം, ചട്ടങ്ങള്‍ അഥവാ നിയന്ത്രണങ്ങ ള്‍ അത്തരം
ഭേദപ്പെടുത്തലുകളോടെ മാത്രം ഫലത്തില്‍ വരും അഥവാ ഫലത്തി ല്‍ വരുകയില്ല, എന്നാല്‍,
ഏതെങ്കിലും അത്തരം ഭേദപ്പെടുത്തല്‍ അഥവാ അസാധുവാക്കലിന്, അത്തരം ചട്ടങ്ങ ള്‍ അഥവാ നിയന്ത്രണങ്ങ ള്‍ പ്രകാരം മുന്‍പ് ചെയ്ത എന്തിന്‍റെയെങ്കിലും
സാധുതയ്ക്ക് കോട്ടം തട്ടാത്ത വിധത്തി ല്‍.
[വ. 469 (4)]
#CompaniesAct
No comments:
Post a Comment