നിശ്ചിത എണ്ണത്തില്‍ കൂടുത ല്‍ വ്യക്തികളുടെ അസോസിയേഷ ന്‍ അഥവാ പങ്കാളിത്തം
ഈ നിയമപ്രകാരം ഒരു
കമ്പനിയായി റജിസ്റ്റ ര്‍ ചെയ്യാതെ, അഥവാ നിലവിലുള്ള മറ്റേതെങ്കിലും
നിയമപ്രകാരം രൂപീകരിക്കാതെ, നിര്‍ദ്ദേശിച്ച നിശ്ചിത എണ്ണം വ്യക്തികളെക്കാള്‍ കൂടുത ല്‍ പേരുടെ അസോസിയേഷ ന്‍ അഥവാ പാര്‍ട്ട്നര്‍ഷിപ്, അത്തരം അസോസിയേഷ ന്‍ അഥവാ പാര്‍ട്ട്നര്‍ഷിപ്പിന്
അഥവാ അതിലെ വ്യക്തിഗത അംഗങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമായുള്ള
ഏതെങ്കിലും ബിസിനസ് തുടരുന്ന ആവശ്യത്തിന്, രൂപീകരിക്കാന്‍ പാടില്ല:
എന്നാല്‍, ഈ
ഉപവകുപ്പ് പ്രകാരം നിര്‍ദ്ദേശിക്കപ്പെടുന്ന വ്യക്തികളുടെ എണ്ണം, നൂറില്‍ കവിയാ ന്‍ പാടില്ല.
[വ. 464 (1)]
ഉ.വ.(1)-ലുള്ള
ഒന്നും-
(a) ഏതെങ്കിലും
ബിസിനസ് തുടരുന്ന ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്, അഥവാ
(b) വിശേഷ
നിയമങ്ങള്‍ നിയന്ത്രിക്കുന്ന പ്രൊഫഷണലുക ള്‍ ചേര്‍ന്ന്
രൂപീകരിക്കുന്ന അസോസിയേഷ ന്‍ അഥവാ പാര്‍ട്ട്നര്‍ഷിപ്,
-ഇവയ്ക്കു
ബാധകമാകില്ല.
[വ. 464 (2)]
ഉ.വ.(1)-നു വിരുദ്ധമായി
ബിസിനസ് തുടരുന്ന ഒരു അസോസിയേഷ ന്‍ അഥവാ പാര്‍ട്ട്നര്‍ഷിപ്പിലെ
ഓരോ അംഗവും ഒരു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടുകയും അത്തരം ബിസിനസ് വരുത്തി
വെയ്ക്കുന്ന എല്ലാ ബാദ്ധ്യതകള്‍ക്കും വ്യക്തിപരമായി ബാദ്ധ്യസ്ഥനായിരിക്കുകയും
ചെയ്യും.
[വ. 464 (3)]
#CompaniesAct
No comments:
Post a Comment