Wednesday, 18 March 2015

കമ്പനി നിയമം: വകുപ്പ് 470 : വൈഷമ്യങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം


വൈഷമ്യങ്ങള്‍ നീക്കം ചെയ്യാനുള്ള അധികാരം

ഈ നിയമത്തിലെ വ്യവസ്ഥക ള്‍ നടപ്പാക്കുന്നതിന് എന്തെങ്കിലും വൈഷമ്യം ഉയരുന്നെങ്കില്‍, കേന്ദ്ര ഗവര്‍ന്മേണ്ട്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ഉത്തരവ് വഴി, ഈ നിയമവ്യവസ്ഥകളുമായി വൈരുദ്ധ്യമില്ലാത്ത, വൈഷമ്യം നീക്കുന്നതിന് അതിന് ആവശ്യമെന്ന് അഥവാ അനുയോജ്യമെന്നു വ്യക്തമാകുന്ന തരം വ്യവസ്ഥക ള്‍ നിര്‍മ്മിക്കാം:

ഈ നിയമത്തിലെ വകുപ്പ് 1 തുടങ്ങിയ ദിവസം മുത ല്‍ ഒരു അഞ്ചു വര്‍ഷക്കാലം കഴിഞ്ഞ് അത്തരം ഒരു ഉത്തരവും നിര്‍മ്മിക്കുകയില്ല.

[വ. 470 (1)]

ഈ വകുപ്പ് പ്രകാരം നിര്‍മിച്ച ഓരോ ഉത്തരവും അത് നിര്‍മ്മിച്ച ശേഷം ഉടനെതന്നെ പാര്‍ലമെന്റിന്‍റെ  ഇരു സഭകളും മുന്‍പാകെ വെയ്ക്കണം.

[വ. 470 (2)]

#CompaniesAct

 

അദ്ധ്യായം ഇരുപത്തി ഒന്‍പത് സമാപ്തം  

[കുറിപ്പ് : (ഇത് ലേഖകന്‍റെ വിശ്വാസം; ഗസറ്റ് വിജ്ഞാപനത്തി ല്‍ ഇനി ബാക്കി ഷെഡ്യൂളുക ള്‍ മാത്രം);  നിര്‍വചനങ്ങ ള്‍ പുറമേ]

      

No comments:

Post a Comment