Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 455 : സുപ്തമായ കമ്പനി


സുപ്തമായ കമ്പനി

ഭാവിയിലുള്ള ഒരു പദ്ധതിക്കോ ഒരു ആസ്തിയോ ബൌദ്ധിക സ്വത്തോ കൈക്കൊള്ളാനോ ഒരു കമ്പനി രൂപീകരിക്കുകയും ഈ നിയമപ്രകാരം റജിസ്റ്റ ര്‍ ചെയ്യുകയും കൂടാതെ അര്‍ത്ഥവത്തായ അക്കൗണ്ടിങ്ങ് ഇടപാടുകള്‍ ഒന്നും ഇല്ലെങ്കിലും അത്തരം ഒരു കമ്പനി അഥവാ ജഡാവസ്ഥയിലുള്ള ഒരു കമ്പനിക്ക് ഒരു സുപ്തമായ കമ്പനിയുടെ പദവി കിട്ടാന്‍ നിര്‍ദ്ദേശിച്ച വിധത്തി ല്‍ റജിസ്ട്രാര്‍ക്ക് ഒരു അപേക്ഷ നല്‍കാം.

വിശദീകരണം,- ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-

(i)- “ജഡാവസ്ഥയിലുള്ള കമ്പനി” അര്‍ത്ഥമാക്കുന്നത് കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളി ല്‍ ഏതെങ്കിലും ബിസിനസ്‌ അഥവാ പ്രവര്‍ത്തനം, അഥവാ അര്‍ത്ഥവത്തായ അക്കൗണ്ടിങ്ങ് ഇടപാടുക ള്‍ ഒന്നും നടത്താത്ത അഥവാ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളി ല്‍ സാമ്പത്തിക വിവരണങ്ങളോ വാര്‍ഷിക റിട്ടേ ണുകളോ ഫയ ല്‍ ചെയ്യാത്തതുമായ ഒരു കമ്പനി;

(ii) “അര്‍ത്ഥവത്തായ അക്കൗണ്ടിങ്ങ് ഇടപാടുക ള്‍” അര്‍ത്ഥമാക്കുന്നത് താഴെപ്പറയുന്നവ ഒഴികെ ഏത് ഇടപാടും-

(a) ഒരു കമ്പനി, റജിസ്ട്രാര്‍ക്ക് ഫീസ്‌ കൊടുക്കുന്നത്;

(b) ഈ നിയമത്തിന്‍റെയോ മറ്റേതെങ്കിലും നിയമത്തിന്‍റെയോ ആവശ്യകതകള്‍ നിറവേറ്റാന്‍ അത് പണമടയ്ക്കുന്നത്;

(c) ഈ നിയമത്തിന്‍റെ ആവശ്യകതകള്‍ നിറവേറ്റാ ന്‍ ഓഹരിക ള്‍ അനുവദിക്കുന്നത്; കൂടാതെ

(d) അതിന്‍റെ ഓഫീസും രേഖകളും നിലനിര്‍ത്താ ന്‍ പണമടയ്ക്കുന്നത്;

[വ. 455 (1)]

റജിസ്ട്രാര്‍ അപേക്ഷ പരിഗണിക്കുമ്പോള്‍, അപേക്ഷകന് ഒരു സുപ്തമായ കമ്പനിയുടെ പദവി അനുവദിക്കുകയും അതിന് വേണ്ടി, നിര്‍ദ്ദേശിച്ച തരം ഫോമില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

[വ. 455 (2)]

റജിസ്ട്രാര്‍, നിര്‍ദ്ദേശിച്ച ഫോമില്‍, സുപ്തമായ കമ്പനികളുടെ ഒരു
റജിസ്റ്റ
ര്‍ നിലനിര്‍ത്തും.

[വ. 455 (3)]

തുടര്‍ച്ചയായി രണ്ടു സാമ്പത്തിക വര്‍ഷം സാമ്പത്തിക വിവരണങ്ങളോ വാര്‍ഷിക റിട്ടേ ണുകളോ ഫയ ല്‍ ചെയ്യാത്ത ഒരു കമ്പനിയുടെ
കാര്യത്തി
ല്‍, ആ കമ്പനിക്ക്‌ റജിസ്ട്രാര്‍, ഒരു നോട്ടീസ് നല്‍കുകയും സുപ്തമായ കമ്പനികള്‍ക്ക് വേണ്ടി  നിലനിര്‍ത്തുന്ന റജിസ്റ്റ റില്‍ അത്തരം കമ്പനിയുടെ പേര് ചേര്‍ക്കുകയും ചെയ്യും.

[വ. 455 (4)]

ഒരു സുപ്തമായ കമ്പനിക്ക്‌ കുറഞ്ഞ എണ്ണം ഡയറക്ടര്‍മാ ര്‍ വേണം, റജിസ്റ്റ റില്‍ അതിന്‍റെ സുപ്തമായ പദവി നിലനിര്‍ത്താ ന്‍, റജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശിച്ച പ്രമാണങ്ങ ള്‍ ഫയ ല്‍ ചെയ്യുകയും വാര്‍ഷിക ഫീസ്‌ അടയ്ക്കുകയും ഒരു പ്രവര്‍ത്തിക്കുന്ന കമ്പനി ആകാ ന്‍, അതിനു വേണ്ടി അപേക്ഷയും നിര്‍ദ്ദേശിച്ച തരം പ്രമാണങ്ങളും ഫീസും  നല്‍കുകയും വേണം.

[വ. 455 (5)]

ഈ വകുപ്പിന്‍റെ ആവശ്യകതക ള്‍ പാലിക്കുന്നതി ല്‍ വീഴ്ച വരുത്തുന്ന ഒരു സുപ്തമായ കമ്പനിയുടെ പേര്, റജിസ്ട്രാര്‍, സുപ്തമായ കമ്പനികള്‍ക്ക് വേണ്ടി  നിലനിര്‍ത്തുന്ന റജിസ്റ്റ റില്‍ നിന്നും വെട്ടിക്കളയും.

[വ. 455 (6)]

#CompaniesAct

No comments:

Post a Comment