Tuesday, 10 March 2015

കമ്പനി നിയമം: വകുപ്പ് 403: ഫീസ്‌


ഫീസ്‌

സമര്‍പ്പിക്കേണ്ട, ഫയല്‍ ചെയ്യേണ്ട, റജിസ്റ്റ ര്‍ ചെയ്യേണ്ട, അഥവാ രേഖപ്പെടുത്താനുള്ള ഏതെങ്കിലും പ്രമാണം, അഥവാ ഈ നിയമ പ്രകാരം റജിസ്റ്റ ര്‍ ചെയ്യാ ന്‍ ആവശ്യപ്പെട്ട അഥവാ അധികാരപ്പെട്ട ഏതെങ്കിലും കാര്യം അഥവാ വിവരം സംഗതമായ വ്യവസ്ഥയില്‍ വ്യക്തമാക്കിയ സമയത്തിനുള്ളി ല്‍ നിര്‍ദ്ദിഷ്ട ഫീസ്‌ അടച്ച് സമര്‍പ്പിക്കുകയോ, ഫയല്‍ ചെയ്യുകയോ, റജിസ്റ്റ ര്‍ ചെയ്യുകയോ, രേഖപ്പെടുത്തുകയോ ചെയ്യണം:

എന്നാല്‍, ഏതെങ്കിലും പ്രമാണം, കാര്യം അഥവാ വിവരം, സമര്‍പ്പിക്കാന്‍, ഫയല്‍ ചെയ്യാന്‍, റജിസ്റ്റ ര്‍ ചെയ്യാന്‍, അഥവാ രേഖപ്പെടുത്താന്‍ സംഗതമായ വ്യവസ്ഥയി ല്‍ വ്യക്തമാക്കിയ സമയം കഴിഞ്ഞ് യഥാക്രമം സമര്‍പ്പിക്കേണ്ട, ഫയല്‍ ചെയ്യേണ്ട, റജിസ്റ്റ ര്‍ ചെയ്യേണ്ട, അഥവാ രേഖപ്പെടുത്താനുള്ള ദിവസം മുത ല്‍ ഒരു ഇരുനൂറ്റി എഴുപതു ദിവസക്കാലത്തിനുള്ളി ല്‍ നിര്‍ദ്ദിഷ്ട അധികം ഫീസ്‌ അടച്ചു സമര്‍പ്പിക്കുകയോ, ഫയല്‍ ചെയ്യുകയോ, റജിസ്റ്റ ര്‍ ചെയ്യുകയോ, രേഖപ്പെടുത്തുകയോ ചെയ്യാം:

അത്തരം ഏതെങ്കിലും പ്രമാണം, കാര്യം അഥവാ വിവരം. നിയമ പ്രകാരമുള്ള മറ്റേതെങ്കിലും നിയമ നടപടി അഥവാ ബാദ്ധ്യതയ്ക്ക് കോട്ടം തട്ടാതെ ആദ്യ വ്യവസ്ഥയി ല്‍ വ്യക്തമാക്കിയ ആദ്യ അവസരത്തിന് ശേഷം ഈ വകുപ്പ് പ്രകാരം വ്യക്തമാക്കിയ ഫീസും അധിക ഫീസും അടച്ച് സമര്‍പ്പിക്കുകയോ, ഫയല്‍ ചെയ്യുകയോ, റജിസ്റ്റ ര്‍ ചെയ്യുകയോ, രേഖപ്പെടുത്തുകയോ ചെയ്യാം.

[വ. 403 (1)]

അധികം ഫീസ്‌ അടച്ച്, ഉപവകുപ്പിലെ ആദ്യ വ്യവസ്ഥയില്‍ വ്യക്തമാക്കിയ സമയം കഴിയുന്നതിനു മുന്‍പ് ഉ.വ.(1) പ്രകാരമുള്ള ഏതെങ്കിലും പ്രമാണം, കാര്യം അഥവാ വിവരം സമര്‍പ്പിക്കാന്‍, ഫയല്‍ ചെയ്യാന്‍, റജിസ്റ്റ ര്‍ ചെയ്യാന്‍, അഥവാ രേഖപ്പെടുത്താന്‍ ഒരു കമ്പനി മുടക്കുകയോ എന്തെങ്കിലും വീഴ്ച വരുത്തുകയോ ചെയ്‌താ ല്‍ കമ്പനിയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ഫീസും അധിക ഫീസും അടയ്ക്കാനുള്ള ബാദ്ധ്യതയ്ക്ക് കോട്ടം തട്ടാതെ അത്തരം വീഴ്ചയ്ക്ക് ഈ നിയമം വ്യവസ്ഥ ചെയ്യുന്ന പിഴയ്ക്ക് അഥവാ ശിക്ഷക്ക് ബാധ്യസ്ഥനാണ്.

[വ. 403 (2)]

#CompaniesAct

No comments:

Post a Comment