അദ്ധ്യായം
ഇരുപത്തി നാല്
റജിസ്ട്രെഷന്‍
ഓഫിസുകളും ഫീസും
റജിസ്ട്രെഷന്‍
ഓഫിസുക ള്‍
ഈ നിയമപ്രകാരമോ അതുവഴിയോ അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങ ള്‍ വഴിയോ കേന്ദ്ര ഗവര്‍ന്മേണ്ടില്‍
നിക്ഷിപ്തമാകുന്ന അധികാരങ്ങ ള്‍ പ്രയോഗിക്കാനും ചുമതലകള്‍ നിറവേറ്റാനും ഈ
നിയമപ്രകാരം കമ്പനികളുടെ റജിസ്ട്രെഷന്‍റെയും ആവശ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ട്
വിജ്ഞാപനം വഴി വേണ്ട എണ്ണം ഓഫിസുക ള്‍ അതിനു യുക്തമെന്നു തോന്നുന്ന സ്ഥലങ്ങളില്‍ അവയുടെ
അധികാര പരിധി വ്യക്തമാക്കി സ്ഥാപിക്കും.
[വ. 396 (1)]
കേന്ദ്ര ഗവര്‍ന്മേണ്ട് ആവശ്യമെന്നു പരിഗണിക്കുന്ന പോലെ വേണ്ടതരം റജിസ്ട്രാര്‍മാ ര്‍, അഡീഷണല്‍, ജോയിന്റ്,
ഡെപ്യുട്ടി, കൂടാതെ അസിസ്റ്റന്റ് റജിസ്ട്രാര്‍മാ ര്‍ എന്നിവരെ കമ്പനികളുടെ
റജിസ്ട്രെഷനും ഈ നിയമപ്രകാരമുള്ള പലതരം ചുമതലക ള്‍ നിറവേറ്റുന്നതിനും നിയമിക്കുകയും
അത്തരം ഓഫീസര്‍മാര്‍ പ്രയോഗിക്കേണ്ട അധികാരങ്ങളും ചുമതലകളും നിര്‍ദ്ദേശിച്ചപോലെ
ആയിരിക്കുകയും ചെയ്യും.
[വ. 396 (2)]
ഉ.വ.(2) പ്രകാരം നിയമിക്കപ്പെടുന്ന വ്യക്തികളുടെ സേവന വേതന വ്യവസ്ഥകളും
ഉപാധികളും നിര്‍ദ്ദേശിച്ചപോലെ ആയിരിക്കും.
[വ. 396 (3)]
കമ്പനികളുടെ റജിസ്ട്രെഷനുമായി ബന്ധപ്പെട്ട അഥവാ ആവശ്യമുള്ള പ്രമാണങ്ങളുടെ
ആധികാരികതയ്ക്ക് തയ്യാറാക്കുന്ന ഒരു സീ ല്‍ അഥവാ സീലുകള്‍ കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിക്കും.
[വ. 396 (4)]
#CompaniesAct
No comments:
Post a Comment