Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 458 : കേന്ദ്ര ഗവര്‍ന്മേണ്ട് ഭരമേല്‍പ്പിക്കുമ്പോ ള്‍


കേന്ദ്ര ഗവര്‍ന്മേണ്ട് ഭരമേല്‍പ്പിക്കുമ്പോ ള്‍

കേന്ദ്ര ഗവര്‍ന്മേണ്ട്, വിജ്ഞാപനം വഴി, അതില്‍ വ്യക്തമാക്കിയ തരം നിബന്ധനകള്‍ക്കും പരിധികള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി, ഈ നിയമപ്രകാരമുള്ള അതിന്‍റെ ഏതെങ്കിലും അധികാരങ്ങളും ചുമതലകളും, ചട്ടങ്ങള്‍ നിര്‍മ്മിക്കുവാനുള്ള അധികാരം ഒഴികെ, വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ അതോറിറ്റി അഥവാ ഓഫീസര്‍ക്ക് ഭരമേല്‍പ്പിക്കാം:

എന്നാല്‍, മുമ്പോക്കം ഇടപാടുകളും അന്തര്‍ന്നിഹിത വ്യാപാരങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് 194, വകുപ്പ് 195, എന്നിവയി ല്‍  ഉള്‍ക്കൊള്ളുന്ന വ്യവസ്ഥകള്‍ നടപ്പാക്കാനുള്ള അധികാരങ്ങള്‍, ലിസ്റ്റഡ് കമ്പനികള്‍ക്കും, അവരുടെ സെക്യുരിറ്റികള്‍ ലിസ്റ്റ് ചെയ്യാ ന്‍ ഉദ്ദേശിക്കുന്ന കമ്പനികള്‍ക്കും വേണ്ടി സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡിന് ഭരമേല്‍പ്പിക്കുകയും അങ്ങനെയുള്ള കേസി ല്‍, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്, അധികാരപ്പെടുത്തുന്ന ഏതെങ്കിലും ഓഫീസര്‍ക്ക് യോഗ്യപരിധിയില്‍ വരുന്ന കോടതിയി ല്‍ ഒരു പരാതി ഫയ ല്‍ ചെയ്യാനുള്ള അധികാരം ഉണ്ടായിരിക്കും.

[വ. 458 (1)]

ഉ.വ.(1) പ്രകാരം ഇറക്കിയ ഓരോ വിജ്ഞാപനത്തിന്‍റെയും ഒരു പകര്‍പ്പ്, അവ ഇറക്കി എത്രയും പെട്ടെന്നുതന്നെ പാര്‍ലമെന്റിന്‍റെ ഇരു സഭകളും മുന്‍പാകെ വെയ്ക്കും.

[വ. 458 (2)]

#CompaniesAct

No comments:

Post a Comment