വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....
(81)
“സെക്യുരിറ്റികള്‍” അര്‍ത്ഥമാക്കുന്നത്,
സെക്യുരിറ്റീസ് കോണ്ട്രാക്റ്റ്സ് (റെഗുലേഷന്‍) ആക്ട്, 1956,
വകുപ്പ് 2 (h) നിര്‍വചിക്കുന്ന പോലെയുള്ള സെക്യുരിറ്റിക ള്‍;
വകുപ്പ് 2 (h) നിര്‍വചിക്കുന്ന പോലെയുള്ള സെക്യുരിറ്റിക ള്‍;
(82)
“സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്” അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റീസ് ആന്‍ഡ്
എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ആക്ട്, 1992, വകുപ്പ് 3 പ്രകാരം സ്ഥാപിച്ച
സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ;
(83)
“ഗുരുതര വഞ്ചന അന്വേഷണ ഓഫിസ്” അര്‍ത്ഥമാക്കുന്നത്,
വകുപ്പ് 211 പറയുന്ന ഓഫിസ്;
(84)
“ഓഹരി” അര്‍ത്ഥമാക്കുന്നത്,
ഒരു കമ്പനിയുടെ ഓഹരി മൂലധനത്തിലെ ഒരു ഓഹരി, കൂടാതെ സ്റ്റോക്ക് ഉള്‍പ്പെടും;
(85)
“ചെറിയ കമ്പനി” അര്‍ത്ഥമാക്കുന്നത്, ഒരു പൊതുകാര്യ കമ്പനിയല്ലാത്ത ഒരു കമ്പനി-
(i) അടച്ചുതീര്‍ത്ത ഓഹരി
മൂലധനം അന്‍പതു ലക്ഷം
രൂപായി ല്‍ കവിയാത്തതോ അഥവാ അഞ്ചു കോടി രൂപായില്‍ കവിയാത്ത നിര്‍ദ്ദേശിച്ച ഉയര്‍ന്ന തുകയോ; അഥവാ
രൂപായി ല്‍ കവിയാത്തതോ അഥവാ അഞ്ചു കോടി രൂപായില്‍ കവിയാത്ത നിര്‍ദ്ദേശിച്ച ഉയര്‍ന്ന തുകയോ; അഥവാ
(ii) ഏറ്റവും അവസാനത്തെ
അതിന്‍റെ ലാഭ നഷ്ട കണക്കു പ്രകാരം
വിറ്റുവരവ് രണ്ടു കോടി രൂപായില്‍ കവിയാത്ത അഥവാ ഇരുപതു കോടി രൂപായി ല്‍ കവിയാത്ത നിര്‍ദ്ദേശിച്ച
ഉയര്‍ന്ന തുകയോ:
എന്നാല്‍, താഴെപ്പറയുന്നവയ്ക്ക് ഈ ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല-
(A) ഒരു ഹോള്‍ഡിങ്ങ് കമ്പനി
അഥവാ ഒരു സബ്സിഡിയറി കമ്പനി;
(B) വകുപ്പ് 8 പ്രകാരം
റജിസ്റ്റ ര്‍
ചെയ്ത ഒരു കമ്പനി; അഥവാ
(C) ഏതെങ്കിലും വിശേഷ നിയമം
മേല്‍നോക്കുന്ന ഒരു കമ്പനിയോ അഥവാ ബോഡി കോര്‍പ്പറേറ്റോ;
(86)
“വരിചേര്‍ത്ത മൂലധനം” അര്‍ത്ഥമാക്കുന്നത്,
ഒരു കമ്പനിയുടെ അംഗങ്ങള്‍, തല്‍കാലം വരിചേര്‍ന്ന മൂലധനത്തിന്‍റെ ഭാഗം;
(87)
ഏതെങ്കിലും മറ്റൊരു ( പറയാനാണെങ്കില്‍ ഹോള്‍ഡിങ്ങ്
കമ്പനി) കമ്പനിയുമായി ബന്ധപ്പെട്ട് “സബ്സിഡിയറി കമ്പനി” അഥവാ “സബ്സിഡിയറി” അര്‍ത്ഥമാക്കുന്നത്,
ഹോള്‍ഡിങ്ങ് കമ്പനി ഒരു കമ്പനിയുടെ-
(i) ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ
ഘടന നിയന്ത്രിക്കുന്നു; അഥവാ
(ii) തന്നെയോ അതിന്‍റെ ഒന്നോ
അതിലധികമോ സബ്സിഡിയറി കമ്പനികളുമായി ചേര്‍ന്നോ മൊത്തം ഓഹരി മൂലധനത്തിന്‍റെ
പകുതിയിലധികം പ്രയോഗിക്കുന്നു അഥവാ നിയന്ത്രിക്കുന്നു:
എന്നാല്‍, നിര്‍ദ്ദേശിച്ച
തരം ഹോള്‍ഡിങ്ങ് കമ്പനികളുടെ ശ്രേണി അഥവാ ശ്രേണികള്‍ക്ക് നിര്‍ദ്ദേശിച്ചത്ര
എണ്ണത്തിലധികം സബ്സിഡിയറികളുടെ അടരുകള്‍ പാടില്ല.
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി,-
(a) ഹോള്‍ഡിങ്ങ് കമ്പനിയുടെ
മറ്റൊരു സബ്സിഡിയറി കമ്പനിയ്ക്കാണ് (i) , അഥവാ (ii) പ്രകാരമുള്ള നിയന്ത്രണം ഉള്ളതെങ്കിലും
ഒരു കമ്പനിയെ ഹോള്‍ഡിങ്ങ് കമ്പനിയുടെ സബ്സിഡിയറി കമ്പനിയായി പരിഗണിക്കും;
(b) ഒരു കമ്പനിയുടെ
ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ ഘടന മറ്റൊരു കമ്പനി നിയന്ത്രിക്കുന്നതായി
പരിഗണിക്കും, മറ്റേ കമ്പനി അതിന്‍റെ വിവേചനാധികാരം വഴി അതിനു പ്രയോഗിക്കാവുന്ന
ഏതെങ്കിലും അധികാരം പ്രയോഗിക്കുന്നതുകൊണ്ട്
ഡയറക്ടര്‍മാരുടെ ഒരു ഭൂരിപക്ഷത്തെ നിയമിക്കാനോ നീക്കാനോ കഴിയുമെങ്കില്‍;
(c) “കമ്പനി” എന്ന
സംജ്ഞയില്‍ ഏതെങ്കിലും ബോഡി കോര്‍പ്പറേറ്റും ഉള്‍പ്പെടും;
(d) ഒരു ഹോള്‍ഡിങ്ങ്
കമ്പനിയുമായി ബന്ധപ്പെട്ട് “അടര്‍” അര്‍ത്ഥമാക്കുന്നത്,
അതിന്‍റെ സബ്സിഡിയറി അഥവാ സബ്സിഡിയറിക ള്‍;
(88)
“സ്വെറ്റ് ഇക്വിറ്റി ഓഹരികള്‍” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനി അതിന്‍റെ
ഡയറക്ട ര്‍മാര്‍ക്ക്, അഥവാ
ഉദ്യോഗസ്ഥന്മാര്‍ക്ക് ഒരു കിഴിവില്‍ അഥവാ അവരുടെ സാങ്കേതിക ജ്ഞാനത്തിനു അഥവാ
ബൌദ്ധിക സ്വത്തവകാശങ്ങളുടെയോ മൂല്യവര്‍ധനകളുടെയോ സ്വഭാവമുള്ള അവകാശങ്ങ ള്‍, എന്ത് പേര്‍
വിളിച്ചാലും, ലഭ്യമാക്കുന്നതിന് നല്‍കുന്ന പണമല്ലാത്ത പ്രതിഫലമായി ഇറക്കുന്ന തരം ഇക്വിറ്റി
ഓഹരിക ള്‍;
(89)
ഏതെങ്കിലും കാര്യവുമായി ബന്ധപ്പെട്ട് “ആകെ വോട്ടു
ചെയ്യാനുള്ള അധികാരം” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ ഒരു യോഗത്തില്‍ ഒരു
വോട്ടെടുപ്പി ല്‍
ആ കാര്യത്തിനു വേണ്ടി നിര്‍ണ്ണയിക്കുന്ന ആകെ വോട്ടുകളുടെ എണ്ണം, എല്ലാ അംഗങ്ങളും
അഥവാ അവരുടെ അക്കാര്യത്തില്‍ വോട്ടു
ചെയ്യാനവകാശമുള്ള പ്രതിനിധികളും യോഗത്തില്‍ ഹാജരാകുകയും വോട്ടു ചെയ്യുകയും ചെയ്തിട്ടുള്ളപ്പോള്‍;
(90)
“ട്രിബ്യൂണല്‍”
അര്‍ത്ഥമാക്കുന്നത്, വകുപ്പ് 408 പ്രകാരം രൂപീകരിച്ച ദേശീയ കമ്പനി നിയമ
ട്രിബ്യൂണല്‍;
#CompaniesAct
No comments:
Post a Comment