അദ്ധ്യായം
ഇരുപത്തി അഞ്ച്
കമ്പനിക ള്‍
വിവരങ്ങളും അഥവാ സ്റ്റാറ്റിസ്റ്റിക്സും
സമര്‍പ്പിക്കണം
കേന്ദ്ര
ഗവര്‍ന്മേണ്ടിന്‍റെ അധികാരം
കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവ് വഴി കമ്പനിക ള്‍ പൊതുവായോ അഥവാ ഏതെങ്കിലും
ശ്രേണികളിലുള്ള കമ്പനികളോ അഥവാ ഏതെങ്കിലും കമ്പനിയോ അവരുടെ അഥവാ അതിന്‍റെ സ്ഥാപനമോ
പ്രവര്‍ത്തനമോ ആയി ബന്ധപ്പെട്ട വേണ്ട തരം വിവരങ്ങളോ സ്റ്റാറ്റിസ്റ്റിക്സോ
ഉത്തരവി ല്‍ വ്യക്തമാക്കിയ സമയത്തിനുള്ളി ല്‍ സമര്‍പ്പിക്കാ ന്‍ ആവശ്യപ്പെടാം.
ഉത്തരവി ല്‍ വ്യക്തമാക്കിയ സമയത്തിനുള്ളി ല്‍ സമര്‍പ്പിക്കാ ന്‍ ആവശ്യപ്പെടാം.
[വ. 405 (1)]
കേന്ദ്ര ഗവര്‍ന്മേണ്ടിനു യുക്തമെന്നു തോന്നുന്ന വിധത്തി ല്‍ കമ്പനികളെ പൊതുവായോ ഏതെങ്കിലും
ശ്രേണികളിലുള്ള കമ്പനികളെയോ സംബോധന ചെയ്തു ഉ.വ.(1) പ്രകാരമുള്ള ഓരോ ഉത്തരവും
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും, കൂടാതെ അത്തരം പ്രസിദ്ധീകരണ ദിവസം, യഥാക്രമം
അത്തരം കമ്പനികളോട് അഥവാ കമ്പനികളുടെ ശ്രേണികളോട് വിവരങ്ങളോ സ്റ്റാറ്റിസ്റ്റിക്സോ ആവശ്യപ്പെടുന്ന
ദിവസമായി പരിഗണിക്കും.
[വ. 405 (2)]
ഉ.വ.(1) പ്രകാരമുള്ള ഏതെങ്കിലും ഉത്തരവിന്മേല്‍ ഒരു കമ്പനിയോ കമ്പനികളോ സമര്‍പ്പിക്കുന്ന
ഏതെങ്കിലും വിവരങ്ങളോ സ്റ്റാറ്റിസ്റ്റിക്സോ ശരിയും പൂര്‍ണവും ആണെന്ന് അതിനു തൃപ്തി
വരുത്തുന്നതിന്‍റെ ആവശ്യത്തിന് വേണ്ടി കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവ് വഴി അത്തരം
കമ്പനി അഥവാ കമ്പനികളോട് അതിന്‍റെ കൈവശമുള്ള തരം രേഖകളോ പ്രമാണങ്ങളോ ഹാജരാക്കാനും
അഥവാ ഏതെങ്കിലും ഓഫീസ ര്‍
വഴി പരിശോധന അനുവദിക്കാനും അഥവാ ആ ഗവര്‍ന്മേണ്ട് ആവശ്യമെന്നു പരിഗണിക്കുന്ന തരം
വിവരങ്ങള്‍ കൂടി സമര്‍പ്പിക്കാനും ആവശ്യപ്പെടും.
[വ. 405 (3)]
ഉ.വ.(1) അഥവാ (3) പ്രകാരമുള്ള ഒരു ഉത്തരവ് പാലിക്കുന്നതില്‍ ഏതെങ്കിലും കമ്പനി
പരാജയപ്പെട്ടാല്‍, അഥവാ അറിഞ്ഞുകൊണ്ട് ഏതെങ്കിലും സാരവത്തായ കാര്യത്തിന് തെറ്റായ
അഥവാ അപൂര്‍ണമായ ഏതെങ്കിലും വിവരങ്ങളോ സ്റ്റാറ്റിസ്റ്റിക്സോ സമര്‍പ്പിച്ചാ ല്‍, കമ്പനി ഇരുപത്തയ്യായിരം രൂപാ
വരെ പിഴയും കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം
രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും
അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 405 (4)]
ഒരു വിദേശ കമ്പനി ഇന്ത്യയി ല്‍ ബിസിനസ് തുടരുന്നെങ്കില്‍, ഈ വകുപ്പില്‍ ഒരു
കമ്പനിയെ സംബന്ധിച്ചുള്ള എല്ലാ റഫറന്‍സുകളും വിദേശ കമ്പനിയുടെ അത്തരം
ബിസിനസ്സിനെപ്പറ്റി മാത്രം ബന്ധപ്പെട്ടാണെന്നു കൂടി പരിഗണിക്കപ്പെടും.
[വ. 405 (5)]
അദ്ധ്യായം ഇരുപത്തി അഞ്ച് സമാപ്തം
#CompaniesAct
No comments:
Post a Comment