Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 424 : ട്രിബ്യൂണലുകള്‍ മുന്‍പാകെയുള്ള നടപടിക്രമം


ട്രിബ്യൂണലുകള്‍ മുന്‍പാകെയുള്ള നടപടിക്രമം  

ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും യഥാക്രമം അതിനു മുന്‍പാകെയുള്ള ഏതെങ്കിലും നടപടി അഥവാ അതിനു മുന്‍പാകെയുള്ള ഒരു അപ്പീ ല്‍ തീര്‍പ്പാക്കുമ്പോള്‍, സിവില്‍ നടപടി നിയമം, 1908 സ്ഥാപിച്ച നടപടിക്രമങ്ങള്‍ക്ക് വിധേയമല്ല, തന്നെയുമല്ല സ്വാഭാവികമായ നിയമ തത്ത്വങ്ങള്‍ പിന്തുടരും, കൂടാതെ ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതുപ്രകാരം നിര്‍മിച്ച ചട്ടങ്ങള്‍ക്കും വിധേയമായി ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും അവരവരുടെ നടപടിക്രമങ്ങ ള്‍ നിയന്ത്രിക്കാ ന്‍ അധികാരമുണ്ടായിരിക്കും.     

[വ. 424 (1)]

താഴെപ്പറയുന്ന കാര്യങ്ങള്‍ ഒരു വ്യവഹാരത്തി ല്‍ വിചാരണയ്ക്കെടുക്കുമ്പോള്‍, ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും ഈ നിയമപ്രകാരമുള്ള അവരുടെ ചുമതലകള്‍ നിര്‍വഹിക്കുന്ന ആവശ്യങ്ങള്‍ക്ക് വേണ്ടി സിവി ല്‍ നടപടി നിയമം, 1908 പ്രകാരമുള്ള ഒരു സിവില്‍ കോടതിയി ല്‍ നിക്ഷിപ്തമായിരിക്കുന്ന അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കും:-

(a) ഏതെങ്കിലും വ്യക്തിയെ വിളിപ്പിക്കുന്നതിനും ഹാജര്‍ നടപ്പാക്കുന്നതിനും അയാളെ പ്രതിജ്ഞയില്‍ പരിശോധിക്കുന്നതിനും;

(b) പ്രമാണങ്ങള്‍ കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും;

(c) സത്യവാങ്മൂലങ്ങള്‍ തെളിവായി സ്വീകരിക്കാനും;

(d) ഇന്ത്യന്‍ തെളിവ് നിയമം, 1872 –ലെ വകുപ്പ് 123, 124 എന്നിവയിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ഏതെങ്കിലും ഓഫീസി ല്‍ നിന്നും ഏതെങ്കിലും പൊതുവായ രേഖ അഥവാ പ്രമാണം അഥവാ രേഖയുടെ അഥവാ പ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് ആവശ്യപ്പെടാനും;

(e) സാക്ഷികളെയും പ്രമാണങ്ങളെയും പരിശോധിക്കാ ന്‍ ചുമതലപ്പെടുത്താനും;

(f)  ഒരു നിവേദനം വീഴ്ച മൂലം തള്ളാനും അഥവാ കക്ഷിയില്ലാതെ തീരുമാനിക്കാനും;

(g) ഒരു നിവേദനം വീഴ്ച മൂലം തള്ളാനും അഥവാ കക്ഷിയില്ലാതെ തീരുമാനിക്കാനും ഉള്ള ഏതെങ്കിലും ഉത്തരവ് അത് പാസ്സാക്കിയത് അസ്ഥിരപ്പെടുത്താനും;

(h) നിര്‍ദ്ദേശിച്ച മറ്റു കാര്യങ്ങള്‍ക്കും.

[വ. 424 (2)]

ഒരു വ്യവഹാരം നില്‍ക്കുന്നതി ല്‍ ഒരു കോടതി നടത്തുന്ന ഒരു ഡിക്രി പോലെ തന്നെ ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും നടത്തുന്ന ഒരു ഉത്തരവ് ആ ട്രിബ്യൂണലിനു നടപ്പാക്കാം,-

(a) ഒരു കമ്പനിക്കെതിരെയുള്ള ഒരു ഉത്തരവിന്‍റെ കാര്യത്തി ല്‍ കമ്പനിയുടെ റജിസ്റ്റഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന; അഥവാ

(b) മറ്റേതെങ്കിലും വ്യക്തിക്കെതിരെയുള്ള ഒരു ഉത്തരവിന്‍റെ
കാര്യത്തി ല്‍, ബന്ധപ്പെട്ട വ്യക്തി സ്വമേധയാ താമസിക്കുന്ന അഥവാ ബിസിനസ്‌ തുടരുന്ന, അഥവാ നേട്ടത്തിന് വേണ്ടി നേരിട്ട് പണിയെടുക്കുന്ന,

പ്രാദേശിക പരിധികളില്‍ അധികാരമുള്ള കോടതിയിലേക്ക് അതിന്‍റെ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് അയയ്ക്കുന്നത്‌ ട്രിബ്യൂണലിനും  അപ്പീ ല്‍ ട്രിബ്യൂണലിനും നിയമാനുസൃതമായിരിക്കും.

[വ. 424 (3)]

ട്രിബ്യൂണലിന്‍റെയും അപ്പീ ല്‍ ട്രിബ്യൂണലിന്‍റെയും എല്ലാ നടപടികളും വകുപ്പ് 193, 228 എന്നിവയുടെ അര്‍ത്ഥത്തിനുള്ളിലും ഇന്ത്യ ന്‍ പീന ല്‍ കോഡിന്‍റെ വകുപ്പ് 196 –ന്‍റെ ആവശ്യങ്ങള്‍ക്കും ജുഡിഷ്യ ല്‍ നടപടികളായി പരിഗണിക്കപ്പെടും, കൂടാതെ ക്രിമിന ല്‍ നടപടി നിയമം, 1973, അദ്ധ്യായം XXVI, വകുപ്പ് 195 –ന്‍റെ ആവശ്യങ്ങള്‍ക്ക് ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും സിവി ല്‍ കോടതിയായി പരിഗണിക്കപ്പെടും.   

[വ. 424 (4)]

#CompaniesAct

No comments:

Post a Comment