Saturday, 28 March 2015

കമ്പനി നിയമം : വകുപ്പ് 2 : നിര്‍വചനങ്ങള്‍ (11-20)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍, തുടരുന്നു....

 

(11) “ബോഡി കോര്‍പ്പറേറ്റ്” അഥവാ “കോര്‍പ്പറേഷ ന്‍” ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഒരു കമ്പനി ഉള്‍പ്പെടുന്നു, പക്ഷേ, താഴെപ്പറയുന്നവ ഉള്‍പ്പെടില്ല;

(i)      കോ-ഓപ്പറേറ്റിവ് സൊസൈറ്റികളുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത ഒരു കോ-ഓപ്പറേറ്റിവ് സൊസൈറ്റി; കൂടാതെ

(ii)     കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനുവേണ്ടി വിജ്ഞാപനം വഴി വ്യക്തമാക്കുന്ന മറ്റേതെങ്കിലും ബോഡി കോര്‍പ്പറേറ്റ് (ഈ നിയമത്തില്‍ ഒരു കമ്പനിയായി നിര്‍വചിക്കപ്പെടാത്തത്);

 

(12) “ബുക്കും പേപ്പറും” കൂടാതെ “ബുക്ക് അഥവാ പേപ്പര്‍” , പേപ്പറിലോ ഇലക്ട്രോണിക് രൂപത്തിലോ നിലനിര്‍ത്തിയിരിക്കുന്ന കണക്കുബുക്കുകള്‍, ഡീഡുകള്‍, വൌച്ചറുകള്‍, ലിഖിതങ്ങള്‍, പ്രമാണങ്ങള്‍, മിനിറ്റ്സ്, കൂടാതെ റജിസ്റ്ററുകള്‍ ഉള്‍പ്പെടുന്നു.

 

(13) “കണക്കുബുക്കുകള്‍” താഴെപ്പറയുന്നവയ്ക്ക് നിലനിര്‍ത്തിയിരിക്കുന്ന രേഖക ള്‍ ഉള്‍പ്പെടുന്നു-

 

(i)     ഒരു കമ്പനിക്ക്‌ പണം സ്വീകരിച്ചതും ചിലവഴിച്ചതുമായ എല്ലാ തുകകളും കൂടാതെ സ്വീകരിച്ചതും ചിലവഴിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും;

(ii)     കമ്പനി വാങ്ങിയതും വിറ്റഴിച്ചതുമായ എല്ലാ ചരക്കുകളും സേവനങ്ങളും;

(iii)    കമ്പനിയുടെ ആസ്തികളും ബാദ്ധ്യതകളും; കൂടാതെ

(iv)    വകുപ്പ് 148 പ്രകാരം നിര്‍ദ്ദേശിച്ച ചിലവുകളുടെ വിവരങ്ങള്‍, ആ വകുപ്പ് വ്യക്തമാക്കിയ ഏതെങ്കിലും ശ്രേണികളിലുള്ള കമ്പനികളില്‍പെടുന്ന ഒരു കമ്പനിയുടെ കാര്യത്തില്‍;  

 

(14) ഒരു കമ്പനിയുമായി ബന്ധപ്പെട്ട് “ബ്രാഞ്ച് ഓഫിസ്” (ശാഖ എന്ന് ഇവിടെ പറയുന്നത്) അര്‍ത്ഥമാക്കുന്നത്, കമ്പനി അങ്ങനെ വിവരിക്കുന്ന ഏതെങ്കിലും സ്ഥാപനം;

 

(15) ‘ആഹ്വാനം നടത്തിയ മൂലധനം” അര്‍ത്ഥമാക്കുന്നത്, പണമടയ്ക്കാന്‍ വേണ്ടി ആഹ്വാനം നടത്തിയ മൂലധനത്തിന്‍റെ ഭാഗം;

 

(16)  “ചാര്‍ജ്“ അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റിയായി ഒരു കമ്പനിയുടേതോ അഥവാ അതിന്‍റെ ഏതെങ്കിലും ഉദ്യമങ്ങളുടേതോ അഥവാ രണ്ടിന്‍റെതുമോ വസ്തുവകക ള്‍ അഥവാ ആസ്തികളി ല്‍ നിര്‍മിച്ച താല്‍പര്യം അഥവാ ഈട് (ജാമ്യം എന്ന് ഇവിടെ പറയുന്നത് ) കൂടാതെ പണയം ഉള്‍പ്പെടെ;

 

(17) “ചാര്‍ട്ടേഡ് അക്കൗണ്ടന്റ്” അര്‍ത്ഥമാക്കുന്നത്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ആക്ട്‌, 1949, വകുപ്പ് 2 (1) (b) നിര്‍വചിക്കുന്ന തരം ഒരു  ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കൂടാതെ ആ നിയമത്തിലെ വകുപ്പ് 6 (1) പ്രകാരം ഒരു സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് കൈക്കൊള്ളുന്ന ആള്‍;

 

(18) “ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനി അങ്ങനെ പദവി നല്‍കിയ ഒരു ഓഫീസ ര്‍;

 

(19) “ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ  ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍ ആയി നിയമിക്കപ്പെട്ട ഒരു വ്യക്തി;

 

(20)       “കമ്പനി” അര്‍ത്ഥമാക്കുന്നത്, ഈ നിയമപ്രകാരം അഥവാ ഏതെങ്കിലും മുന്‍ കമ്പനി നിയമം അനുസരിച്ച് രൂപീകരിച്ച ഒരു കമ്പനി;

 

#CompaniesAct

No comments:

Post a Comment