Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 417 : ട്രിബ്യൂണല്‍ അംഗങ്ങളെ നീക്കുന്നത്


അംഗങ്ങളെ നീക്കുന്നത്

കേന്ദ്ര ഗവര്‍ന്മേണ്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്തു പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ ഏതെങ്കിലും അംഗത്തിനെ ഓഫീസില്‍ നിന്നും നീക്കാം, അയാള്‍-

(a) ഒരു പാപ്പരായി വിധിച്ചെങ്കില്‍; അഥവാ

(b) കേന്ദ്ര ഗവര്‍ന്മേണ്ടിന്‍റെ അഭിപ്രായത്തി ല്‍ ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതില്‍, സദാചാര വിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടുന്നു; അഥവാ

(c) പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗം ആയി പ്രവര്‍ത്തിക്കുന്നതിനു ശാരീരികമായും മാനസികമായും കഴിവില്ലാതെ ആയി; അഥവാ

(d) പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗം ആയുള്ള അയാളുടെ ചുമതലകള്‍ക്ക് കോട്ടം തട്ടുന്ന തരത്തി ല്‍ സാമ്പത്തികമായോ മറ്റു താല്‍പര്യങ്ങളോ നേടി; അഥവാ

(e) തന്‍റെ ഓഫീസി ല്‍ തുടരുന്നത് പൊതു താല്‍പര്യത്തിന്‌ ഹാനികരമായ വിധത്തില്‍ തന്‍റെ പദവി ദുരുപയോഗപ്പെടുത്തി:

എന്നാല്‍, പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗത്തെ, കേള്‍വിക്ക് ന്യായമായ അവസരം അയാള്‍ക്ക്‌ കൊടുക്കാതെ  ഉ.വ. (b) മുതല്‍ (e) വരെ വ്യക്തമാക്കിയ ഏതെങ്കിലും കാരണങ്ങളാ ല്‍ നീക്കം ചെയ്യില്ല.

[വ. 417 (1)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, കേന്ദ്ര ഗവര്‍ന്മേണ്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന് നല്‍കിയ ഒരു റഫറ ന്‍സില്‍ അദ്ദേഹം നാമനിര്‍ദ്ദേശം നടത്തിയ ഒരു സുപ്രീംകോടതി ജഡ്ജി നടത്തിയ ഒരു അന്വേഷണത്തിന് ശേഷം, അതില്‍ പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗത്തെ അയാള്‍ക്കെതിരെയുള്ള ആരോപണങ്ങ ള്‍ അറിയിച്ചും കേള്‍വിക്ക് ന്യായമായ അവസരം കൊടുത്തും, കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു ഉത്തരവ് വഴിയല്ലാതെ, പെരുമാറ്റദൂഷ്യം അഥവാ കഴിവില്ലായ്മ തെളിയിക്കപ്പെട്ട കാരണത്താല്‍,  പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗത്തെ അയാളുടെ ഓഫീസില്‍ നിന്നും  നീക്കം ചെയ്യില്ല.            

[വ. 417 (2)]

കേന്ദ്ര ഗവര്‍ന്മേണ്ട്, ഇന്ത്യയുടെ ചീഫ് ജസ്റ്റിസിന്‍റെ സമ്മതത്തോടെ, ഉ.വ.(2) പ്രകാരം ഒരു സുപ്രീംകോടതി ജഡ്ജിക്ക് റഫറന്‍സ് നടത്തപ്പെട്ട പ്രസിഡന്റ്‌, ചെയര്‍ പേഴ്സന്‍, അഥവാ അംഗത്തെ, അത്തരം റഫറ ന്‍സില്‍ സുപ്രീംകോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് കിട്ടി കേന്ദ്ര ഗവര്‍ന്മേണ്ട് ഉത്തരവുകള്‍ പാസ്സാക്കുന്നത്‌ വരെ, ഓഫീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാം.

[വ. 417 (3)]

ഉ.വ.(2)-ല്‍ പറയുന്ന തെളിയിക്കപ്പെട്ട പെരുമാറ്റ ദൂഷ്യം അഥവാ കഴിവില്ലായ്മ എന്നിവയ്ക്കുള്ള അന്വേഷണത്തിന്‍റെ നടപടിക്രമം നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര ഗവര്‍ന്മേണ്ട് സുപ്രീംകോടതിയുമായി ചര്‍ച്ച ചെയ്തു നിര്‍മ്മിക്കും.

[വ. 417 (4)]

#CompaniesAct

No comments:

Post a Comment