Friday, 13 March 2015

കമ്പനി നിയമം: വകുപ്പ് 429 : മജിസ്ട്രേറ്റിന്‍റെ സഹായം


ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റിന്‍റെ സഹായം

ട്രിബ്യൂണലിന്, ഒരു രോഗ പീഡിത കമ്പനിയുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടിയിലോ മറ്റേതെങ്കിലും കമ്പനിയുടെ പിരിച്ചു വിടലിലോ, എല്ലാ വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും കസ്റ്റഡിയിലെടുക്കാനോ അതിന്‍റെ നിയന്ത്രണത്തിലാക്കാനോ ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റിനോടോ ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റിനോടോ ജില്ലാ കളക്ടറോടോ, രോഗ പീഡിത അഥവാ മറ്റു കമ്പനിയുടെ അത്തരം വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും ആരുടെ അധികാര പരിധിയിലാണോ സ്ഥിതി ചെയ്യുന്നത് അഥവാ കണ്ടെത്തിയത്, അവ കൈവശപ്പെടുത്താന്‍ അവരോട്‌ എഴുതി അഭ്യര്‍ത്ഥിക്കുകയും യഥാക്രമം ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട ര്‍ അദ്ദേഹത്തിന് അത്തരം അഭ്യര്‍ത്ഥന കിട്ടിയാ ല്‍,-

(a) അത്തരം വസ്തുവകകളും കണക്കു ബുക്കുകളും മറ്റു പ്രമാണങ്ങളും കൈവശപ്പെടുത്തുകയും; കൂടാതെ

(b) ട്രിബ്യൂണലിനോ അത് അധികാരപ്പെടുത്തുന്ന മറ്റു വ്യക്തിക്കോ അവ വിശ്വാസപൂര്‍വ്വം നല്‍കുകയും ചെയ്യും.      

[വ. 429 (1)]

ഉ.വ.(1)-ലെ വ്യവസ്ഥകള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍, ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട ര്‍, അദ്ദേഹത്തിന്‍റെ അഭിപ്രായത്തി ല്‍ ആവശ്യമായ നടപടികള്‍ എടുക്കുകയോ എടുക്കാ ന്‍ കാരണമാകുകയോ ബലം പ്രയോഗിക്കുകയോ അതിനു കാരണമാകുകയോ ചെയ്യും.

[വ. 429 (2)]

ഏതെങ്കിലും കോടതിയിലോ മറ്റു അധികാരി മുന്‍പാകെയോ ഒരു കാരണവശാലും ചീഫ് മെട്രോപോളിറ്റ ന്‍ മജിസ്ട്രേറ്റ്, ചീഫ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ്, അഥവാ ജില്ലാ കളക്ട റുടെ ഈ വകുപ്പനുസരിച്ചുള്ള ഒരു പ്രവൃത്തിയും ചോദ്യം ചെയ്യപ്പെടില്ല.            

[വ. 429 (3)]

#CompaniesAct

No comments:

Post a Comment