Monday, 16 March 2015

കമ്പനി നിയമം: വകുപ്പ് 447 : വഞ്ചനക്ക് ശിക്ഷ


അദ്ധ്യായം ഇരുപത്തി ഒന്‍പത്

പലവക
 
വഞ്ചനക്ക് ശിക്ഷ

ഈ നിയമത്തിലോ നിലവിലുള്ള മറ്റേതെങ്കിലും നിയമത്തിലോ ഉള്ള ഏതെങ്കിലും ബാദ്ധ്യതയ്ക്ക്, ഏതെങ്കിലും കടം തീര്‍ക്കുന്നത് ഉള്‍പ്പെടെ, കോട്ടമൊന്നും തട്ടാതെ, വഞ്ചനയ്ക്ക് അപരാധിയാണെന്ന് കണ്ടെത്തുന്ന ഏതെങ്കിലും വ്യക്തിയെ, ആറു മാസത്തി ല്‍ കുറയാത്ത എന്നാ ല്‍ പത്തു വര്‍ഷം വരെ നീളുന്ന ജയില്‍വാസത്തിനും  വഞ്ചനയില്‍ ഉള്‍പ്പെട്ട തുകയില്‍ കുറയാത്ത എന്നാ ല്‍ അതിനേക്കാ ള്‍ മൂന്നു മടങ്ങ്‌ വരെ കൂടാവുന്ന തുകയ്ക്ക് പിഴയും ശിക്ഷിക്കപ്പെടും:

എന്നാല്‍, വിവാദവിഷയമായ വഞ്ചനയില്‍ പൊതു താല്‍പര്യവും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, ജയില്‍വാസം മൂന്നു വര്‍ഷത്തി ല്‍ കുറയില്ല.

വിശദീകരണം: ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി-

(i)     “വഞ്ചന”- ഒരു കമ്പനി അഥവാ ഏതെങ്കിലും ബോഡികോര്‍പ്പറേറ്റിന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുന്നത്, ഏതെങ്കിലും വ്യക്തിയുടെ, അഥവാ മറ്റേതെങ്കിലും വ്യക്തിയുമായി ചേര്‍ന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രവൃത്തി, വിട്ടുകളഞ്ഞത്, ഏതെങ്കിലും കാര്യം മറച്ചുവെച്ചത്, അഥവാ  പദവിയുടെ ദുരുപയോഗം, വഞ്ചനയുടെ ഉദ്ദേശത്തോടെ, അനര്‍ഹമായ മുതലെടുപ്പിനോ, അഥവാ കമ്പനിയുടെ അഥവാ അതിന്‍റെ ഓഹരിയുടമകളുടെ അഥവാ അതിന്‍റെ ഉത്തമര്‍ണരുടെ അഥവാ മറ്റു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക്‌ ഹാനി വരുത്താനോ, തെറ്റായ നേട്ടമോ തെറ്റായ നഷ്ടമോ ഉണ്ടെങ്കിലും ഇല്ലെങ്കിലും;

(ii)     “തെറ്റായ നേട്ടം” അര്‍ത്ഥമാക്കുന്നത്‌, നേട്ടമുണ്ടാക്കുന്ന വ്യക്തിക്ക് നിയമാനുസൃതമായി അവകാശപ്പെട്ടതല്ലാത്ത വസ്തുവക നിയമാനുസൃതമല്ലാത്ത വഴികളിലൂടെ നേടുന്നത്;

(iii)    “തെറ്റായ നഷ്ടം” അര്‍ത്ഥമാക്കുന്നത്‌, നഷ്ടപ്പെടുന്ന വ്യക്തിക്ക്  നിയമാനുസൃതമായി അവകാശപ്പെട്ട വസ്തുവക നിയമാനുസൃതമല്ലാത്ത വഴികളിലൂടെ നഷ്ടപ്പെടുന്നത്.

[വ. 447 ]

#CompaniesAct

No comments:

Post a Comment