വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു....
(31)
“നിക്ഷേപം” ഉള്‍പ്പെടുന്നത്,
നിക്ഷേപമായോ കടമായോ മറ്റേതെങ്കിലും വിധത്തിലോ ഒരു കമ്പനി സ്വീകരിക്കുന്ന പണം,
പക്ഷേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചര്‍ച്ച ചെയ്തു നിര്‍ദ്ദേശിക്കുന്ന തരം
വിവിധ തുകക ള്‍
ഉള്‍പ്പെടില്ല;
(32)
“ഡിപ്പോസിറ്ററി” അര്‍ത്ഥമാക്കുന്നത്, ഡിപ്പോസിറ്ററീസ് ആക്ട്, 1996, വകുപ്പ് 2 (1)
(e), നിര്‍വചിക്കുന്ന തരം ഒരു ഡിപ്പോസിറ്ററി;
(33)
“ഡറിവേറ്റീവ്”
അര്‍ത്ഥമാക്കുന്നത്, സെക്യുരിറ്റീസ്
കോണ്ട്രാക്റ്റ്സ് (റഗുലേഷന്‍) ആക്ട്, 1956, വകുപ്പ് 2 (ac) നിര്‍വചിക്കുന്ന തരം ഡറിവേറ്റീവ്;
(34)
“ഡയറക്ടര്‍” അര്‍ത്ഥമാക്കുന്നത്,
ഒരു കമ്പനിയുടെ
ബോര്‍ഡി ല്‍ നിയമിക്കുന്ന ഒരു ഡയറക്ട ര്‍;
ബോര്‍ഡി ല്‍ നിയമിക്കുന്ന ഒരു ഡയറക്ട ര്‍;
(35)
“ലാഭവീതം” ഏതെങ്കിലും ഇടക്കാല ലാഭവീതം ഉള്‍പ്പെടും;
(36)
“പ്രമാണം” ഉള്‍പ്പെടുന്നത്, സമന്‍സ്, നോട്ടീസ്,
ആവശ്യം, ഉത്തരവ്, പ്രഖ്യാപനം, ഫോം, കൂടാതെ
റജിസ്റ്റര്‍, പേപ്പറിലോ ഇലക്ട്രോണിക് ഫോമിലോ നിലനിര്‍ത്തിയത്, ഈ നിയമപ്രകാരമോ
നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ മറ്റോ അവ ഇറക്കിയത് അഥവാ അയച്ചത് അഥവാ
സൂക്ഷിച്ചത് ആയാലും;
(37)
“ഉദ്യോഗസ്ഥരുടെ
സ്റ്റോക്ക് ഓപ്ഷ ന്‍”
അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനി അഥവാ അതിന്‍റെ ഹോള്‍ഡിങ്ങ് കമ്പനി അഥവാ സബ്സിഡിയറി
കമ്പനി അഥവാ ഉണ്ടെങ്കി ല്‍,
കമ്പനികളുടെ, ഡയറക്ടര്‍മാര്‍, ഓഫീസര്‍മാര്‍, അഥവാ ഉദ്യോഗസ്ഥ ര്‍, എന്നിവര്‍ക്ക് നല്‍കിയ
ഓപ്ഷന്‍, അത് അത്തരം ഡയറക്ടര്‍മാ ര്‍, ഓഫീസര്‍മാര്‍, അഥവാ ഉദ്യോഗസ്ഥ ര്‍, എന്നിവര്‍ക്ക് കമ്പനിയുടെ
ഓഹരിക ള്‍ ഭാവിയില്‍ ഒരു
ദിവസം മു ന്‍നിശ്ചയ
പ്രകാരമുള്ള ഒരു വിലയ്ക്ക് വാങ്ങാനോ വരി ചേര്‍ക്കാനോ ഉള്ള നേട്ടം അഥവാ അവകാശം നല്‍കുന്നത്;
(38)
“വിദഗ്ദ്ധന്‍”
ഉള്‍പ്പെടുന്നത്, ഒരു എന്‍ജിനീയര്‍, ഒരു മൂല്യനിര്‍ണയക്കാര ന്‍ (വാല്യുവര്‍), ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ഒരു കമ്പനി
സെക്രട്ടറി, ഒരു കോസ്റ്റ് അക്കൗണ്ടന്റ്, കൂടാതെ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരം
ഒരു സര്‍ട്ടിഫിക്കറ്റ് ഇറക്കാന്‍ അധികാരമുള്ള അഥവാ അതോറിറ്റിയുള്ള മറ്റേതെങ്കിലും
വ്യക്തി;
(39)
“സാമ്പത്തിക സ്ഥാപനം” ഉള്‍പ്പെടുന്നത്,
ഒരു ഷെഡ്യൂള്‍ഡ് ബാങ്ക്, കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 പ്രകാരം
നിര്‍വചിച്ച അഥവാ വിജ്ഞാപനം ചെയ്ത മറ്റേതെങ്കിലും സാമ്പത്തിക സ്ഥാപനം;
(40)
ഒരു കമ്പനിയുമായി ബന്ധപ്പെട്ട് “സാമ്പത്തിക വിവരണം”
ഉള്‍പ്പെടുന്നത്-
(i) സാമ്പത്തികവര്‍ഷാവസാനപ്രകാരമുള്ള
ഒരു ബാലന്‍സ് ഷീറ്റ്;
(ii) ഒരു ലാഭ നഷ്ട കണക്ക്,
അഥവാ ലാഭേച്ഛകൂടാതെ പ്രവൃത്തി തുടരുന്ന ഒരു കമ്പനിയുടെ കാര്യത്തില്‍ സാമ്പത്തിക
വര്‍ഷത്തെ ഒരു വരവ് ചിലവ് കണക്ക്;
(iii) സാമ്പത്തിക വര്‍ഷത്തെ
ധനഗതി വിവരണം;
(iv) ബാധകമെങ്കില്‍,
ഇക്വിറ്റിയിലെ മാറ്റങ്ങള്‍ക്ക് ഒരു പ്രസ്താവന; കൂടാതെ,
(v) ഉ.വ. (i) മുത ല്‍ (iv) വരെ പറയുന്ന
ഏതെങ്കിലും പ്രമാണത്തിനൊപ്പം ചേര്‍ക്കുന്ന അഥവാ അതിന്‍റെ ഭാഗം ആകുന്ന ഏതെങ്കിലും
വിശദീകരണക്കുറിപ്പ്;
എന്നാല്‍,
ഒറ്റയാള്‍ കമ്പനി, ചെറു കമ്പനി, കൂടാതെ സുപ്തമായ കമ്പനിയ്ക്ക് സാമ്പത്തിക
വിവരണത്തി ല്‍
ധനഗതിവിവരണം ഉള്‍പ്പെടില്ല;
#CompaniesAct
No comments:
Post a Comment