വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വ്വചനങ്ങ ള്‍ തുടരുന്നു.....
(21)
“ഗ്യാരണ്ടിയി ല്‍ ക്ലിപ്തപ്പെടുത്തിയ കമ്പനി” അര്‍ത്ഥമാക്കുന്നത്,
പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ കമ്പനിയുടെ ആസ്തികളിലേക്ക് അംഗങ്ങള്‍ കോണ്‍ട്രിബ്യൂട്ട്
(ദാനം) ചെയ്യാ ന്‍
ഏറ്റെടുക്കുന്ന തരം തുകയ്ക്ക് അതിന്‍റെ
അംഗങ്ങളുടെ ബാദ്ധ്യത മെമ്മോറാണ്ടം വഴി ക്ളിപ്തപ്പെടുത്തുന്ന ഒരു കമ്പനി;
(22)
“ഓഹരികളാല്‍ ക്ലിപ്തപ്പെടുത്തിയ കമ്പനി” അര്‍ത്ഥമാക്കുന്നത്,
അതിന്‍റെ അംഗങ്ങളുടെ ബാദ്ധ്യത, അവര്‍ കൈക്കൊള്ളുന്ന ഓഹരികളില്‍ പണമടയ്ക്കാത്ത
ഏതെങ്കിലും തുകയ്ക്ക് മെമ്മോറാണ്ടം വഴി ക്ളിപ്തപ്പെടുത്തുന്ന ഒരു കമ്പനി;
(23)
ഒരു കമ്പനിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട്
മാത്രം “കമ്പനി ലിക്വിഡേറ്റര്‍”
അര്‍ത്ഥമാക്കുന്നത്,
വകുപ്പ് 275 (2) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് നിലനിര്‍ത്തുന്ന പ്രൊഫഷണലുകളുടെ
ഒരു പാനലില്‍ നിന്നും കമ്പനി ലിക്വിഡേറ്റര്‍
ആയി താഴെപ്പറയുന്നവ നിയമിച്ച ഒരു വ്യക്തി-
(a) ട്രിബ്യൂണല്‍ വഴി
പിരിച്ചു വിടുന്ന കാര്യത്തില്‍, ട്രിബ്യൂണല്‍; അഥവാ
(b) സ്വമേധയാ പിരിച്ചു
വിടുന്ന കാര്യത്തി ല്‍,
കമ്പനി അഥവാ ഉത്തമര്‍ണര്‍,
(24)
“കമ്പനി സെക്രട്ടറി” അഥവാ “സെക്രട്ടറി” അര്‍ത്ഥമാക്കുന്നത്,
ഈ നിയമപ്രകാരം ഒരു
കമ്പനി സെക്രട്ടറിയുടെ ചുമതലക ള്‍ നിര്‍വഹിക്കാ ന്‍ ഒരു കമ്പനി
നിയമിക്കുന്ന, കമ്പനി സെക്രട്ടറീസ് ആക്ട്, 1980, വകുപ്പ് 2 (1) (c) നിര്‍വചിക്കുന്ന
തരം ഒരു കമ്പനി സെക്രട്ടറി;
(25)
“പ്രാക്ടീസിലുള്ള കമ്പനി സെക്രട്ടറി” അര്‍ത്ഥമാക്കുന്നത്,
കമ്പനി സെക്രട്ടറീസ് ആക്ട്, 1980, വകുപ്പ് 2 (2) പ്രകാരം പ്രാക്ടീസിലുള്ളതായി
പരിഗണിക്കുന്ന ഒരു കമ്പനി സെക്രട്ടറി;
(26)
“കോണ്‍ട്രിബ്യൂട്ടറി” അര്‍ത്ഥമാക്കുന്നത്, കമ്പനി പിരിച്ചു വിടുന്ന
സന്ദര്‍ഭത്തി ല്‍
കമ്പനിയുടെ ആസ്തികളിലേക്ക് കോണ്‍ട്രിബ്യൂട്ട് (ദാനം) ചെയ്യാ ന്‍ ബാദ്ധ്യതയുള്ള ഒരു
വ്യക്തി.
വിശദീകരണം.- ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഇവിടെ വ്യക്തമാക്കുന്നതെന്തെന്നാല്‍, ഒരു
കമ്പനിയില്‍ മുഴുവ ന്‍
പണമടച്ച ഓഹരിക ള്‍
കൈക്കൊള്ളുന്ന ഒരു വ്യക്തിയെ ഒരു കോണ്‍ട്രിബ്യൂട്ടറിയായി പരിഗണിക്കും, പക്ഷേ
നിയമപ്രകാരം ഒരു കോണ്‍ട്രിബ്യൂട്ടറിയുടെ ബാദ്ധ്യതകളൊന്നും ഉണ്ടായിരിക്കില്ല,
അത്തരം ഒരു കോണ്‍ട്രിബ്യൂട്ടറിയുടെ
അവകാശങ്ങ ള്‍
നിലനിര്‍ത്തുമ്പോ ള്‍
പോലും.
(27)
“നിയന്ത്രണം”, ഭൂരിപക്ഷം ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശം,
അഥവാ ഭരണം അഥവാ ഒരു വ്യക്തിയോ വ്യക്തികളോ ഒറ്റക്കോ ഒരുമിച്ചോ, പ്രത്യക്ഷമായോ
പരോക്ഷമായോ, പ്രയോഗിക്കുന്ന നയപരമായ തീരുമാനങ്ങള്‍, അവരുടെ ഓഹരിയുടമസ്ഥത അഥവാ
ഭരണാവകാശങ്ങ ള്‍,
അഥവാ ഓഹരിയുടമസ്ഥതാ കരാറുകള്‍, അഥവാ വോട്ടു ചെയ്യുന്നതിനുള്ള സമ്മതപത്രങ്ങള്‍,
അഥവാ മറ്റേതെങ്കിലും വിധത്തില്‍, ഉള്‍പ്പെടെ, നിയന്ത്രിക്കാനുള്ള അവകാശം, എന്നിവ
ഉള്‍പ്പെടും;
(28)
“കോസ്റ്റ് അക്കൗണ്ടന്റ്” അര്‍ത്ഥമാക്കുന്നത്, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്‌സ്
അക്കൗണ്ടന്റ്സ് ആക്ട്, 1959, വകുപ്പ് 2
(1) (b) നിര്‍വചിക്കുന്ന തരം ഒരു കോസ്റ്റ്
അക്കൗണ്ടന്റ്;
(29)
“കോടതി” അര്‍ത്ഥമാക്കുന്നത്-
(i) നിര്‍ദ്ദിഷ്ട
കമ്പനിയുടെ റജിസ്റ്റഡ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട്
അധികാരപരിധിയുള്ള ഹൈക്കോടതി, അഥവാ (ii) പ്രകാരം ആ ഹൈക്കോടതിയുടെ കീഴിലുള്ള ഏതെങ്കിലും ജില്ലാക്കോടതി അഥവാ കോടതികള്‍,
അവയ്ക്ക് അധികാരം നല്‍കിയിട്ടുള്ളപോലെ, ഒഴികെ;
(ii) ജില്ലാക്കോടതി, കേന്ദ്ര
ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി ഏതെങ്കിലും ജില്ലാക്കോടതിക്ക് ഹൈക്കോടതിക്കു നല്‍കിയിട്ടുള്ള
അധികാരങ്ങ ള്‍
എല്ലാം അഥവാ ഏതെങ്കിലും പ്രയോഗിക്കാ ന്‍ അധികാരപ്പെടുത്തിയ അവസരങ്ങളി ല്‍, ഹൈക്കോടതിക്കു അധികാരപരിധിയുള്ള ജില്ലയില്‍
സ്ഥിതി ചെയ്യുന്ന റജിസ്റ്റഡ് ഓഫിസ് ഉള്ള ഒരു കമ്പനിക്ക്;
(iii) ഈ നിയമപ്രകാരമോ ഏതെങ്കിലും
മു ന്‍ കമ്പനി
നിയമപ്രകാരമോ ഏതെങ്കിലും കുറ്റം വിചാരണ ചെയ്യാ ന്‍ അധികാരപരിധിയുള്ള
സെഷന്‍സ് കോടതി;
(iv) വകുപ്പ് 435 പ്രകാരം
സ്ഥാപിച്ച പ്രത്യേക കോടതി;
(v) ഈ നിയമപ്രകാരമോ
ഏതെങ്കിലും മു ന്‍
കമ്പനി നിയമപ്രകാരമോ ഏതെങ്കിലും കുറ്റം വിചാരണ ചെയ്യാ ന്‍ അധികാരപരിധിയുള്ള
ഏതെങ്കിലും മെട്രോപോളിറ്റ ന്‍
മജിസ്ട്രേറ്റ്, അഥവാ ഒരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യ ല്‍ മജിസ്ട്രേറ്റ്;
(30)
“ഡിബെഞ്ചര്‍” ഉള്‍പ്പെടുന്നത്, ഡിബെഞ്ചര്‍ സ്റ്റോക്ക്,
ബോണ്ടുകള്‍, അഥവാ ഒരു കടം തെളിയിക്കപ്പെടുന്ന ഒരു കമ്പനിയുടെ മറ്റേതെങ്കിലും
പ്രമാണം, കമ്പനിയുടെ ആസ്തികളില്‍ ഒരു ചാര്‍ജ് സ്ഥാപിച്ചാലും ഇല്ലെങ്കിലും;
#CompaniesAct
No comments:
Post a Comment