Wednesday, 11 March 2015

കമ്പനി നിയമം: അദ്ധ്യായം XXVI: വകുപ്പ് 406: നിധികള്‍


അദ്ധ്യായം ഇരുപത്തി ആറ്

നിധികള്‍

 

നിധികളും നിയമവും

ഈ വകുപ്പില്‍ “നിധി” അര്‍ത്ഥമാക്കുന്നത് നിധിയായി രൂപീകരിച്ച ഒരു കമ്പനി, അതിന്‍റെ അംഗങ്ങളുടെ ഇടയി ല്‍ മിതവ്യയ, സമ്പാദ്യ ശീലം വളര്‍ത്താനുള്ള ലക്ഷ്യത്തോടെ, അതിന്‍റെ അംഗങ്ങളി ല്‍ നിന്നും മാത്രം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും കടം കൊടുക്കുകയും, അവരുടെ എല്ലാവരുടെയും നേട്ടത്തിന് വേണ്ടിയും, അത്തരം കമ്പനികളുടെ
ശ്രേണിക
ള്‍ നിയന്ത്രിക്കാ ന്‍ കേന്ദ്ര ഗവര്‍ന്മേണ്ട് നിര്‍ദ്ദേശിക്കുന്ന തരം ചട്ടങ്ങ ള്‍ പാലിക്കുകയും ചെയ്യുന്നത്.   

[വ. 406 (1)]

മറ്റു വിധത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തതൊഴികെ, കേന്ദ്ര ഗവര്‍ന്മേണ്ട് വിജ്ഞാപനം വഴി, ആ വിജ്ഞാപനത്തി ല്‍ വ്യക്തമാക്കിയപോലെ ഏതെങ്കിലും നിധി അഥവാ ഏതെങ്കിലും ശ്രേണിയിലുള്ള അഥവാ വിവരണത്തിലുള്ള നിധികള്‍ക്ക് ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ബാധകമല്ലെന്നോ, അഥവാ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയപോലെ ഒഴിവുകള്‍ക്കും ഭേദപ്പെടുത്തലുകള്‍ക്കും അനുയോജ്യമാക്കുന്നതിനും വിധേയമായി ബാധകമാണെന്നോ നിര്‍ദ്ദേശിക്കും.

[വ. 406 (2)]

ഉ.വ.(2) പ്രകാരം ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഓരോ വിജ്ഞാപനത്തിന്‍റെയും ഒരു പകര്‍പ്പ്, പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവ യോഗത്തിലുള്ളപ്പോള്‍ നക്ക ല്‍ ആയി, ഒറ്റ യോഗത്തിലോ അടുത്തടുത്തുള്ള രണ്ടോ അതിലധികമോ യോഗങ്ങളിലോ മൊത്തം മുപ്പതു ദിവസത്തേക്ക് വെയ്ക്കുകയും, മുന്‍പറഞ്ഞ യോഗം അഥവാ യോഗങ്ങ ള്‍ കഴിഞ്ഞുള്ള അടുത്ത യോഗം തീരുന്നതിനു മുന്‍പായി ഇരു സഭകളും വിജ്ഞാപനം ഇറക്കുന്നതിനു വിയോജിക്കുകയും അഥവാ ഇരു സഭകളും വിജ്ഞാപനത്തില്‍ ഏതെങ്കിലും ഭേദപ്പെടുത്തലുക ള്‍ വരുത്താ ന്‍ തീരുമാനിക്കുകയും ചെയ്‌താ ല്‍ യഥാക്രമം, വിജ്ഞാപനം ഇറക്കില്ല അഥവാ ഇരു സഭകളും തീരുമാനിക്കുന്ന പോലെയുള്ള ഭേദപ്പെടുത്തലോടെ മാത്രം ഇറക്കും.

[വ. 406 (3)]

അദ്ധ്യായം ഇരുപത്തി ആറ് സമാപ്തം

#CompaniesAct      

No comments:

Post a Comment