Wednesday, 18 March 2015

കമ്പനി നിയമം: വകുപ്പ് 466 : കമ്പനി നിയമ ബോര്‍ഡിന്‍റെ പിരിച്ചു വിട ല്‍


കമ്പനി നിയമ  ബോര്‍ഡിന്‍റെ പിരിച്ചു വിട ല്‍

വകുപ്പ് 465 എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും   കമ്പനി നിയമം, 1956 പ്രകാരം സ്ഥാപിച്ച കമ്പനി നിയമ ഭരണ ബോര്‍ഡ് (ഈ വകുപ്പില്‍ ഇനിമുതല്‍ കമ്പനി നിയമ ബോര്‍ഡ്‌ എന്ന് പറയുന്നത്), ട്രിബ്യൂണലും അപ്പീല്‍ ട്രിബ്യൂണലും സ്ഥാപിക്കുമ്പോ ള്‍, പിരിച്ചു വിടും:

എന്നാ ല്‍, ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും സ്ഥാപിക്കുന്നത് വരെ, ട്രിബ്യൂണലും അപ്പീ ല്‍ ട്രിബ്യൂണലും സ്ഥാപിക്കുന്നതിന് തൊട്ടുമുന്‍പുള്ള കമ്പനി നിയമ ബോര്‍ഡിന്‍റെ ചെയര്‍മാനും വൈസ് ചെയര്‍മാനും അംഗങ്ങളും, ട്രിബ്യൂണലിന്‍റെ അഥവാ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെ പ്രസിഡന്റ്‌, അഥവാ ചെയര്‍ പേഴ്സന്‍, അഥവാ അംഗം ആയി നിയമിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്ന യോഗ്യതകളും ആവശ്യകതകളും പൂര്‍ത്തിയാക്കുന്നവ ര്‍, ട്രിബ്യൂണലിന്‍റെ അഥവാ
അപ്പീ
ല്‍ ട്രിബ്യൂണലിന്‍റെ പ്രസിഡന്റ്‌, അഥവാ ചെയര്‍ പേഴ്സന്‍, അഥവാ അംഗം ആയി പ്രവര്‍ത്തിക്കും:

കമ്പനി നിയമ ബോര്‍ഡി ല്‍ ഡെപ്യൂട്ടേഷനി ല്‍ നിയമിക്കപ്പെട്ടിട്ടുള്ള ഓരോ ഓഫീസര്‍ അഥവാ മറ്റു ഉദ്യോഗസ്ഥനും, അങ്ങനെ പിരിച്ചു വിടുമ്പോ ള്‍-

(i)     ഈ നിയമം വ്യവസ്ഥ ചെയ്യുന്ന യോഗ്യതകളും ആവശ്യകതകളും പൂര്‍ത്തിയാക്കുന്നുണ്ടെങ്കില്‍, ട്രിബ്യൂണലിന്‍റെ അഥവാ അപ്പീ ല്‍ ട്രിബ്യൂണലിന്‍റെ ഓഫീസ ര്‍ അഥവാ ഉദ്യോഗസ്ഥ ന്‍ ആയിത്തീരും; കൂടാതെ,

(ii)     മറ്റേതെങ്കിലും കേസില്‍ തന്‍റെ പേരന്റ് കേഡര്‍, മന്ത്രാലയം, അഥവാ ഡിപാര്‍ട്ട്മെന്‍റിലേക്ക് തിരികെ പോകും.

കമ്പനി നിയമ ബോര്‍ഡിന്‍റെ ഓരോ ഓഫീസറും മറ്റു ഉദ്യോഗസ്ഥനും, ആ ബോര്‍ഡി ല്‍ റെഗുല ര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗത്തിലുള്ളവ ര്‍, അത്തരം പിരിച്ചു വിടലിലും അതുമുതലും യഥാക്രമം ട്രിബ്യൂണ ല്‍ അഥവാ
അപ്പീ
ല്‍ ട്രിബ്യൂണലി ല്‍ ഓഫീസറും മറ്റു ഉദ്യോഗസ്ഥനും ആയിത്തീരും, ഒപ്പം പെന്‍ഷനും, ഗ്രാറ്റ്വിറ്റിയും മറ്റു ആനുകൂല്യങ്ങള്‍ക്കും അതേ അവകാശങ്ങളും മുന്‍ഗണനകളും, അയാള്‍  ബോര്‍ഡിനെ സേവിക്കുന്നത് തുടര്‍ന്നിരുന്നെങ്കില്‍ അഥവാ തുടരുമായിരുന്നെങ്കി ല്‍ അയാള്‍ക്ക്‌ ലഭിക്കുമായിരുന്നത്, പക്ഷെ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍, വേണ്ടപോലെ അയാളുടെ ഉദ്യോഗം അവസാനിപ്പിക്കുന്നത് വരെ അഥവാ അയാളുടെ വേതനം, ഉദ്യോഗ നിബന്ധനകളും ഉപാധികളും യഥാക്രമം ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍, വേണ്ടപോലെ ഭേദഗതി ചെയ്യുന്നതുവരെ:

എന്നാല്‍, വ്യവസായ തര്‍ക്ക നിയമം, 1947, അഥവാ നിലവിലുള്ള മറ്റേതെങ്കിലും നിയമം എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, മുന്‍പറഞ്ഞ വ്യവസ്ഥയില്‍ ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന്‍റെ ഒരു ഓഫീസര്‍ അഥവാ മറ്റു ഉദ്യോഗസ്ഥ ന്‍ ആകുന്ന ഏതെങ്കിലും ഓഫീസര്‍ അഥവാ മറ്റു ഉദ്യോഗസ്ഥന് ഈ നിയമപ്രകാരം അഥവാ  നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ഏതെങ്കിലും നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല, ഏതെങ്കിലും കോടതിയോ ട്രിബ്യൂണലോ മറ്റു അതോറിറ്റിയോ അത്തരം ഒരു അവകാശവാദവും അനുവദിക്കില്ല:

കമ്പനി നിയമ ബോര്‍ഡ്‌, ഒരു പ്രോവിഡന്റ്റ് ഫണ്ട്‌, സൂപ്പര്‍ആനുവേഷ ന്‍ ഫണ്ട്, ക്ഷേമ ഫണ്ട്, അഥവാ മറ്റു ഫണ്ട്, ബോര്‍ഡി ല്‍ ഉദ്യോഗത്തിലുള്ള ഓഫീസര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും ക്ഷേമത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ളപ്പോള്‍, ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന്‍റെ ഓഫീസര്‍ അഥവാ മറ്റു ഉദ്യോഗസ്ഥരായ ഓഫീസ ര്‍മാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട പണം, പ്രോവിഡന്റ്റ് ഫണ്ട്‌, സൂപ്പര്‍ആനുവേഷ ന്‍ ഫണ്ട്, ക്ഷേമ ഫണ്ട്, അഥവാ മറ്റു ഫണ്ടി ല്‍ വരവ് നില്‍ക്കുന്ന ബന്ധപ്പെട്ട പണത്തി ല്‍ നിന്നും, യഥാക്രമം ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ലിന് കൈമാറ്റം ചെയ്യപ്പെടും, നിക്ഷിപ്തമാകും, അങ്ങനെ കൈമാറ്റം ചെയ്യപ്പെട്ട പണം ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍, നിര്‍ദ്ദേശിച്ച വിധത്തി ല്‍ കൈകാര്യം ചെയ്യും.

[വ. 466 (1)]

ട്രിബ്യൂണ ല്‍ അഥവാ അപ്പീ ല്‍ ട്രിബ്യൂണ ല്‍ സ്ഥാപിക്കുന്നതിന് തൊട്ടുമുന്‍പുള്ള കമ്പനി നിയമ ബോര്‍ഡിന്‍റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാ ന്‍, അംഗങ്ങള്‍, ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥ ര്‍, എന്നിവരുടെ ഓഫിസ് കൈക്കൊള്ളുന്ന വ്യക്തികള്‍, ഉ.വ.(1) –ലെ വ്യവസ്ഥ പ്രകാരം  വരുന്നില്ലെങ്കില്‍, സ്ഥാപനം നടത്തുമ്പോള്‍ യഥാക്രമം അവരുടെ ഓഫിസ് ഒഴിയുകയും, അത്തരം ചെയര്‍മാ ന്‍, വൈസ് ചെയര്‍മാ ന്‍, അംഗങ്ങള്‍, ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥ ര്‍, എന്നിവര്‍ക്ക് അവരുടെ ഓഫിസ് കാലാവധി അഥവാ ഉണ്ടെങ്കി ല്‍ ഏതെങ്കിലും സേവന കരാ ര്‍, അകാലികമായി അവസാനിപ്പിക്കുന്നതിന് എന്തെങ്കിലും നഷ്ടപരിഹാരത്തിന്‌ അവകാശവാദം ഉണ്ടായിരിക്കുന്നതല്ല.

[വ. 466 (2)]

#CompaniesAct

No comments:

Post a Comment