Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 460 : വിളംബത്തിനു മാപ്പ്


വിളംബത്തിനു മാപ്പ്

ഈ നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും,-

(a) ഏതെങ്കിലും കാര്യത്തിന്, ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ടിന് എന്തെങ്കിലും അപേക്ഷ കൊടുക്കാ ന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കി ല്‍, അതിന് വ്യക്തമാക്കിയ സമയത്തിനുള്ളില്‍ അത് ചെയ്തില്ലെങ്കി ല്‍, ആ ഗവര്‍ന്മേണ്ട് എഴുതി രേഖപ്പെടുത്തിയ കാരണങ്ങളോടെ വിളംബം മാപ്പാക്കാം, കൂടാതെ

(b) ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥ പ്രകാരം റജിസ്ട്രാര്‍ക്ക് ഫയല്‍ ചെയ്യാനാവശ്യപ്പെടുന്ന ഏതെങ്കിലും പ്രമാണം  അതിന് വ്യക്തമാക്കിയ സമയത്തിനുള്ളില്‍ ഫയ ല്‍ ചെയ്തില്ലെങ്കി ല്‍, കേന്ദ്ര ഗവര്‍ന്മേണ്ട് എഴുതി രേഖപ്പെടുത്തിയ കാരണങ്ങളോടെ വിളംബം മാപ്പാക്കാം.

[വ. 460 ]

#CompaniesAct

No comments:

Post a Comment