Sunday, 8 March 2015

കമ്പനി നിയമം: വകുപ്പ് 389: പ്രോസ്പെക്ടസ് റജിസ്ട്രെഷന്‍


പ്രോസ്പെക്ടസ് റജിസ്ട്രെഷന്‍

ഇന്ത്യക്ക് പുറത്തു രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനിയുടെ സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ നല്‍കുന്ന ഏതെങ്കിലും പ്രോസ്പെക്ടസ് ഒരാളും ഇന്ത്യയില്‍ ഇറക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ, കമ്പനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരിക്കുമ്പോ ള്‍  ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥലം സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, ഇന്ത്യയില്‍ പ്രോസ്പെക്ടസ് ഇറക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ മുന്‍പായി, മാനേജിംഗ് ബോഡി പ്രമേയം വഴി അംഗീകരിച്ചതായി കമ്പനിയുടെ ചെയ ര്‍ പേഴ്സനും മറ്റു രണ്ടു ഡയറക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് റജിസ്ട്രാര്‍ക്ക് റജിസ്ട്രെഷന് സമര്‍പ്പിക്കുകയും, പ്രോസ്പെക്ടസ് അതിന്‍റെ മുഖതാവി ല്‍ തന്നെ അങ്ങനെ പകര്‍പ്പ് സമര്‍പ്പിച്ചതായി പറയുകയും വകുപ്പ് 388 ആവശ്യപ്പെടുന്ന പ്രോസ്പെക്ടസ് ഇറക്കാനുള്ള എന്തെങ്കിലും സമ്മതവും നിര്‍ദ്ദേശിച്ച മറ്റു പ്രമാണങ്ങളും പകര്‍പ്പി ല്‍ പ്രമാണീകരിക്കുകയും അഥവാ ചേര്‍ക്കുകയും ചെയ്യാതെ, പാടില്ല.

[വ. 389 ]

#CompaniesAct

No comments:

Post a Comment