Wednesday, 18 March 2015

കമ്പനി നിയമം: വകുപ്പ് 465 : ചില നിയമങ്ങ ള്‍ റദ്ദ്


ചില നിയമങ്ങ ള്‍ റദ്ദ്

കമ്പനി നിയമം, 1956, കൂടാതെ, കമ്പനികളുടെ റജിസ്ട്രെഷന്‍ (സിക്കിം) ആക്ട്‌, 1961, ( ഈ വകുപ്പില്‍ ഇതിനു ശേഷം റദ്ദാക്കിയ നിയമങ്ങ ള്‍ എന്ന് പറയുന്നത്) റദ്ദാക്കപ്പെടും:

എന്നാല്‍, കമ്പനി നിയമം, 1956-ലെ പാര്‍ട്ട് IX A –യിലെ വ്യവസ്ഥക ള്‍, ഒരു പ്രൊഡ്യൂസര്‍ കമ്പനിക്ക്‌ കമ്പനി നിയമം, 1956, റദ്ദാക്കാത്ത വിധത്തില്‍ പ്രൊഡ്യൂസ ര്‍ കമ്പനിക ള്‍ക്ക്‌ ഒരു പ്രത്യേക നിയമം  നിര്‍മ്മിക്കുന്നത് വരെ, അങ്ങനെതന്നെ ബാധകമാകും:

ട്രിബ്യൂണലിന് എല്ലാ കാര്യങ്ങളും നടപടികളും കേസുകളും കൈമാറ്റം ചെയ്യാന്‍, വകുപ്പ് 434 (1) പ്രകാരം കേന്ദ്ര ഗവര്‍ന്മേണ്ട് ഒരു ദിവസം വിജ്ഞാപനം ചെയ്യുന്നത് വരെ, കമ്പനി നിയമ ഭരണ ബോര്‍ഡിന്‍റെയും കോടതിയുടെയും അധികാരപരിധി, അധികാരങ്ങള്‍, അതോറിറ്റി ചുമതലക ള്‍ എന്നിവയ്ക്ക് കമ്പനി നിയമം, 1956-ലെ വ്യവസ്ഥകള്‍ കമ്പനി നിയമം, 1956, റദ്ദാക്കാത്ത പോലെ തുടരും:

ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്‌ ആക്ട്‌, 2008, വകുപ്പ് 67 പ്രകാരം ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്ന കമ്പനി നിയമം, 1956-ലെ വ്യവസ്ഥകള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്‌നര്‍ഷിപ്പുകള്‍ക്ക്  ഈ നിയമത്തിലെ അതിനുള്ള സംഗതമായ വ്യവസ്ഥക ള്‍ ബാധകമാകുന്നതിന് ആ വകുപ്പിലെ സംഗതമായ വിജ്ഞാപനം ഇറക്കുന്നത്‌ വരെ കമ്പനി നിയമം, 1956, റദ്ദാക്കാത്ത പോലെ തുടരും.

[വ. 465 (1)]

റദ്ദാക്കിയ നിയമങ്ങളുടെ ഉ.വ.(1) പ്രകാരമുള്ള റദ്ദാക്കല്‍, കണക്കിലെടുക്കാതെ-

(a) റദ്ദാക്കിയ നിയമങ്ങളി ല്‍, എന്തെങ്കിലും ചെയ്തത്, അഥവാ നടപടി എടുത്തത് അഥവാ ചെയ്തതോ എടുത്തതോ ആയി പരിഗണിക്കപ്പെട്ടത്, ഏതെങ്കിലും ചട്ടം, വിജ്ഞാപനം, പരിശോധന, ഉത്തരവ്, അഥവാ നോട്ടീസ്, നിര്‍മ്മിച്ചത്‌ അഥവാ ഇറക്കിയത് ഉള്‍പ്പെടെ, അഥവാ ഏതെങ്കിലും നിയമനം, അഥവാ പ്രഖ്യാപനം, നടത്തിയത്, അഥവാ ഏതെങ്കിലും പ്രവൃത്തി ഏറ്റെടുത്തത്, അഥവാ ഏതെങ്കിലും നിര്‍ദ്ദേശം നല്‍കിയത് അഥവാ ഏതെങ്കിലും നടപടിക്രമം അഥവാ ഏതെങ്കിലും പ്രായശ്ചിത്തം, ശിക്ഷ, ഫോര്‍ഫീച്ചര്‍, അഥവാ പിഴ, അവ ഈ നിയമത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടാത്തവ അത്രയും ഒഴികെ, ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ചെയ്തു അഥവാ എടുത്തു എന്ന് പരിഗണിക്കപ്പെടും;

(b) റദ്ദാക്കിയ നിയമങ്ങ ള്‍ വഴി അഥവാ അതുപ്രകാരം, ഉ.വ.(a) -യിലെ വ്യവസ്ഥക ള്‍ ഒഴികെ, ഏതെങ്കിലും ഉത്തരവ്, ചട്ടം, വിജ്ഞാപനം, നിയന്ത്രണം, നിയമനം, പോക്കുവരവ്, പണയം, ഡീഡ്, പ്രമാണം, അഥവാ കരാര്‍ നടത്തിയത്, നിര്‍ദ്ദേശിച്ച ഫീസ്‌, പ്രമേയം പാസ്സാക്കിയത്, നിര്‍ദ്ദേശം നല്‍കിയത്, നടപടി എടുത്തത്, രേഖ എക്സിക്യൂട്ട് ചെയ്തത്, അഥവാ ഇറക്കിയത്, അഥവാ എന്തെങ്കിലും ചെയ്തത്, ഈ നിയമം
തുടങ്ങുമ്പോ ള്‍, നിലവിലുണ്ടെങ്കില്‍, അവ ഈ നിയമം വഴി, അഥവാ അത് പ്രകാരം നിര്‍മിച്ചു, നിര്‍ദ്ദേശിച്ചു, പാസ്സാക്കി, നല്‍കി, എടുത്തു, എക്സിക്യൂട്ട് ചെയ്തു, ഇറക്കി, അഥവാ ചെയ്തു എന്നതുപോലെ ഫലമുണ്ടാക്കും.

(c) ഏതെങ്കിലും വിധത്തില്‍, റദ്ദാക്കിയ നിയമങ്ങ ള്‍ വഴി, അതിനുള്ളി ല്‍, അഥവാ അതില്‍നിന്നും, സ്ഥിരീകരിച്ച അഥവാ അംഗീകരിച്ച അഥവാ വന്നുചേര്‍ന്നതാണെങ്കി ല്‍ കൂടി, നിയമത്തിലെ ഏതെങ്കിലും തത്ത്വം അഥവാ ചട്ടം, അഥവാ സ്ഥാപിച്ച അധികാരപരിധി, ഫോം, അഥവാ വാദിക്കുന്ന ക്രമം, പരിശീലനം, അഥവാ നടപടിക്രമം, അഥവാ നിലവിലുള്ള ഉപയോഗം, ആചാരം, മുന്‍ഗണന, നിയന്ത്രണം, അഥവാ ഒഴിവ്, എന്നിവയെ ബാധിക്കുകയില്ല;

(d) റദ്ദാക്കിയ നിയമങ്ങ ള്‍ വഴി അഥവാ അതുപ്രകാരം ഏതെങ്കിലും ഓഫീസില്‍ നിയമിച്ച ഏതെങ്കിലും വ്യക്തി ഈ നിയമപ്രകാരം ആ ഓഫീസില്‍ നിയമിച്ചതാണെന്ന് പരിഗണിക്കപ്പെടും;

(e) ഏതെങ്കിലും അധികാര പരിധി, ആചാരം, ബാദ്ധ്യത, അവകാശം, ഉടമസ്ഥത, മുന്‍ഗണന, നിയന്ത്രണം, ഒഴിവ്, പരിശീലനം, നടപടിക്രമം, അഥവാ ഏതെങ്കിലും കാര്യം, അഥവാ വസ്തു നിലവിലില്ലാത്തത്, അഥവാ പ്രയോഗത്തിലില്ലാത്തത്, പുനഃപരിശോധിക്കുകയോ പുനസ്ഥാപിക്കുകയോ ചെയ്യില്ല;

(f)  ഈ നിയമം തുടങ്ങുമ്പോള്‍, കമ്പനികളുടെ റജിസ്ട്രെഷന് വേണ്ടി നിലനില്‍ക്കുന്ന ഓഫിസുകള്‍, ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപിച്ചത് പോലെ തുടരും.

(g) റദ്ദാക്കിയ നിയമങ്ങ ള്‍ വഴിക്ക് റജിസ്റ്റ ര്‍ ചെയ്ത കമ്പനികളുടെ സ്ഥാപനം സാധുതയോടെ തുടരുകയും ഈ നിയമത്തിലെ വ്യവസ്ഥകള്‍ അത്തരം കമ്പനികള്‍ക്ക് ഈ നിയമപ്രകാരം റജിസ്റ്റ ര്‍ ചെയ്തപോലെ ബാധകമാകും;

(h) റദ്ദാക്കിയ നിയമങ്ങ ള്‍ വഴി രൂപീകരിച്ച അഥവാ സ്ഥാപിച്ച എല്ലാ റജിസ്റ്ററുകളും എല്ലാ ഫണ്ടുകളും ഈ നിയമത്തിലെ സദൃശമായ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിച്ച അഥവാ സ്ഥാപിച്ചപോലെ പരിഗണിക്കപ്പെടും;

(i)  ഏതെങ്കിലും കോടതി മുന്‍പാകെ ഈ നിയമം തുടങ്ങുന്നതിനു തൊട്ടുമുന്‍പ് തീരാതെ നില്‍ക്കുന്ന റദ്ദാക്കിയ നിയമങ്ങ ള്‍ വഴി സ്ഥാപിച്ച ഏതെങ്കിലും പ്രോസിക്യൂഷനുക ള്‍,  ഈ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി അതേ കോടതി കേള്‍ക്കുകയും തീര്‍പ്പാക്കുകയും തുടരും;

(j)  കമ്പനി നിയമം, 1956 വഴി ഉത്തരവിട്ട അഥവാ നടത്തിയ ഏതെങ്കിലും പരിശോധന, അന്വേഷണം, അഥവാ ചോദ്യം,  ഈ നിയമത്തിലെ സദൃശമായ വ്യവസ്ഥകള്‍ പ്രകാരം ഉത്തരവിട്ടപോലെ തുടര്‍ന്നു നടപടിയെടുക്കും;

(k) ഈ നിയമം തുടങ്ങുന്നതിനു മുന്‍പ് കമ്പനി നിയമം, 1956 പ്രകാരമുള്ള റജിസ്ട്രാ ര്‍, റിജിയണല്‍ ഡയറക്ടര്‍, അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട് മുന്‍പാകെ ഫയ ല്‍ ചെയ്ത ഏതെങ്കിലും കാര്യം, അത് ആ സമയത്ത് പൂര്‍ണമായി പരിഗണിക്കാത്തത്, യഥാക്രമം, റജിസ്ട്രാ ര്‍, റിജിയണല്‍ ഡയറക്ടര്‍, അഥവാ കേന്ദ്ര ഗവര്‍ന്മേണ്ട്, ആ നിയമപ്രകാരം, അത് റദ്ദാക്കിയെങ്കില്‍കൂടി, പൂര്‍ണമാക്കും.         

[വ. 465 (2)]

കമ്പനികളുടെ റജിസ്ട്രെഷന്‍ (സിക്കിം) ആക്ട്‌, 1961 ഒരു കേന്ദ്ര നിയമം എന്നപോലെ, റദ്ദാക്കിയ നിയമങ്ങളുടെ റദ്ദാക്കലിന്‍റെ ഫലത്തിന്, ജനറ ല്‍ ക്ലോസസ് ആക്ട്‌, 1897, വകുപ്പ് 6 –ന്‍റെ  സാധാരണയുള്ള ഉപയോഗത്തിന്‌, ഉ.വ.(2)-ല്‍ പ്രത്യേകമായി കാര്യങ്ങ ള്‍ പറയുന്നത് വിഘാതമാകുകയില്ല.

[വ. 465 (3)]

#CompaniesAct   

No comments:

Post a Comment