Wednesday, 18 March 2015

കമ്പനി നിയമം: വകുപ്പ് 468 : പിരിച്ചു വിടലിന് ചട്ടങ്ങള്‍ ഉണ്ടാക്കാ ന്‍ കേന്ദ്രത്തിനു അധികാരം


പിരിച്ചു വിടലിന് ചട്ടങ്ങള്‍ ഉണ്ടാക്കാ ന്‍ കേന്ദ്രത്തിനു അധികാരം

കേന്ദ്ര ഗവര്‍ന്മേണ്ട്, കമ്പനികളുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട്  എല്ലാ കാര്യത്തിനും വ്യവസ്ഥ ചെയ്യുന്ന സിവി ല്‍ നടപടി നിയമം, 1908-നോട് ഐകരൂപ്യമുള്ള ഈ നിയമപ്രകാരം നിര്‍ദ്ദേശിക്കേണ്ടുന്ന ചട്ടങ്ങള്‍ നിര്‍മിക്കുകയും നിര്‍ദ്ദേശിച്ച എല്ലാ കാര്യങ്ങള്‍ക്കും വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

[വ. 468 (1)]

പ്രത്യേകിച്ച്, മുന്‍പറഞ്ഞ പൊതുവായ അധികാരത്തിനു കോട്ടം തട്ടാതെ, അത്തരം ചട്ടങ്ങ ള്‍ താഴെപ്പറയുന്ന എല്ലാ അഥവാ ഏതെങ്കിലും കാര്യങ്ങള്‍ക്ക് വ്യവസ്ഥ ചെയ്യും:-

(i)     ട്രിബ്യൂണല്‍ വഴി ഒരു കമ്പനി പിരിച്ചു വിടാന്‍, എടുക്കേണ്ട നടപടിക്രമം;

(ii)     അംഗങ്ങളുടെയോ ഉത്തമര്‍ണരുടെയോ ആകട്ടെ, കമ്പനികളുടെ സ്വമേധയാ പിരിച്ചു വിടലിന്;

(iii)    വകുപ്പ് 230 അനുസരിച്ചുള്ള നടപടികളുമായി ബന്ധപ്പെട്ട് ഉത്തമര്‍ണരുടെയും അംഗങ്ങളുടെയും യോഗങ്ങള്‍ നടത്താന്‍;

(iv)    മൂലധനത്തില്‍ കുറവ് വരുത്താനുള്ള ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ഫലം നല്‍കുവാ ന്‍;

(v)     പൊതുവായി ഈ നിയമവ്യവസ്ഥക ള്‍ പ്രകാരം ട്രിബ്യൂണലിന് കൊടുക്കേണ്ട എല്ലാ അപേക്ഷകള്‍ക്കും;

(vi)    ഉത്തമര്‍ണരുടെയും കോണ്‍ട്രിബ്യൂട്ടറികളുടെയും ആഗ്രഹങ്ങ ള്‍ നിര്‍ണയിക്കാ ന്‍ യോഗങ്ങ ള്‍ നടത്താനും നയിക്കാനും;

(vii)    കോണ്‍ട്രിബ്യൂട്ടറികളുടെ ലിസ്റ്റുക ള്‍ തീര്‍പ്പാക്കാനും ആവശ്യമുള്ളപ്പോള്‍ അംഗങ്ങളുടെ റജിസ്റ്റ ര്‍ സംശോധനം നടത്താനും ആസ്തികള്‍ ശേഖരിക്കാനും പ്രയോഗിക്കാനും;

(viii)   ലിക്വിഡേറ്റ ര്‍ക്ക് പണം, വസ്തുവക, ബുക്കുകള്‍, അഥവാ പേപ്പറുകള്‍, കൊടുക്കാനും, സമര്‍പ്പിക്കാനും, പോക്കുവരവിനും, അധീനപ്പെടുത്താനും അഥവാ കൈമാറ്റത്തിനും;

(ix)    ആഹ്വാനങ്ങള്‍ നടത്തുവാന്‍; കൂടാതെ

(x)     കടങ്ങളും അവകാശവാദങ്ങളും തെളിയിക്കാനുള്ള സമയപരിധി നിര്‍ണയിക്കാന്‍.

[വ. 468 (2)]

ഈ നിയമം തുടങ്ങുന്നതിന് തൊട്ടുമുന്‍പുള്ള പോലെ ഈ വകുപ്പി ല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍മ്മിച്ച എല്ലാ ചട്ടങ്ങളും അങ്ങനെ തുടങ്ങുമ്പോ ള്‍ നിലവിലുള്ളത്, കേന്ദ്ര ഗവര്‍ന്മേണ്ട് ചട്ടങ്ങ ള്‍ നിര്‍മിക്കുന്ന സമയം വരെ പ്രയോഗത്തി ല്‍ തുടരും, അത്തരം ചട്ടങ്ങളില്‍ ഒരു കമ്പനിയുടെ പിരിച്ചു വിടലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ ക്കുറിച്ചുള്ള ഏതെങ്കിലും റഫറന്‍സ് ട്രിബ്യൂണലിനെ ഉദ്ദേശിച്ചുള്ള ഒരു റഫറന്‍സ് ആയി പരിഗണിക്കും.

[വ. 468 (3)]

#CompaniesAct

No comments:

Post a Comment