പ്രോസ്പെക്ടസ്
പ്രോസ്പെക്ടസില്‍
ദിവസമിട്ട് ഒപ്പിടാതെയും,-
(a)
താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങ ള്‍ ഉള്‍പ്പെടുത്താതെയും:-
(i)
കമ്പനിയുടെ ഭരണഘടന സ്ഥാപിക്കുന്നതും നിര്‍വചിക്കുന്നതുമായ പ്രമാണം;
(ii)
കമ്പനിയുടെ രൂപീകരണം നടത്തിയ നിയമങ്ങള്‍ അഥവാ
വ്യവസ്ഥക ള്‍;
വ്യവസ്ഥക ള്‍;
(iii)
അത്തരം പ്രമാണം, നിയമങ്ങള്‍ അഥവാ വ്യവസ്ഥക ള്‍ അഥവാ അതിന്‍റെ പകര്‍പ്പുക ള്‍, കൂടാതെ അവ ഇംഗ്ലീഷ്
ഭാഷയി ല്‍
അല്ലെങ്കി ല്‍ ഇംഗ്ലീഷ് ഭാഷയി ല്‍ അതിനുള്ള ഒരു സാക്ഷ്യപ്പെടുത്തിയ തര്‍ജമ, പരിശോധിക്കാവുന്ന ഇന്ത്യയിലെ വിലാസം;
അല്ലെങ്കി ല്‍ ഇംഗ്ലീഷ് ഭാഷയി ല്‍ അതിനുള്ള ഒരു സാക്ഷ്യപ്പെടുത്തിയ തര്‍ജമ, പരിശോധിക്കാവുന്ന ഇന്ത്യയിലെ വിലാസം;
(iv)
കമ്പനി രൂപീകരിച്ച അഥവാ അങ്ങനെ ചെയ്യാ ന്‍ പോകുന്ന ദിവസവും രാജ്യവും; കൂടാതെ
(v)
കമ്പനി ഇന്ത്യയി ല്‍ ഒരു ബിസിനസ്സ് സ്ഥലം സ്ഥാപിച്ചിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍, ഇന്ത്യയിലെ അതിന്‍റെ പ്രധാന ഓഫിസിന്‍റെ വിലാസം; കൂടാതെ
(b)
വകുപ്പ് 26 വ്യക്തമാക്കിയ കാര്യങ്ങ ള്‍ പറയാതെയും:
ഇന്ത്യക്ക് പുറത്ത് രൂപീകരിച്ച അഥവാ അങ്ങനെ ചെയ്യാന്‍ പോകുന്ന ഒരു കമ്പനിയുടെ
സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ ചെയ്യുന്ന ഏതെങ്കിലും പ്രോസ്പെക്ടസ്, ഒരു
വ്യക്തിയും ഇന്ത്യയി ല്‍
ഇറക്കാനോ പ്രചരിപ്പിക്കാനോ വിതരണം ചെയ്യാനോ, കമ്പനി ഇന്ത്യയില്‍ ഒരു ബിസിനസ്
സ്ഥലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരണ ശേഷം
സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, പാടില്ല.
എന്നാല്‍ കമ്പനിക്ക് ബിസിനസ് തുടങ്ങാ ന്‍ അവകാശപ്പെട്ട ദിവസത്തിനു ശേഷം രണ്ടു വര്‍ഷത്തിലധികം
കഴിഞ്ഞ് ഇറക്കിയ ഒരു പ്രോസ്പെക്ടസിന്‍റെ കാര്യത്തി ല്‍ ഉപവകുപ്പ് (a) യുടെ (i), (ii),
(iii) എന്നിവ ബാധകമല്ല.
[വ. 387 (1)]
സെക്യുരിറ്റികളുടെ അപേക്ഷകനെ ഉ.വ.(1) ചുമത്തുന്ന ഏതെങ്കിലും ആവശ്യകത
പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്ന അഥവാ അയാള്‍ക്ക് പ്രോസ്പെക്ടസില്‍ വ്യക്തമായി പറയാത്ത ഏതെങ്കിലും
കരാ ര്‍, പ്രമാണങ്ങള്‍, അഥവാ
കാര്യത്തിനു നോട്ടീസ് ചുമത്തുന്ന നിബന്ധനക ള്‍ നിഷ്ഫലമായിരിക്കും.
[വ. 387 (2)]
ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു പ്രോസ്പെക്ടസ് ഫോമിനോടൊപ്പം
ഇറക്കാതെയും അങ്ങനെ ഇറക്കുന്നത് വകുപ്പ് 388 -ലെ വ്യവസ്ഥകള്‍ ലംഘിക്കാതെയും
അല്ലാതെ ഒരു വ്യക്തിയും അത്തരം ഒരു കമ്പനിയുടെ അഥവാ നിര്‍ദ്ദിഷ്ട കമ്പനിയുടെ
സെക്യുരിറ്റികള്‍ക്ക് വേണ്ടിയുള്ള ഒരു അപേക്ഷാ ഫോം ഇന്ത്യയിലുള്ള ഒരു വ്യക്തിക്കും
നല്കാന്‍ പാടില്ല:
എന്നാല്‍ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട് ഒരു അണ്ടര്‍റൈറ്റിങ്ങ് കരാറില്‍
ഏര്‍പ്പെടാ ന്‍
ഒരു വ്യക്തിക്ക് ഉത്തമ വിശ്വാസത്തിലുള്ള ഒരു ക്ഷണവുമായി ബന്ധപ്പെട്ട് ആണ് അപേക്ഷാ
ഫോം നല്‍കിയതെന്ന് കാണിച്ചാല്‍ ഈ ഉപവകുപ്പ് ബാധകമല്ല.
[വ. 387 (3)]
ഈ വകുപ്പ്-
(a)
കമ്പനിയുടെ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട് ഒരു
പ്രോസ്പെക്ടസ് അഥവാ അപേക്ഷാ ഫോം കമ്പനിയുടെ നിലവിലുള്ള അംഗങ്ങള്‍ക്ക് അഥവാ
ഡിബെഞ്ചറുടമകള്‍ക്ക് നല്‍കുന്നതിന്, സെക്യുരിറ്റികളുടെ അപേക്ഷകന് മറ്റു വ്യക്തികള്‍ക്ക്
വേണ്ടി ത്യജിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാധകമല്ല; കൂടാതെ
(b)
മുന്‍പ് ഇറക്കിയതും ഒരു അംഗീകൃത സ്റ്റോക്ക്
എക്സ്ചേഞ്ചി ല്‍ ക്വോട്ടുചെയ്തതോ വ്യാപാരം നടക്കുന്നതോ ആയ സെക്യുരിറ്റികളുമായി
എല്ലാക്കാര്യത്തിലും ഐകരൂപ്യമുള്ള അഥവാ ആകാനുള്ള സെക്യുരിറ്റികളുമായി ബന്ധപ്പെട്ട്
ഇറക്കുന്ന പ്രോസ്പെക്ടസിന്, പ്രോസ്പെക്ടസില്‍ ദിവസം രേഖപ്പെടുത്താനുള്ളതൊഴികെ, ബാധകമല്ല,
എന്നാല്‍, മുന്‍പറഞ്ഞതിനു വിധേയമായി ഒരു കമ്പനിയുടെ രൂപീകരണവുമായി
ബന്ധപ്പെട്ടോ പിന്നീടോ ഒരു പ്രോസ്പെക്ടസ് അഥവാ അപേക്ഷാ ഫോം ഇറക്കുന്നതിന് ഈ
വകുപ്പ് ബാധകമാകും.
[വ. 387 (4)]
ഈ വകുപ്പിലുള്ളത് കൂടാതെ ഇന്ത്യയില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ ഈ
നിയമപ്രകാരമോ ഏതെങ്കിലും വ്യക്തി വരുത്തിവയ്ക്കുന്ന ഏതെങ്കിലും ബാദ്ധ്യതയ്ക്ക് ഈ
വകുപ്പിലുള്ള ഒന്നും പരിധി നിര്‍ണ്ണയിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല.
[വ. 387 (5)]
#CompaniesAct
No comments:
Post a Comment