Saturday, 28 March 2015

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (41-50)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു.....

 

(41)   ഏതെങ്കിലും കമ്പനിക്കോ ബോഡി കോര്‍പ്പറേറ്റിനോ ബന്ധപ്പെട്ട് “സാമ്പത്തിക വര്‍ഷം” അര്‍ത്ഥമാക്കുന്നത്, കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ സാമ്പത്തിക വിവരണം ഉണ്ടാക്കുന്നതിന്, ഓരോ വര്‍ഷവും മാര്‍ച്ച്‌ 31-)൦ ദിവസം അവസാനിക്കുന്ന കാലം, കൂടാതെ അത് രൂപീകരിച്ചത് ഒരു വര്‍ഷം ജനുവരി 1-നോ അതിനു ശേഷമോ ആണെങ്കില്‍, അടുത്ത വര്‍ഷം മാര്‍ച്ച്‌ 31-നു അവസാനിക്കുന്ന കാലം:

 

എന്നാല്‍, ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഒരു കമ്പനിയുടെ ഒരു ഹോള്‍ഡിങ്ങ് കമ്പനി അഥവാ ഒരു സബ്സിഡിയറി കമ്പനി ആയ  ഒരു കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റിന്‍റെ ഒരു
അപേക്ഷയി
ല്‍, കൂടാതെ ഇന്ത്യക്ക് പുറത്ത് അതിന്‍റെ  കണക്കുകളുടെ ഏകീകരണത്തിന്‌ ഒരു വ്യത്യസ്ഥ സാമ്പത്തിക വര്‍ഷം പിന്തുടരേണ്ടതുണ്ടെങ്കി ല്‍, ട്രിബ്യൂണല്‍, അതിനു തൃപ്തിയായാല്‍, അതിന്‍റെ സാമ്പത്തിക വര്‍ഷമായി ഏതെങ്കിലും കാലം അനുവദിക്കും, ആ കാലം ഒരു വര്‍ഷമാണെങ്കിലും അല്ലെങ്കിലും:

 

ഈ നിയമം തുടങ്ങുമ്പോള്‍ നിലവിലുള്ള ഒരു കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ് അങ്ങനെ തുടങ്ങി ഒരു രണ്ടു വര്‍ഷക്കാലത്തിനുള്ളി ല്‍,  ഈ ഉപവകുപ്പിലെ വ്യവസ്ഥകള്‍ പ്രകാരം അതിന്‍റെ സാമ്പത്തിക വര്‍ഷം ക്രമീകരിക്കണം;

 

(42) “ഫോറിന്‍ കമ്പനി” അഥവാ “വിദേശ കമ്പനി” അര്‍ത്ഥമാക്കുന്നത്, ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഏതെങ്കിലും കമ്പനി അഥവാ ബോഡി കോര്‍പ്പറേറ്റ്, അത്-

 

(a)   തന്നെത്താനെയോ ഒരു ഏജന്റ് വഴിക്കോ ഭൌതികമായോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥലം ഉണ്ടെങ്കില്‍; കൂടാതെ

(b) മറ്റേതെങ്കിലും വിധത്തില്‍ ഇന്ത്യയി ല്‍ ഏതെങ്കിലും ബിസിനസ്‌ പ്രവര്‍ത്തനം നയിക്കുന്നു;

    

(43)  സ്വതന്ത്ര റിസര്‍വുക ള്‍” അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ ഏറ്റവും പുതിയ ആഡിറ്റഡ് ബാലന്‍സ് ഷീറ്റ് പ്രകാരം ലാഭവീതവിതരണത്തിന്‌ ലഭ്യമായ തരം റിസര്‍വുക ള്‍:

 

എന്നാല്‍-

 

(i)     സാക്ഷാത്കരിക്കാത്ത നേട്ടങ്ങള്‍, സങ്കല്പ നേട്ടങ്ങള്‍, അഥവാ ആസ്തികള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്തത് എന്നിവ പ്രതിനിധീകരിക്കുന്ന ഏതെങ്കിലും തുക, ഒരു റിസര്‍വ് ആയോ അഥവാ മറ്റുവിധത്തിലോ കാണിച്ചിട്ടുണ്ടെങ്കി ല്‍; അഥവാ

(ii)     ഒരു ആസ്തിയുടെയോ ഒരു ബാദ്ധ്യതയുടെയോ കണക്കി ല്‍ തുടരുന്ന തുകയി ല്‍ ഏതെങ്കിലും മാറ്റം ഇക്വിറ്റിയി ല്‍ അംഗീകരിച്ചത്, ആസ്തിയോ ബാദ്ധ്യതയോ ഫെയര്‍
വാല്യൂവി
ല്‍ തിട്ടപ്പെടുത്തിയതിലൂടെ ലാഭ നഷ്ട കണക്കുകളിലെ മിച്ചം ഉള്‍പ്പെടെ;

സ്വതന്ത്ര റിസര്‍വുക ള്‍ ആയി പരിഗണിക്കില്ല;

(44) “ഗ്ലോബല്‍ ഡിപ്പോസിറ്ററി റസീപ്റ്റ്”  അര്‍ത്ഥമാക്കുന്നത്, ഒരു   ഡിപ്പോസിറ്ററി റസീപ്റ്റ് രൂപത്തിലുള്ള ഏതെങ്കിലും പ്രമാണം, എന്തു പേരില്‍ വിളിച്ചാലും, ഇന്ത്യക്ക് പുറത്തുള്ള ഒരു ഫോറിന്‍ ഡിപ്പോസിറ്ററി നിര്‍മ്മിച്ചത്‌ കൂടാതെ അങ്ങനെ ഡിപ്പോസിറ്ററി റിസീപ്റ്റുകള്‍ ഇറക്കുന്ന ഒരു കമ്പനി അധികാരപ്പെടുത്തിയത്;

 

(45)  “ഗവര്‍ന്മേണ്ട് കമ്പനി” അര്‍ത്ഥമാക്കുന്നത്, കേന്ദ്ര ഗവര്‍ന്മേണ്ട് അഥവാ സംസ്ഥാന ഗവര്‍ന്മേണ്ട് അഥവാ ഗവര്‍ന്മേണ്ടുക ള്‍, അഥവാ ഭാഗികമായി  കേന്ദ്ര ഗവര്‍ന്മേണ്ടും ഭാഗികമായി ഒന്നോ അതിലധികമോ സംസ്ഥാന ഗവര്‍ന്മേണ്ടുകളും അന്‍പത്തി ഒന്നു ശതമാനത്തില്‍ കുറയാതെ അടച്ചുതീ ര്‍ത്ത ഓഹരി മൂലധനം കൈക്കൊള്ളുന്ന ഏതെങ്കിലും കമ്പനി, കൂടാതെ അത്തരം ഒരു ഗവര്‍ന്മേണ്ട് കമ്പനിയുടെ ഒരു സബ്സിഡിയറി കമ്പനിയായ ഒരു കമ്പനിയും ഉള്‍പ്പെടുന്നു;

 

(46)      ഒന്നോ അതിലധികമോ മറ്റു കമ്പനികളുമായി ബന്ധപെട്ട് “ഹോള്‍ഡിങ്ങ് കമ്പനി” അര്‍ത്ഥമാക്കുന്നത്, അത്തരം കമ്പനികള്‍ സബ്സിഡിയറി കമ്പനികളായ ഒരു കമ്പനി;

 

(47) “സ്വതന്ത്ര ഡയറക്ടര്‍” അര്‍ത്ഥമാക്കുന്നത്, വകുപ്പ് 149 (5) പറയുന്ന ഒരു സ്വതന്ത്ര ഡയറക്ട ര്‍;

 

(48) “ഇന്ത്യന്‍ ഡിപ്പോസിറ്ററി റസീപ്റ്റ്”  അര്‍ത്ഥമാക്കുന്നത്, ഇന്ത്യയിലെ ഒരു സ്വദേശ ഡിപ്പോസിറ്ററി നിര്‍മിച്ച ഒരു ഡിപ്പോസിറ്ററി റസീപ്റ്റ് രൂപത്തിലുള്ള ഏതെങ്കിലും പ്രമാണം, കൂടാതെ അത്തരം  ഡിപ്പോസിറ്ററി റസീപ്റ്റുക ള്‍ ഇറക്കുന്ന ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഒരു കമ്പനി അധികാരപ്പെടുത്തിയതും;

 

(49) “ത ല്‍പരനായ ഡയറക്ട ര്‍” അര്‍ത്ഥമാക്കുന്നത്, ഒരു ഡയറക്ടര്‍, തന്നെത്താനെയോ അഥവാ തന്‍റെ ഏതെങ്കിലും ബന്ധുക്ക ള്‍ വഴിയോ അഥവാ താനോ തന്‍റെ ഏതെങ്കിലും ബന്ധുവോ ഒരു പങ്കാളി, ഡയറക്ടര്‍ അഥവാ അംഗം, ആയ ഫേം, ബോഡികോര്‍പ്പറേറ്റ്, അഥവാ മറ്റു വ്യക്തികളുടെ അസോസിയേഷന്‍  വഴിയോ, ഒരു കമ്പനിയോ അതിനു വേണ്ടിയോ  ഏര്‍പ്പെട്ട അഥവാ ഏര്‍പ്പെടാ ന്‍ ഉദ്ദേശിക്കുന്ന ഒരു കരാ ര്‍ അഥവാ ക്രമം അഥവാ നിര്‍ദ്ദേശിച്ച കരാ ര്‍ അഥവാ ക്രമത്തി ല്‍, ഏതെങ്കിലും തരത്തില്‍ തല്‍പരനായയാ ള്‍;

 

(50)        “ഇറക്കിയ മൂലധനം” അര്‍ത്ഥമാക്കുന്നത്, വരിചേര്‍ക്കുന്നതിനായി സമയാസമയം കമ്പനി ഇറക്കുന്ന തരം മൂലധനം;

 

#CompaniesAct

No comments:

Post a Comment