Tuesday, 17 March 2015

കമ്പനി നിയമം: വകുപ്പ് 454 : പിഴകളുടെ ന്യായവിധി


പിഴകളുടെ ന്യായവിധി

കേന്ദ്ര ഗവര്‍ന്മേണ്ട്, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ഉത്തരവ് വഴി, നിര്‍ദ്ദേശിച്ച വിധത്തി ല്‍ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ പ്രകാരം പിഴകളുടെ ന്യായവിധിക്ക് നീതിന്യായ ഓഫീസര്‍മാരായി റജിസ്ട്രാറുടെ റാങ്കില്‍ കുറയാത്ത വേണ്ടത്ര എണ്ണം കേന്ദ്ര ഗവര്‍ന്മേണ്ട് ഓഫീസര്‍മാരെ നിയമിക്കും.

[വ. 454 (1)]

കേന്ദ്ര ഗവര്‍ന്മേണ്ട്, നീതിന്യായ ഓഫീസര്‍മാരെ നിയമിക്കുമ്പോ ള്‍, ഉ.വ.(1) പ്രകാരമുള്ള ഉത്തരവില്‍, അവരുടെ അധികാര പരിധി വ്യക്തമാക്കും.

[വ. 454 (2)]

നിയമത്തിലെ സംഗതമായ വ്യവസ്ഥ പ്രകാരം എന്തെങ്കിലും പാലിക്കാത്തത് അഥവാ വീഴ്ച വിവരിക്കുന്ന ഒരു ഉത്തരവ് വഴി, കമ്പനിക്കോ വീഴ്ച വരുത്തിയ ഓഫീസര്‍ക്കോ നീതിന്യായ ഓഫീസ ര്‍ പിഴ ചുമത്തും.

[വ. 454 (3)]

ഏതെങ്കിലും പിഴ ചുമത്തുന്നതിനു മുന്‍പ് നീതിന്യായ ഓഫീസ ര്‍  കമ്പനിക്കും വീഴ്ച വരുത്തിയ ഓഫീസര്‍ക്കും കേള്‍വിക്ക് ന്യായമായ ഒരു അവസരം കൊടുക്കും.

[വ. 454 (4)]

ഉ.വ.(3) പ്രകാരം നീതിന്യായ ഓഫീസ ര്‍ നടത്തിയ ഒരു ഉത്തരവി ല്‍ സന്താപമുള്ള ഏതു വ്യക്തിക്കും ഇക്കാര്യത്തില്‍ അധികാരപരിധിയുള്ള റിജിയണല്‍ ഡയറക്ടര്‍ക്ക് ഒരു അപ്പീ ല്‍ പരിഗണിക്കാം.

[വ. 454 (5)]

നീതിന്യായ ഓഫീസര്‍ നടത്തിയ ഉത്തരവിന്‍റെ പകര്‍പ്പ് സന്താപമുള്ള വ്യക്തിക്ക് കിട്ടിയ ദിവസം മുതല്‍, അറുപതു ദിവസത്തിനുള്ളില്‍ ഉ.വ.(5) പ്രകാരമുള്ള ഓരോ അപ്പീലും നിര്‍ദ്ദേശിച്ച ഫോമിലും വിധത്തിലും ഫീസും ചേര്‍ത്തു ഫയ ല്‍ ചെയ്യണം.

[വ. 454 (6)]

റിജിയണല്‍ ഡയറക്ട ര്‍, അപ്പീലിലുള്ള കക്ഷികള്‍ക്ക് കേള്‍വിക്ക് ഒരു അവസരം കൊടുത്ത ശേഷം അപ്പീ ല്‍ കൊടുത്ത ഉത്തരവ് സ്ഥിരീകരിക്കുകയോ ഭേദപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്തു തനിക്കു യുക്തമെന്നു തോന്നുന്ന ഉത്തരവ് പാസ്സാക്കും.

[വ. 454 (7)]

(i)      ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ ഒരു തൊണ്ണൂറു ദിവസക്കാലത്തിനുള്ളില്‍, നീതിന്യായ ഓഫീസര്‍ അഥവാ
റിജിയണ ല്‍ ഡയറക്ട ര്‍, ചുമത്തിയ പിഴ കമ്പനി അടയ്ക്കുന്നില്ലെങ്കില്‍, കമ്പനി ഇരുപത്തയ്യായിരം രൂപായില്‍ കുറയാതെ എന്നാ ല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴ ശിക്ഷിക്കപ്പെടും.

(ii)    ഉത്തരവിന്‍റെ പകര്‍പ്പ് കിട്ടിയ ദിവസം മുത ല്‍ ഒരു തൊണ്ണൂറു ദിവസക്കാലത്തിനുള്ളില്‍, ഒരു കമ്പനിയുടെ വീഴ്ച വരുത്തിയ ഒരു ഓഫീസര്‍, പിഴ അടയ്ക്കുന്നില്ലെങ്കില്‍, അത്തരം ഓഫീസ ര്‍ ആറുമാസം വരെ ജയില്‍വാസത്തിനും അഥവാ ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ ഒരു ലക്ഷം രൂപാ വരെ പിഴയും അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 454 (8)]

#CompaniesAct

No comments:

Post a Comment