Saturday, 28 March 2015

കമ്പനി നിയമം: വകുപ്പ് 2 : നിര്‍വചനങ്ങള്‍ (51-60)


വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വചനങ്ങ ള്‍ തുടരുന്നു ....

 

(51) ഒരു കമ്പനിയുമായി ബന്ധപ്പെട്ട് “താക്കോല്‍ ഭരണ
ഉദ്യോഗസ്ഥ
ര്‍”  അര്‍ത്ഥമാക്കുന്നത്-

 

(i)     ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഥവാ മാനേജിംഗ് ഡയറക്ടര്‍ അഥവാ മാനേജ ര്‍;

(ii)     കമ്പനി സെക്രട്ടറി;

(iii)    മുഴുവന്‍ സമയ ഡയറക്ട ര്‍;

(iv)    ചീഫ് ഫിനാന്‍ഷ്യ ല്‍ ഓഫീസ ര്‍; കൂടാതെ

(v)     നിര്‍ദ്ദേശിച്ച മറ്റേതെങ്കിലും ഓഫീസര്‍;

 

(52) “ലിസ്റ്റഡ് കമ്പനി”  അര്‍ത്ഥമാക്കുന്നത്, ഏതെങ്കിലും അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ചില്‍, അതിന്‍റെ ഏതെങ്കിലും സെക്യുരിറ്റിക ള്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനി;

 

(53) “മാനേജ ര്‍” അര്‍ത്ഥമാക്കുന്നത്,  ഡയറക്ടര്‍മാരുടെ ബോര്‍ഡിന്‍റെ മേ ല്‍ നോട്ടങ്ങള്‍ക്കും നിയന്ത്രണത്തിനും നിര്‍ദ്ദേശത്തിനും വിധേയമായി, ഒരു കമ്പനിയുടെ കാര്യങ്ങളുടെ മുഴുവ ന്‍ അഥവാ ഭൂരിതമഭരണമുള്ള ഒരു വ്യക്തി, കൂടാതെ ഒരു സേവന കരാര്‍ പ്രകാരമോ അല്ലാതെയോ, എന്ത് പേര്‍ വിളിച്ചാലും, ഒരു മാനേജരുടെ പദവി വഹിക്കുന്ന  ഒരു ഡയറക്ടറും അഥവാ മറ്റു വ്യക്തിയും ഉള്‍പ്പെടും;

 

(54) “മാനേജിംഗ് ഡയറക്ടര്‍”  അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ ആര്‍ട്ടിക്കിള്‍സിന്‍റെ ബലത്തിലോ അഥവാ കമ്പനിയുമായുള്ള ഒരു കരാര്‍ വഴിക്കോ അതിന്‍റെ പൊതുയോഗത്തി ല്‍ പാസ്സാക്കിയ ഒരു പ്രമേയപ്രകാരമോ അതിന്‍റെ ഡയറക്ടര്‍മാരുടെ ബോര്‍ഡോ കമ്പനിയുടെ കാര്യങ്ങളുടെ ഭരണത്തിന് സാരവത്തായ
അധികാരങ്ങ
ള്‍ വിശ്വസിച്ചേല്‍പിച്ച ഒരു ഡയറക്ട ര്‍, കൂടാതെ എന്ത് പേര്‍ വിളിച്ചാലും, മാനേജിംഗ് ഡയറക്ടറുടെ പദവി വഹിക്കുന്ന ഒരു ഡയറക്ടര്‍ ഉള്‍പ്പെടും;

 

വിശദീകരണം.- ഈ ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, സാരവത്തായ ഭരണാധികാരങ്ങളില്‍, ബോര്‍ഡ്‌ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കി ല്‍ മുറപ്രകാരമുള്ള
ഭരണപ്രവര്‍ത്തിക
ള്‍ ചെയ്യാനുള്ള അധികാരം, ഏതെങ്കിലും പ്രമാണത്തില്‍ കമ്പനിയുടെ കോമ ണ്‍ സീ ല്‍ പതിപ്പിക്കാനുള്ള അധികാരം അഥവാ ഏതെങ്കിലും ബാങ്കി ല്‍ കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും ഏതെങ്കിലും ചെക്ക്, ഡ്രാ ചെയ്യാനും എന്‍ഡോഴ്സ് ചെയ്യാനും അഥവാ ഏതെങ്കിലും നെഗോഷ്യബി ള്‍ ഇന്‍സ്ട്രുമെന്റ് ഡ്രാ ചെയ്യാനും എന്‍ഡോഴ്സ് ചെയ്യാനും അഥവാ ഓഹരിയുടെ സര്‍ട്ടിഫിക്കറ്റ് ഒപ്പ് വെയ്ക്കാനും അഥവാ ഏതെങ്കിലും ഓഹരി കൈമാറ്റം ചെയ്തത് റജിസ്ട്രെഷനു നിര്‍ദ്ദേശിക്കുന്നതും പോലെയുള്ളത്‌ ഉള്‍പ്പെട്ടതായി പരിഗണിക്കില്ല;  

  

(55) ഒരു കമ്പനിയുമായി ബന്ധപ്പെട്ട്‌ “അംഗം” അര്‍ത്ഥമാക്കുന്നത്-

 

(i)     കമ്പനിയുടെ അംഗമാകാന്‍ സമ്മതിച്ചെന്നു പരിഗണിക്കപ്പെടുന്ന കമ്പനിയുടെ മെമ്മോറാണ്ടത്തിന്‍റെ വരിക്കാര ന്‍, കൂടാതെ അതിന്‍റെ  റെജിസ്ട്രെഷനില്‍, അതിന്‍റെ അംഗങ്ങളുടെ റജിസ്റ്ററില്‍ അംഗമായി ചേര്‍ക്കും;

(ii)     കമ്പനിയുടെ ഒരു അംഗമാകാ ന്‍ എഴുതി സമ്മതിക്കുന്ന മറ്റേതു വ്യക്തിയും കൂടാതെ ആരുടെ പേരാണോ കമ്പനിയുടെ അംഗങ്ങളുടെ റജിസ്റ്ററില്‍ പേര്‍ ചേര്‍ക്കുന്നത്, അയാള്‍;

(iii)    കമ്പനിയുടെ ഓഹരികള്‍ കൈക്കൊള്ളുന്ന ഏതു വ്യക്തിയും, കൂടാതെ ഒരു ഡിപ്പോസിറ്ററിയുടെ രേഖകളി ല്‍ ഒരു ഉപകാര (താത്പര്യ) ഉടമയായി പേര്‍ ചേര്‍ക്കപ്പെട്ട ആള്‍;

 

(56) “മേമ്മോറാണ്ടം” അര്‍ത്ഥമാക്കുന്നത്, മൂലരൂപത്തി ല്‍ തയ്യാറാക്കിയ ഒരു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷ ന്‍ അഥവാ ഈ നിയമമോ ഏതെങ്കിലും മു ന്‍ കമ്പനി നിയമമോ അനുസരിച്ച് സമയാസമയം ഭേദഗതി ചെയ്തത്;

 

(57) “ഋണവിമുക്തമൂലധനം” അര്‍ത്ഥമാക്കുന്നത്, അടച്ചുതീര്‍ത്ത ഓഹരിമൂലധനത്തിന്‍റെ ആകെത്തുക കൂടാതെ, ലാഭത്തില്‍ നിന്നും സെക്യുരിറ്റീസ് പ്രീമിയം അക്കൗണ്ടി ല്‍ നിന്നും  നിര്‍മിച്ച എല്ലാ റിസര്‍വുകളും, എന്നാല്‍ ആഡിറ്റഡ് ബാലന്‍സ് ഷീറ്റ് പ്രകാരം സഞ്ചിത നഷ്ടവും അവധിവെച്ച ചിലവുകളും കൂടാതെ എഴുതി തള്ളാത്ത പലവക ചിലവുകളും കൂടിയുള്ള ആകെത്തുക കുറച്ചതും,  പക്ഷേ, ആസ്തികളുടെ പുനര്‍മൂല്യനിര്‍ണയത്തിലും,  തേയ്മാനച്ചിലവുക ള്‍ തിരികെ എഴുതിയെടുത്തതും, കൂടാതെ സംയോജനത്തിലും നിര്‍മ്മിച്ച റിസര്‍വുക ള്‍ ഉള്‍പ്പെടുന്നില്ല;

 

(58) “വിജ്ഞാപനം”   അര്‍ത്ഥമാക്കുന്നത്, ഔദ്യോഗിക ഗസറ്റി ല്‍ പ്രസിദ്ധീകരിച്ച ഒരു വിജ്ഞാപനം, കൂടാതെ “അറിയിപ്പ്” എന്ന സംജ്ഞയും അങ്ങനെതന്നെ പരിഗണിക്കണം;

 

(59)  “ഓഫീസര്‍” ഉള്‍പ്പെടുന്നത്, ഏതെങ്കിലും ഡയറക്ടര്‍, മാനേജര്‍, അഥവാ താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥന്‍, അഥവാ  ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌, അഥവാ ഒന്നോ അതിലധികമോ ഡയറക്ടര്‍മാര്‍, ഒറ്റക്കോ ഒരുമിച്ചോ, ആരുടെ നിര്‍ദ്ദേശം അഥവാ ആജ്ഞക ള്‍ പ്രകാരമാണോ സാധാരണയായി പ്രവ ര്‍ത്തിക്കുന്നത്, അത്തരം ഏതെങ്കിലും വ്യക്തി;

 

(60)       “വീഴ്ച വരുത്തിയ ഓഫീസര്‍” , കമ്പനിയുടെ ഒരു ഓഫീസര്‍ വീഴ്ച വരുത്തിയതിന് ഏതെങ്കിലും പിഴയോ  അഥവാ ജയി ല്‍ ശിക്ഷയോ , ഫൈനോ മറ്റോ ബാദ്ധ്യതയുണ്ടെന്ന് ചിട്ടപ്പെടുത്തുന്ന ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയ്ക്കുവേണ്ടി, അര്‍ത്ഥമാക്കുന്നത്, ഒരു കമ്പനിയുടെ താഴെപ്പറയുന്ന ഏതെങ്കിലും ഓഫീസര്‍:-

 

(i)     മുഴുവന്‍ സമയ ഡയറക്ട ര്‍;

(ii)     താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍;

(iii)    താക്കോല്‍ ഭരണ ഉദ്യോഗസ്ഥ ര്‍ ഇല്ലെങ്കില്‍, ബോര്‍ഡ്‌ ഇതിനുവേണ്ടി വ്യക്തമാക്കിയ തരം ഡയറക്ടര്‍ അഥവാ ഡയറക്ടര്‍മാര്‍, കൂടാതെ അങ്ങനെ വ്യക്തമാക്കുന്നതിന് ബോര്‍ഡിന് എഴുതി സമ്മതം നല്‍കിയ ആള്‍, അഥവാ അവര്‍,

അഥവാ ഒരു ഡയറക്ടറെയും അങ്ങനെ വ്യക്തമാക്കിയിട്ടില്ലെങ്കില്‍, എല്ലാ ഡയറക്ടര്‍മാരും. 

(iv)    അക്കൗണ്ടുകളും രേഖകളും നിലനിര്‍ത്താനും ഫയ ല്‍ ചെയ്യാനും അഥവാ വിതരണം ചെയ്യാനും ഉള്‍പ്പെടെ ഉത്തരവാദിത്ത്വം ആരോപിക്കപ്പെട്ട, അധികാരപ്പെടുത്തിയ, നിരതനായി പങ്കെടുത്ത, അറിഞ്ഞുകൊണ്ട് അനുവദിച്ച, അഥവാ വീഴ്ച വരുന്നത് തടയാന്‍ സത്വരമായ നടപടിക ള്‍ എടുക്കുന്നതില്‍ അറിഞ്ഞുകൊണ്ട് വീഴ്ച വരുത്തിയ, ബോര്‍ഡിന്‍റെയോ ഏതെങ്കിലും താക്കോ ല്‍ ഭരണ ഉദ്യോഗസ്ഥന്‍റെയോ നേരധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തി;

(v)     ഒരു പ്രോഫെഷണല്‍ പദവിയി ല്‍ ബോര്‍ഡിനു ഉപദേശം നല്‍കുന്ന ഒരു വ്യക്തി അല്ലാതെ, കമ്പനിയുടെ ഡയറക്ടര്‍മാരുടെ ബോര്‍ഡ്‌, ആരുടെ ഉപദേശം,
നിര്‍ദ്ദേശങ്ങ
ള്‍, അഥവാ ആജ്ഞകള്‍ അനുസരിച്ചാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത് അങ്ങനെ ഏതെങ്കിലും വ്യക്തി;

(vi)    ഈ നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ഒരു ലംഘനത്തിന്, ബോര്‍ഡിന്‍റെ ഏതെങ്കിലും നടപടിക്രമങ്ങ ള്‍ അയാള്‍ക്ക്‌ കിട്ടുകയും, അഥവാ അത് എതിര്‍ക്കാതെ അത്തരം നടപടികളില്‍ പങ്കെടുക്കുകയും അഥവാ ലംഘനം അയാളുടെ സമ്മതത്തോടെ അഥവാ കൂട്ടുനിന്നതിലൂടെയാണ് നടന്നതെങ്കിലും, അത്തരം ലംഘനത്തെപ്പറ്റി അറിവുള്ള ഓരോ ഡയറക്ടറും;

(vii)    ഒരു കമ്പനിയുടെ ഏതെങ്കിലും ഓഹരിക ള്‍ ഇറക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയി ബന്ധപ്പെട്ട്, ഇറക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഉള്ള ഓഹരി കൈമാറ്റ ഏജന്റുകള്‍, റജിസ്ട്രാറുകള്‍, കൂടാതെ മര്‍ച്ചന്റ്
ബാങ്കര്‍മാ
ര്‍;

 

#CompaniesAct

No comments:

Post a Comment