Sunday, 15 March 2015

കമ്പനി നിയമം: വകുപ്പ് 439 : കുറ്റങ്ങള്‍ കോഗ്നിസബിള്‍ അല്ല


കുറ്റങ്ങള്‍ കോഗ്നിസബിള്‍ അല്ല

ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, വകുപ്പ് 212 (6) പറയുന്ന കുറ്റങ്ങള്‍ ഒഴികെ ഈ നിയമപ്രകാരമുള്ള ഓരോ കുറ്റവും മുന്‍പറഞ്ഞ നിയമത്തിലെ അര്‍ത്ഥത്തിനുള്ളി ല്‍, കോഗ്നിസബിള്‍ അല്ലെന്നു പരിഗണിക്കപ്പെടും.

[വ. 439 (1)]

റജിസ്ട്രാറുടെയോ  കമ്പനിയുടെ ഒരു ഓഹരിയുടമയുടെയോ കേന്ദ്ര ഗവര്‍ന്മേണ്ട് ഇതിനായി അധികാരപ്പെടുത്തിയ ഒരു വ്യക്തിയുടെയോ എഴുതിയ പരാതിയിലല്ലാതെ ഏതെങ്കിലും കമ്പനിയോ അതിന്‍റെ ഏതെങ്കിലും  ഓഫീസറോ ചെയ്തതായി ആരോപിക്കപ്പെടുന്ന ഈ നിയമപ്രകാരമുള്ള ഏതെങ്കിലും കുറ്റത്തിന് ഒരു കോടതിയും കോഗ്നിസന്‍സ് എടുക്കില്ല:

എന്നാല്‍, സെക്യുരിറ്റീസ് ആന്‍ഡ്‌ എക്സ്ചേഞ്ച് ബോര്‍ഡ്‌ ഓഫ് ഇന്ത്യ അധികാരപ്പെടുത്തിയ ഒരു വ്യക്തി എഴുതിയ ഒരു പരാതിയി ല്‍, സെക്യുരിറ്റികള്‍ ഇറക്കുന്നതും കൈമാറ്റം ചെയ്യുന്നതും ലാഭവീതം നല്‍കാത്തതുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ക്ക് കോടതി കോഗ്നിസന്‍സ് എടുക്കും.

എന്നാല്‍, ഒരു കമ്പനി അതിന്‍റെ ഏതെങ്കിലും ഓഫീസര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഈ ഉപവകുപ്പിലുള്ള ഒന്നും ബാധകമല്ല.

[വ. 439 (2)]

ക്രിമിനല്‍ നടപടി നിയമം, 1973-ല്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും, ഉ.വ.(2) പ്രകാരമുള്ള പരാതിക്കാരന്‍, റജിസ്ട്രാറോ കേന്ദ്ര ഗവര്‍ന്മേണ്ട് അധികാരപ്പെടുത്തിയ ഒരു വ്യക്തിയോ ആണെങ്കി ല്‍, വിചാരണയില്‍ അദ്ദേഹത്തോട് നേരിട്ട് ഹാജരാകാ ന്‍ കോടതി ആവശ്യപ്പെടാതെ
കുറ്റങ്ങ
ള്‍ വിചാരണ ചെയ്യുന്ന കോടതി മുന്‍പാകെ അത്തരം ഓഫീസറുടെ സാന്നിദ്ധ്യം ആവശ്യമില്ല.

[വ. 439 (3)]

അദ്ധ്യായം ഇരുപതിലെ ഏതെങ്കിലും കാര്യങ്ങള്‍ക്കോ കമ്പനി പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് ഈ നിയമത്തിലെ മറ്റേതെങ്കിലും വ്യവസ്ഥക്കോ ബന്ധമുള്ള ഏതെങ്കിലും കുറ്റം ചെയ്തെന്ന്‍ ആരോപിക്കപ്പെടുന്നതിന് ഒരു കമ്പനിയുടെ ലിക്വിഡേറ്റ ര്‍ എടുത്ത ഏതെങ്കിലും നടപടിക്ക് ഉ.വ.(2)-ലെ വ്യവസ്ഥകള്‍ ബാധകമാകില്ല.

[വ. 439 (4)]

വിശദീകരണം:  ഉ.വ.(2) –ലെ അര്‍ത്ഥത്തിനുള്ളി ല്‍ വരുന്ന കമ്പനിയുടെ ഒരു ഓഫീസര്‍ ആയി ഒരു കമ്പനിയുടെ ലിക്വിഡേറ്ററെ പരിഗണിക്കില്ല.

#CompaniesAct

No comments:

Post a Comment