അദ്ധ്യായം ഇരുപത്തൊന്ന്
ഭാഗം II
റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനിക ള്‍ പിരിച്ചു വിടുമ്പോ ള്‍
റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനിക ള്‍ പിരിച്ചു വിടുമ്പോ ള്‍
ഈ ഭാഗത്തിന്‍റെ വ്യവസ്ഥകള്‍ക്ക് വിധേയമായി, ഏതെങ്കിലും റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനിയെ ഈ
നിയമപ്രകാരം നിര്‍ദ്ദേശിച്ച വിധത്തി ല്‍ പിരിച്ചു വിടാം, കൂടാതെ പിരിച്ചു വിടലുമായി
ബന്ധപ്പെട്ട് ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും, ഉ.വ.(2) മുതല്‍ (4) വരെ പറയുന്ന
ഒഴിവുകളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടെ, ഒരു റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനിക്ക്
ബാധകമാകും.
[വ. 375 (1)]
ഒരു റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനിയും ഈ നിയമപ്രകാരം സ്വമേധയാ പിരിച്ചു വിടാന്‍ പാടില്ല.
[വ. 375 (2)]
താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ ഒരു റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനി പിരിച്ചു
വിടാം:-
(a)
കമ്പനി പിരിഞ്ഞതാണെങ്കില്‍, അഥവാ ബിസിനസ് തുടരുന്നത്
നിര്‍ത്തിവെച്ചെങ്കി ല്‍, അഥവാ അതിന്‍റെ കാര്യങ്ങളുടെ പിരിച്ചു വിടലിന് വേണ്ടി
മാത്രം ബിസിനസ് തുടരുന്നു എങ്കില്‍;
(b)
കമ്പനിക്ക് അതിന്‍റെ കടങ്ങള്‍ വീട്ടാന്‍
കഴിയുന്നില്ലെങ്കില്‍;
(c)
കമ്പനി പിരിച്ചുവിടുന്നത് യുക്തവും സമനീതിയുമാണെന്ന്
ട്രിബ്യൂണലിന് അഭിപ്രായമുണ്ടെങ്കില്‍;
[വ. 375 (3)]
ഒരു റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനിയെ ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി അതിന്‍റെ കടങ്ങ ള്‍ വീട്ടാനാവുന്നില്ലെന്ന്
പരിഗണിക്കുന്നത്-
(a)
ഏതെങ്കിലും ഒരു ഉത്തമര്‍ണന്‍, ഭരമെല്പിച്ചത് വഴിയോ അല്ലാതെയോ,
ഒരു ലക്ഷം രൂപായില്‍ അധികമുള്ള ഒരു തുക കമ്പനി അയാള്‍ക്ക് അപ്പോ ള്‍
കൊടുക്കാനുണ്ടെങ്കില്‍, അതിന്‍റെ പ്രധാന ബിസിനസ് സ്ഥലത്ത്, സെക്രട്ടറിക്കോ
ഏതെങ്കിലും ഡയറക്ടര്‍ക്കോ മാനേജര്‍ക്കോ കമ്പനിയുടെ പ്രധാന ഓഫീസര്‍ക്കോ,
ട്രിബ്യൂണല്‍ അംഗീകരിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യുന്ന മറ്റു വിധത്തിലോ അങ്ങനെ
കിട്ടാനുള്ള തുക കമ്പനി തരാ ന്‍ അയാ ള്‍ ഒരു ആവശ്യം എഴുതി നല്‍കുകയും ആവശ്യം നല്‍കിയ ശേഷം
മൂന്നാഴ്ചയോളം തുക നല്‍കുന്നത് അവഗണിക്കുകയും ഉത്തമര്‍ണന്‍റെ തൃപ്തിയി ല്‍ അത്
സുരക്ഷിതമാക്കുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യാതിരുന്നാലും;
(b)
ഏതെങ്കിലും അംഗത്തില്‍ നിന്നും ഏതെങ്കിലും കടം അഥവാ
ആവശ്യം, കമ്പനിയി ല്‍
നിന്നും അഥവാ ഒരു അംഗമെന്ന നിലയി ല്‍ അയാളില്‍ നിന്നും കിട്ടാനുള്ളത് അഥവാ കിട്ടാനുണ്ടെന്ന്
അവകാശപ്പെടുന്നതിന് ഏതെങ്കിലും വ്യവഹാരമോ നിയമ നടപടിയോ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍,
അതിന്‍റെ പ്രധാന ബിസിനസ് സ്ഥലത്ത്, സെക്രട്ടറിക്കോ ഏതെങ്കിലും ഡയറക്ടര്‍ക്കോ
മാനേജര്‍ക്കോ കമ്പനിയുടെ പ്രധാന ഓഫീസര്‍ക്കോ, ട്രിബ്യൂണല്‍ അംഗീകരിക്കുകയോ നിര്‍ദ്ദേശിക്കുകയോ
ചെയ്യുന്ന മറ്റു വിധത്തിലോ വ്യവഹാരം അഥവാ നിയമ നടപടി സ്ഥാപിച്ചതിന് അറിയിപ്പ്
എഴുതി കമ്പനിക്ക് നല്‍കുകയും, കമ്പനി അറിയിപ്പ് നല്‍കി പത്തു ദിവസത്തിനുള്ളി ല്‍-
(i) കടം അഥവാ ആവശ്യം വീട്ടിയില്ല,
സുരക്ഷിതമാക്കിയില്ല, ഒത്തുതീര്‍പ്പാക്കിയില്ല;
(ii) വ്യവഹാരം അഥവാ നിയമ
നടപടിക്ക് സ്റ്റേ നേടിയില്ല;
(iii) വ്യവഹാരം അഥവാ നിയമ
നടപടിയി ല്‍ നിന്നും അതിന്മൂലം
അയാള്‍ക്ക് വരുന്ന ചെല്ല് ചിലവുകളി ല്‍ നിന്നും നഷ്ടങ്ങളി ല്‍ നിന്നും ആരോപിതന്
സംരക്ഷണം നല്‍കിയില്ല;
(c)
കമ്പനിക്കെതിരേ അഥവാ അതിന്‍റെ ഏതെങ്കിലും
അംഗത്തിനെതിരേ അഥവാ കമ്പനിക്ക് വേണ്ടി നാമമാത്ര ആരോപിതനായി വ്യവഹാരപ്പെടുത്താ ന്‍
അധികാരപ്പെട്ട ഏതെങ്കിലും വ്യക്തിക്കെതിരേ ഒരു ഉത്തമര്‍ണന് അനുകൂലമായി ഏതെങ്കിലും
കോടതിയോ ട്രിബ്യൂണലോ നല്‍കിയ ഒരു ഡിക്രി അഥവാ ഉത്തരവില്‍ ഉണ്ടായ നിര്‍വഹണമോ
നടപടിയോ മുഴുവനായോ ഭാഗികമായോ തൃപ്തി വരുത്താതെ തിരിച്ചു വന്നെങ്കില്‍;
(d)
കമ്പനിക്ക് അതിന്‍റെ കടങ്ങ ള്‍
വീട്ടാനാവുന്നില്ലെന്ന് മറ്റു വിധത്തി ല്‍ ട്രിബ്യൂണലിന് തൃപ്തിയാകുന്നവിധത്തി ല്‍
തെളിയിച്ചാല്‍;
വിശദീകരണം: ഈ ഭാഗത്തിന്‍റെ ആവശ്യങ്ങള്‍ക്ക്
വേണ്ടി “റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനി” എന്ന സംജ്ഞ-
(a)
ഉള്‍പ്പെടുന്നില്ല:-
(i) പാര്‍ലമെന്റിലെ
ഏതെങ്കിലും നിയമത്തി ലൂടെ അഥവാ ഇന്ത്യയിലെ നിയമത്തി ലൂടെ അഥവാ യുണൈറ്റഡ് കിംഗ്‌ഡത്തിലെ പാര്‍ലമെന്റിലെ ഏതെങ്കിലും നിയമത്തി ലൂടെ
രൂപീകരിച്ച ഒരു റെയില്‍വേ കമ്പനി;
(ii)
ഈ നിയമ പ്രകാരം റജിസ്റ്റ ര്‍ ചെയ്ത ഒരു കമ്പനി; അഥവാ
(iii)
ഏതെങ്കിലും മുന്‍ കമ്പനി നിയമത്തി ല്‍ റജിസ്റ്റ ര്‍
ചെയ്ത ഒരു കമ്പനി, കൂടാതെ ഇന്ത്യയി ല്‍ നിന്നും ആ രാജ്യം പിരിയുന്നതിന് തൊട്ട്മുന്‍പ്
ബര്‍മ, ഏഡ ന്‍,
പാക്കിസ്ഥാന്‍, എന്നിവയില്‍ എവിടെയെങ്കിലും റജിസ്റ്റഡ് ഓഫീസ് ഉള്ള ഒരു കമ്പനി; കൂടാതെ
(b) മുന്‍പറഞ്ഞവ ഒഴികെ,
ട്രിബ്യൂണലിനു മുന്‍പാകെ അവതരിപ്പിക്കുന്ന
യഥാക്രമം ഏതെങ്കിലും പാ ര്‍ട്ട്നര്‍ഷിപ് ഫേം,
ലിമിറ്റഡ് ലയബിലിറ്റി പാ ര്‍ട്ട്നര്‍ഷിപ്, അഥവാ
സൊസൈറ്റി അഥവാ കോ-ഓപ്പറേറ്റിവ് സൊസൈറ്റി, അസോസിയേഷന്‍, അഥവാ കമ്പനി ഉള്‍പ്പെടും.
[വ. 375 (4)]
ഫോറിന്‍ കമ്പനികളുടെ പിരിച്ചു വിട ല്‍
ഇന്ത്യയില്‍ ബിസിനസ് തുടര്‍ന്നിരുന്ന ഇന്ത്യക്ക് പുറത്തു രൂപീകരിച്ച ഒരു ബോഡി
കോര്‍പ്പറേറ്റ് ഇന്ത്യയി ല്‍
ബിസിനസ് തുടരുന്നത് നിര്‍ത്തുമ്പോള്‍, ഈ ഭാഗം അനുസരിച്ച് ഒരു റജിസ്റ്റ ര്‍ ചെയ്യാത്ത കമ്പനിയായി അതിനെ
പിരിച്ചു വിടാം, ബോഡി കോര്‍പ്പറേറ്റ് പിരിഞ്ഞതും അഥവാ അത് രൂപീകരിച്ച രാജ്യത്തെ
നിയമങ്ങള്‍ പ്രകാരം മറ്റുവിധത്തി ല്‍ അത് നിന്നുപോയതും കണക്കാക്കാതെ.
[വ. 376 ]
അദ്ധ്യായ
വ്യവസ്ഥകള്‍ വര്‍ദ്ധനമാത്രം
റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനികള്‍ക്ക് ഈ ഭാഗത്തിലെ വ്യവസ്ഥക ള്‍, ട്രിബ്യൂണല്‍ വഴി കമ്പനിക ള്‍ പിരിച്ചു വിടുന്നതുമായി
ബന്ധപ്പെട്ട് ഈ നിയമത്തില്‍ ഇതിനുമുന്‍പ് ഉള്‍ക്കൊള്ളുന്ന ഏതെങ്കിലും വ്യവസ്ഥക ള്‍ വര്‍ദ്ധിപ്പിക്കുന്നതും
എടുത്തു മാറ്റുന്നതല്ലാത്തതും ആയിരിക്കും.
[വ. 377 (1)]
റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനികളുടെ കാര്യത്തി ല്‍ ട്രിബ്യൂണലോ ഒഫീഷ്യ ല്‍ ലിക്വിഡേറ്ററോ ഈ നിയമപ്രകാരം
രൂപീകരിക്കുകയും റജിസ്റ്റ ര്‍
ചെയ്യുകയും ചെയ്ത കമ്പനികളെ പിരിച്ചു വിടാ ന്‍ ട്രിബ്യൂണലോ ഒഫീഷ്യ ല്‍ ലിക്വിഡേറ്ററോ പ്രയോഗിക്കുകയോ
ചെയ്യുകയോ ചെയ്യുമായിരുന്ന അധികാരങ്ങള്‍ പ്രയോഗിക്കുകയും പ്രവൃത്തിക ള്‍ ചെയ്യുകയും ചെയ്യും:
എന്നാല്‍, പിരിച്ചു വിടുന്ന സന്ദര്‍ഭത്തി ല്‍ ഈ ഭാഗം വ്യവസ്ഥ ചെയ്തതിനു
മാത്രമായല്ലാതെ റജിസ്റ്റ ര്‍
ചെയ്യാത്ത കമ്പനി ഈ നിയമപ്രകാരമുള്ള ഒരു കമ്പനിയായി പരിഗണിക്കപ്പെടില്ല.
[വ. 377 (2)]
ചില കേസുകളില്‍ വ്യവസ്ഥക ള്‍
ഏതെങ്കിലും പാ ര്‍ട്ട്നര്‍ഷിപ് ഫേം,
ലിമിറ്റഡ് ലയബിലിറ്റി പാ ര്‍ട്ട്നര്‍ഷിപ്, അഥവാ
സൊസൈറ്റി അഥവാ കോ-ഓപ്പറേറ്റിവ് സൊസൈറ്റി, അസോസിയേഷന്‍, അഥവാ കമ്പനി പിരിച്ചു വിടാന്‍, അഥവാ കമ്പനി
നിയമം, 1956 അഥവാ ആ നിയമം റദ്ദാക്കിയ ഏതെങ്കിലും നിയമപ്രകാരം ഒരു കമ്പനിയായോ റജിസ്റ്റ ര്‍ ചെയ്യാത്ത ഒരു കമ്പനിയായോ പിരിച്ചു
വിടാന്‍, വ്യവസ്ഥ ചെയ്യുന്ന ഏതെങ്കിലും നിയമത്തിന്‍റെ പ്രവര്‍ത്തനത്തെ ഈ ഭാഗത്തിലുള്ള
ഒന്നും ബാധിക്കുകയില്ല:
എന്നാല്‍ അത്തരം നിയമത്തി ല്‍ കമ്പനി നിയമം, 1956 അഥവാ ആ നിയമം റദ്ദാക്കിയ
ഏതെങ്കിലും നിയമത്തി ല്‍
ഉള്‍ക്കൊണ്ടിരിക്കുന്ന ഏതെങ്കിലും വ്യവസ്ഥകളെക്കുറിച്ച്
പറഞ്ഞിരിക്കുന്നത് ഈ നിയമത്തിലെ അതേതരം വ്യവസ്ഥകളെക്കുറിച്ച് പറഞ്ഞിരിക്കുന്നതായി
വായിക്കണം.
[വ. 378 ]
അദ്ധ്യായം ഇരുപത്തൊന്ന്- ഭാഗം II -സമാപ്തം
#CompaniesAct
No comments:
Post a Comment