ഫോറിന്‍
കമ്പനിയുടെ കണക്കുക ള്‍
ഓരോ വിദേശ കമ്പനിയും ഓരോ കലണ്ടര്‍ വര്‍ഷവും,-
(a)
ഒരു ബാലന്‍സ് ഷീറ്റും ലാഭ നഷ്ട കണക്കുകളും നിര്‍ദ്ദേശിച്ച തരം ഫോമില്‍ നിര്‍ദ്ദേശിച്ച
വിവരങ്ങളും പ്രമാണങ്ങളും ഉള്‍ക്കൊള്ളിച്ച് അഥവാ ചേര്‍ത്തുവെച്ച് തയ്യാറാക്കണം;
കൂടാതെ
(b)
റജിസ്ട്രാര്‍ക്ക് ആ പ്രമാണങ്ങളുടെ ഒരു പകര്‍പ്പ് സമര്‍പ്പിക്കണം;
കേന്ദ്ര ഗവര്‍ന്മേണ്ട്, വിജ്ഞാപന പ്രകാരം, ഏതെങ്കിലും വിദേശ കമ്പനി അഥവാ വിദേശ
കമ്പനികളുടെ ശ്രേണികള്‍ക്ക് ഉ.വ.(a) ബാധകമല്ലെന്നോ വിജ്ഞാപനത്തി ല്‍ വ്യക്തമാക്കിയ തരം ഒഴിവുകള്‍ക്കും ഭേദപ്പെടുത്തലുകള്‍ക്കും വിധേയമായി
ബാധകമാകുമെന്നോ നിര്‍ദ്ദേശിക്കാം.
[വ. 381 (1)]
ഉ.വ.(1)-ല്‍ പറഞ്ഞ ഏതെങ്കിലും പ്രമാണം ഇംഗ്ലീഷ് ഭാഷയില്‍ അല്ലെങ്കി ല്‍
സാക്ഷ്യപ്പെടുത്തിയ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയി ല്‍
അതിനോടൊപ്പം ചേര്‍ത്തുവെയ്ക്കണം.
[വ. 381 (2)]
ഉ.വ.(1) പ്രകാരം സമര്‍പ്പിക്കേണ്ട പ്രമാണങ്ങളോടൊപ്പം ഉ.വ.(1)-ല്‍ പറഞ്ഞ പോലെ തയ്യാറാക്കിയ
ബാലന്‍സ് ഷീറ്റിന്‍റെ ദിവസം കമ്പനി ഇന്ത്യയില്‍ സ്ഥാപിച്ച എല്ലാ ബിസിനസ്
സ്ഥലങ്ങളുടെയും നിര്‍ദ്ദേശിച്ച ഫോമിലുള്ള ഒരു ലിസ്റ്റിന്‍റെ ഒരു പകര്‍പ്പ് ഓരോ
വിദേശ കമ്പനിയും റജിസ്ട്രാര്‍ക്ക് അയച്ചുകൊടുക്കണം.
[വ. 381 (3)]
#CompaniesAct
No comments:
Post a Comment