കമ്പനി
നിയമം, 2013
അദ്ധ്യായം
ഒന്ന് (തുടര്‍ച്ച)
വകുപ്പ് രണ്ടു പ്രകാരമുള്ള നിര്‍വ്വചനങ്ങ ള്‍
ഈ നിയമത്തില്‍, സന്ദര്‍ഭം
മറ്റുവിധത്തി ല്‍
ആവശ്യപ്പെടുന്നില്ലെങ്കി ല്‍, -
വകുപ്പ് 2 :
(1)
“സംക്ഷിപ്തമായ പ്രോസ്പെക്ടസ്” അര്‍ത്ഥമാക്കുന്നത് ഒരു
പ്രോസ്പെക്ടസിന്‍റെ, സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്, ഇതിനായുള്ള
നിയന്ത്രണങ്ങ ള്‍
നിര്‍മ്മിച്ചുകൊണ്ട് വ്യക്തമാക്കുന്ന തരം സവിശേഷതക ള്‍ ഉള്‍ക്കൊള്ളുന്ന
ഒരു മെമ്മോറാണ്ടം;
(2)
“അക്കൗണ്ടിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍” അര്‍ത്ഥമാക്കുന്നത്,
വകുപ്പ് 133-ല്‍ പറയുന്ന കമ്പനികള്‍ക്ക് അഥവാ കമ്പനികളുടെ ശ്രേണികള്‍ക്ക് ഉള്ള
അക്കൗണ്ടിങ്ങിനുള്ള സ്റ്റാന്‍ഡേര്‍ഡുക ള്‍ അഥവാ ഏതെങ്കിലും അതിനോട് ചേര്‍ക്കുന്നത്;
(3)
“ഭേദഗതി” അഥവാ “തിരുത്തല്‍” കൂട്ടിച്ചേര്‍ക്കലുകളും
ഒഴിവാക്കലുകളും പകരംവെയ്ക്കലുകളും ഉള്‍പ്പെടും;
(4)
“അപ്പീല്‍ ട്രിബ്യൂണ ല്‍” അര്‍ത്ഥമാക്കുന്നത്,
വകുപ്പ് 410 പ്രകാരം സ്ഥാപിച്ച ദേശീയ കമ്പനി നിയമ അപ്പീല്‍ ട്രിബ്യൂണ ല്‍;
(5)
“ആര്‍ട്ടിക്കിള്‍സ്” അര്‍ത്ഥമാക്കുന്നത്, മൂലരൂപത്തി ല്‍ തയ്യാറാക്കിയ ഒരു
കമ്പനിയുടെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷ ന്‍ അഥവാ സമയാസമയം ഭേദഗതി ചെയ്തത് അഥവാ ഈ നിയമമോ
ഏതെങ്കിലും മു ന്‍
കമ്പനി നിയമമോ അനുസരിച്ച് പ്രയോഗിച്ചത്;
(6)
“അസോസിയേറ്റ് കമ്പനി”, മറ്റൊരു കമ്പനിയുമായി
ബന്ധപ്പെട്ട് അര്‍ത്ഥമാക്കുന്നത്, ആ മറ്റേ
കമ്പനിക്ക് ഒരു പ്രാധാന്യമുള്ള സ്വാധീനമുള്ള ഒരു കമ്പനി, എന്നാല്‍ അത്തരം
സ്വാധീനം കൈക്കൊള്ളുന്ന കമ്പനിയുടെ ഒരു സബ്സിഡിയറി കമ്പനി അല്ലാത്തത് കൂടാതെ ഒരു ജോയിന്റ്
വെഞ്ച ര്‍ കമ്പനി ഉള്‍പ്പെടുന്നത്.
(സഹവര്‍ത്തി കമ്പനിയെന്നും മലയാളത്തി ല്‍
പറയുന്നത്)
വിശദീകരണം: ഈ
ഉപവകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി “പ്രാധാന്യമുള്ള സ്വാധീനം” അര്‍ത്ഥമാക്കുന്നത്, ഓഹരിമൂലധനത്തിന്‍റെ അഥവാ
ഒരു കരാ ര്‍ പ്രകാരം ബിസിനസ് തീരുമാനങ്ങളുടെ,
ഇരുപതു ശതമാനമെങ്കിലും നിയന്ത്രിക്കുന്നത്;
(7)
“ആഡിറ്റിങ്ങ് സ്റ്റാന്‍ഡേര്‍ഡുക ള്‍” അര്‍ത്ഥമാക്കുന്നത്,
വകുപ്പ് 143 (10) പറയുന്ന കമ്പനികളുടെ അഥവാ കമ്പനികളുടെ ശ്രേണികളുടെ ആഡിറ്റിങ്ങിന്‍റെ
സ്റ്റാന്‍ഡേര്‍ഡുക ള്‍
അഥവാ ഏതെങ്കിലും അതിനോട് ചേര്‍ക്കുന്നത്;
(8)
“അധികൃത മൂലധനം” അഥവാ “നാമമാത്ര മൂലധനം” അര്‍ത്ഥമാക്കുന്നത്, ഒരു
കമ്പനിയുടെ മെമ്മോറാണ്ടം വഴി അധികാരപ്പെടുത്തുന്ന തരം മൂലധനം, കമ്പനിയുടെ ഓഹരി
മൂലധനത്തിനുള്ള പരമാവധി തുക ആകുന്നത്;
(9)
“ബാങ്കിംഗ് കമ്പനി” അര്‍ത്ഥമാക്കുന്നത്, ബാങ്കിംഗ്
റെഗുലെഷ ന്‍ ആക്ട്, 1949,
വകുപ്പ് 5 (c) നിര്‍വചിക്കുന്ന തരം ഒരു ബാങ്കിംഗ് കമ്പനി;
(10)
ഒരു കമ്പനിയുമായി ബന്ധപ്പെട്ട് “ഡയറക്ടര്‍മാരുടെ ബോര്‍ഡ്”
അഥവാ “ബോര്‍ഡ്” അര്‍ത്ഥമാക്കുന്നത്, കമ്പനിയുടെ ഡയറക്ടര്‍മാരുടെ കൂട്ടായ ബോഡി;
#CompaniesAct
No comments:
Post a Comment