Showing posts with label Chapter XXII. Show all posts
Showing posts with label Chapter XXII. Show all posts

Sunday, 8 March 2015

കമ്പനി നിയമം: വകുപ്പ് 393: വീഴ്ചകള്‍ കരാറുകളെ ബാധിക്കില്ല


വീഴ്ചകള്‍ കരാറുകളെ ബാധിക്കില്ല

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതി ല്‍ ഒരു കമ്പനിയുടെ ഏതെങ്കിലും വീഴ്ചക ള്‍, കമ്പനി ഏര്‍പ്പെട്ട ഏതെങ്കിലും കരാ ര്‍, വ്യാപാരം, ഇടപാട് എന്നിവയുടെ സാധുതയെയോ വ്യവഹാരത്തിനുള്ള അതിന്‍റെ ബാദ്ധ്യതയെയോ ബാധിക്കില്ല, പക്ഷേ കമ്പനി അതിനു ബാധകമായ ഈ നിയമത്തിലെ വ്യവസ്ഥക ള്‍ പാലിക്കാതെ കമ്പനിക്ക് അത്തരം കരാര്‍, വ്യാപാരം, ഇടപാട് എന്നിവയ്ക്ക് ഏതെങ്കിലും വ്യവഹാരം കൊണ്ടുവരുന്നതിനോ ഏതെങ്കിലും തട്ടിക്കിഴിക്കുന്നതിനുള്ള അവകാശത്തിനോ, മറുപടി അവകാശത്തിനോ ഏതെങ്കിലും നിയമ നടപടി സ്ഥാപിക്കാനോ അവകാശമില്ല.          

[വ. 393 ]

അദ്ധ്യായം ഇരുപത്തി രണ്ട് സമാപ്തം

#CompaniesAct          

കമ്പനി നിയമം: വകുപ്പ് 392: ലംഘനത്തിന് ശിക്ഷ


ലംഘനത്തിന് ശിക്ഷ

വകുപ്പ് 391 –ലെ വ്യവസ്ഥകള്‍ക്ക് കോട്ടം തട്ടാതെ, ഒരു വിദേശ കമ്പനി ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നെങ്കില്‍, വിദേശ കമ്പനി ഒരു ലക്ഷം രൂപായി ല്‍ കുറയാതെ എന്നാല്‍ മൂന്നുലക്ഷം രൂപാ വരെ പിഴയും കുറ്റം തുടരുന്നെങ്കില്‍, ലംഘനം തുടരുന്ന ആദ്യത്തെ കഴിഞ്ഞുള്ള ഓരോ ദിവസവും അന്‍പതിനായിരം രൂപാ വരെ അധികം പിഴയും വിദേശ കമ്പനിയുടെ വീഴ്ച വരുത്തിയ ഓരോ ഓഫീസറും ആറു മാസം വരെ ജയില്‍വാസത്തിനും ഇരുപത്തയ്യായിരം രൂപായി ല്‍ കുറയാതെ എന്നാല്‍ അഞ്ചു ലക്ഷം രൂപാ വരെ പിഴയും ചിലപ്പോ ള്‍ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.

[വ. 392 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 391: വിവിധ വകുപ്പുകളും അദ്ധ്യായവും


വിവിധ വകുപ്പുകളും അദ്ധ്യായവും

വകുപ്പ് 34 മുതല്‍ 36 വരെ (രണ്ടും ഉള്‍പ്പെടെ) ഉള്ള വ്യവസ്ഥക ള്‍ ബാധകമാകും-

(i)  ഒരു ഇന്ത്യന്‍ കമ്പനി ഇറക്കിയ പ്രോസ്പെക്ടസിന് അവ ബാധകമാകുന്ന പോലെ  വകുപ്പ് 389 പ്രകാരം ഇന്ത്യയ്ക്ക് പുറത്തു രൂപീകരിക്കുന്ന ഒരു കമ്പനി ഇറക്കുന്ന ഒരു പ്രോസ്പെക്ടസിന്;

(ii) ഒരു വിദേശ കമ്പനി ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഇറക്കുന്നതിന്.

[വ. 391 (1)]

ഒരു വിദേശ കമ്പനിയുടെ ഇന്ത്യയിലെ ബിസിനസ്‌ സ്ഥലം അടച്ചു പൂട്ടുന്നതിന് അത് ഇന്ത്യയില്‍ രൂപീകരിച്ച ഒരു കമ്പനിയെപ്പോലെ അദ്ധ്യായം ഇരുപതിലെ വ്യവസ്ഥകള്‍ അങ്ങനെതന്നെ ബാധകമാകും.

[വ. 391 (2)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 390: ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍


ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍

നിലവിലുള്ള ഏതെങ്കിലും നിയമത്തില്‍ എന്തുതന്നെ ഉള്‍ക്കൊണ്ടിരുന്നാലും കേന്ദ്ര ഗവര്‍ന്മേണ്ട് ബാധകമായ ചട്ടങ്ങ ള്‍ നിര്‍മ്മിക്കും-

(a) ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഓഫര്‍ നടത്താന്‍;

(b) ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് പ്രോസ്പെക്ടസ് അഥവാ ഓഫ ര്‍ ലെറ്ററി ല്‍ വെളിപ്പെടുത്തലുകളുടെ അവശ്യകതയ്ക്ക്;

(c) ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ ഡിപ്പോസിറ്ററി മോഡി ല്‍ കൈകാര്യം ചെയ്യുന്ന വിധത്തിനും കസ്റ്റോഡിയനും അണ്ടര്‍ റൈറ്റെഴ്സിനും;

(d) ഇന്ത്യക്ക് പുറത്തു രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനി, കമ്പനി ഇന്ത്യയി ല്‍ ഏതെങ്കിലും ബിസിനസ്‌ സ്ഥലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും ഇന്ത്യ ന്‍ ഡിപ്പോസിറ്ററി റിസീപ്റ്റുക ള്‍ വില്‍ക്കാനും കൈമാറ്റം ചെയ്യാനും പ്രസാരണം ചെയ്യാനുമുള്ള വിധം;

[വ. 390 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 389: പ്രോസ്പെക്ടസ് റജിസ്ട്രെഷന്‍


പ്രോസ്പെക്ടസ് റജിസ്ട്രെഷന്‍

ഇന്ത്യക്ക് പുറത്തു രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനിയുടെ സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ നല്‍കുന്ന ഏതെങ്കിലും പ്രോസ്പെക്ടസ് ഒരാളും ഇന്ത്യയില്‍ ഇറക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ, കമ്പനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരിക്കുമ്പോ ള്‍  ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥലം സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, ഇന്ത്യയില്‍ പ്രോസ്പെക്ടസ് ഇറക്കുന്നതിനോ പ്രചരിപ്പിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ മുന്‍പായി, മാനേജിംഗ് ബോഡി പ്രമേയം വഴി അംഗീകരിച്ചതായി കമ്പനിയുടെ ചെയ ര്‍ പേഴ്സനും മറ്റു രണ്ടു ഡയറക്ടര്‍മാരും സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ് റജിസ്ട്രാര്‍ക്ക് റജിസ്ട്രെഷന് സമര്‍പ്പിക്കുകയും, പ്രോസ്പെക്ടസ് അതിന്‍റെ മുഖതാവി ല്‍ തന്നെ അങ്ങനെ പകര്‍പ്പ് സമര്‍പ്പിച്ചതായി പറയുകയും വകുപ്പ് 388 ആവശ്യപ്പെടുന്ന പ്രോസ്പെക്ടസ് ഇറക്കാനുള്ള എന്തെങ്കിലും സമ്മതവും നിര്‍ദ്ദേശിച്ച മറ്റു പ്രമാണങ്ങളും പകര്‍പ്പി ല്‍ പ്രമാണീകരിക്കുകയും അഥവാ ചേര്‍ക്കുകയും ചെയ്യാതെ, പാടില്ല.

[വ. 389 ]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 388: പ്രോസ്പെക്ടസി ല്‍ വിദഗ്ദ്ധ സമ്മതം


പ്രോസ്പെക്ടസി ല്‍ വിദഗ്ദ്ധ സമ്മതം

(a) പ്രോസ്പെക്ടസി ല്‍ ഒരു വിദഗ്ദ്ധന്‍റെ ഒരു പ്രസ്താവന ഉള്‍പ്പെടുന്നുണ്ടെങ്കില്‍, പ്രോസ്പെക്ടസി ല്‍ അത് ഉള്‍പ്പെടുത്തിയ ഫോമിലും സന്ദര്‍ഭത്തിലും തന്നെ പ്രസ്താവന പ്രോസ്പെക്ടസി നോടൊപ്പം ഇറക്കാന്‍ അയാളുടെ എഴുതിയ സമ്മതം, അയാള്‍ തന്നില്ലെങ്കി ല്‍ അഥവാ പ്രോസ്പെക്ടസ് റജിസ്ട്രെഷന് സമര്‍പ്പിക്കുന്നതിനു മുന്‍പ് പിന്‍വലിച്ചെങ്കി ല്‍, അഥവാ അയാ ള്‍ തന്നു എന്നും മുന്‍പറഞ്ഞ പോലെ അയാളുടെ സമ്മതം പിന്‍വലിച്ചിട്ടില്ല എന്നും ഒരു പ്രസ്താവന പ്രോസ്പെക്ടസില്‍ വ്യക്തമാക്കാതെയും; അഥവാ

(b) ബാധകമാവുന്ന പോലെ വകുപ്പ് 33, 40 എന്നിവയിലെ എല്ലാ വ്യവസ്ഥകളും ബന്ധപ്പെട്ട എല്ലാ വ്യക്തികള്‍ക്കും ബാധകമാകുന്ന വിധത്തിലും പ്രോസ്പെക്ടസിനു ഫലം ഇല്ലാത്ത വിധത്തിലും അപേക്ഷ നല്‍കിയിട്ടുള്ളപ്പോ ള്‍,

ഇന്ത്യക്ക് പുറത്തു രൂപീകരിച്ച അഥവാ രൂപീകരിക്കാനുള്ള ഒരു കമ്പനിയുടെ സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ നല്‍കുന്ന ഏതെങ്കിലും പ്രോസ്പെക്ടസ് ഒരാളും ഇന്ത്യയില്‍ ഇറക്കുകയോ പ്രചരിപ്പിക്കുകയോ വിതരണം ചെയ്യുകയോ, കമ്പനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരിക്കുമ്പോ ള്‍  ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥലം സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, പാടില്ല.

[വ. 388 (1)]

ഈ വകുപ്പിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി, ഒരു പ്രസ്താവന, ഏതെങ്കിലും റിപ്പോര്‍ട്ടിലോ മേമ്മോറാണ്ടത്തിലോ അതിന്‍റെ മുഖതാവില്‍ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍, അഥവാ അതില്‍ ചേര്‍ത്ത റഫറന്‍സ് വഴി അഥവാ അതോടൊപ്പം ഇറക്കിയതില്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍, പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്തിയതായി പരിഗണിക്കും.

[വ. 388 (2)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 387: ഫോറിന്‍ കമ്പനി- പ്രോസ്പെക്ടസ്


പ്രോസ്പെക്ടസ്

പ്രോസ്പെക്ടസില്‍ ദിവസമിട്ട് ഒപ്പിടാതെയും,-

(a) താഴെപ്പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങ ള്‍ ഉള്‍പ്പെടുത്താതെയും:-

(i)  കമ്പനിയുടെ ഭരണഘടന സ്ഥാപിക്കുന്നതും നിര്‍വചിക്കുന്നതുമായ പ്രമാണം;

(ii) കമ്പനിയുടെ രൂപീകരണം നടത്തിയ നിയമങ്ങള്‍ അഥവാ
വ്യവസ്ഥക
ള്‍;

(iii) അത്തരം പ്രമാണം, നിയമങ്ങള്‍ അഥവാ വ്യവസ്ഥക ള്‍ അഥവാ അതിന്‍റെ പകര്‍പ്പുക ള്‍, കൂടാതെ അവ ഇംഗ്ലീഷ് ഭാഷയി ല്‍
അല്ലെങ്കി ല്‍ ഇംഗ്ലീഷ് ഭാഷയി
ല്‍ അതിനുള്ള ഒരു സാക്ഷ്യപ്പെടുത്തിയ തര്‍ജമ,  പരിശോധിക്കാവുന്ന ഇന്ത്യയിലെ വിലാസം;

(iv) കമ്പനി രൂപീകരിച്ച അഥവാ അങ്ങനെ ചെയ്യാ ന്‍ പോകുന്ന ദിവസവും രാജ്യവും; കൂടാതെ

(v) കമ്പനി ഇന്ത്യയി ല്‍ ഒരു ബിസിനസ്സ് സ്ഥലം സ്ഥാപിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍, ഇന്ത്യയിലെ അതിന്‍റെ പ്രധാന ഓഫിസിന്‍റെ വിലാസം; കൂടാതെ

(b) വകുപ്പ് 26 വ്യക്തമാക്കിയ കാര്യങ്ങ ള്‍ പറയാതെയും:        

ഇന്ത്യക്ക് പുറത്ത് രൂപീകരിച്ച അഥവാ അങ്ങനെ ചെയ്യാന്‍ പോകുന്ന ഒരു കമ്പനിയുടെ സെക്യുരിറ്റികള്‍ വരിചേര്‍ക്കാ ന്‍ ഓഫ ര്‍ ചെയ്യുന്ന ഏതെങ്കിലും പ്രോസ്പെക്ടസ്, ഒരു വ്യക്തിയും ഇന്ത്യയി ല്‍ ഇറക്കാനോ പ്രചരിപ്പിക്കാനോ വിതരണം ചെയ്യാനോ, കമ്പനി ഇന്ത്യയില്‍ ഒരു ബിസിനസ്‌ സ്ഥലം സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഥവാ രൂപീകരണ ശേഷം സ്ഥാപിക്കുമെങ്കിലും ഇല്ലെങ്കിലും, പാടില്ല.

എന്നാല്‍ കമ്പനിക്ക്‌ ബിസിനസ്‌ തുടങ്ങാ ന്‍ അവകാശപ്പെട്ട ദിവസത്തിനു ശേഷം രണ്ടു വര്‍ഷത്തിലധികം കഴിഞ്ഞ് ഇറക്കിയ ഒരു പ്രോസ്പെക്ടസിന്‍റെ കാര്യത്തി ല്‍ ഉപവകുപ്പ് (a) യുടെ (i), (ii), (iii) എന്നിവ ബാധകമല്ല.

[വ. 387 (1)]

സെക്യുരിറ്റികളുടെ അപേക്ഷകനെ ഉ.വ.(1) ചുമത്തുന്ന ഏതെങ്കിലും ആവശ്യകത പാലിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്ന അഥവാ അയാള്‍ക്ക്‌  പ്രോസ്പെക്ടസില്‍ വ്യക്തമായി പറയാത്ത ഏതെങ്കിലും കരാ ര്‍, പ്രമാണങ്ങള്‍, അഥവാ കാര്യത്തിനു നോട്ടീസ് ചുമത്തുന്ന നിബന്ധനക ള്‍ നിഷ്ഫലമായിരിക്കും.

[വ. 387 (2)]

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന ഒരു പ്രോസ്പെക്ടസ് ഫോമിനോടൊപ്പം ഇറക്കാതെയും അങ്ങനെ ഇറക്കുന്നത്‌ വകുപ്പ് 388 -ലെ വ്യവസ്ഥകള്‍ ലംഘിക്കാതെയും അല്ലാതെ ഒരു വ്യക്തിയും അത്തരം ഒരു കമ്പനിയുടെ അഥവാ നിര്‍ദ്ദിഷ്ട കമ്പനിയുടെ സെക്യുരിറ്റികള്‍ക്ക് വേണ്ടിയുള്ള ഒരു അപേക്ഷാ ഫോം ഇന്ത്യയിലുള്ള ഒരു വ്യക്തിക്കും നല്കാന്‍ പാടില്ല:

എന്നാല്‍ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട് ഒരു അണ്ടര്‍റൈറ്റിങ്ങ് കരാറില്‍ ഏര്‍പ്പെടാ ന്‍ ഒരു വ്യക്തിക്ക് ഉത്തമ വിശ്വാസത്തിലുള്ള ഒരു ക്ഷണവുമായി ബന്ധപ്പെട്ട് ആണ് അപേക്ഷാ ഫോം നല്‍കിയതെന്ന് കാണിച്ചാല്‍ ഈ ഉപവകുപ്പ് ബാധകമല്ല.

[വ. 387 (3)]

ഈ വകുപ്പ്-

(a) കമ്പനിയുടെ സെക്യുരിറ്റികളുമായി ബന്ധപ്പെട്ട് ഒരു പ്രോസ്പെക്ടസ് അഥവാ അപേക്ഷാ ഫോം കമ്പനിയുടെ നിലവിലുള്ള അംഗങ്ങള്‍ക്ക് അഥവാ ഡിബെഞ്ചറുടമകള്‍ക്ക് നല്‍കുന്നതിന്, സെക്യുരിറ്റികളുടെ അപേക്ഷകന് മറ്റു വ്യക്തികള്‍ക്ക് വേണ്ടി ത്യജിക്കാനുള്ള അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാധകമല്ല; കൂടാതെ

(b) മുന്‍പ് ഇറക്കിയതും ഒരു അംഗീകൃത സ്റ്റോക്ക്‌ എക്സ്ചേഞ്ചി ല്‍ ക്വോട്ടുചെയ്തതോ വ്യാപാരം നടക്കുന്നതോ ആയ സെക്യുരിറ്റികളുമായി എല്ലാക്കാര്യത്തിലും ഐകരൂപ്യമുള്ള അഥവാ ആകാനുള്ള സെക്യുരിറ്റികളുമായി ബന്ധപ്പെട്ട് ഇറക്കുന്ന പ്രോസ്പെക്ടസിന്, പ്രോസ്പെക്ടസില്‍ ദിവസം രേഖപ്പെടുത്താനുള്ളതൊഴികെ, ബാധകമല്ല,

എന്നാല്‍, മുന്‍പറഞ്ഞതിനു വിധേയമായി ഒരു കമ്പനിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടോ പിന്നീടോ ഒരു പ്രോസ്പെക്ടസ് അഥവാ അപേക്ഷാ ഫോം ഇറക്കുന്നതിന് ഈ വകുപ്പ് ബാധകമാകും.

[വ. 387 (4)]

ഈ വകുപ്പിലുള്ളത് കൂടാതെ ഇന്ത്യയില്‍ നിലവിലുള്ള ഏതെങ്കിലും നിയമപ്രകാരമോ ഈ നിയമപ്രകാരമോ ഏതെങ്കിലും വ്യക്തി വരുത്തിവയ്ക്കുന്ന ഏതെങ്കിലും ബാദ്ധ്യതയ്ക്ക് ഈ വകുപ്പിലുള്ള ഒന്നും പരിധി നിര്‍ണ്ണയിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല.

[വ. 387 (5)]

#CompaniesAct

കമ്പനി നിയമം: വകുപ്പ് 383-386: നോട്ടീസ്, etc.


ഫോറിന്‍ കമ്പനിക്ക്‌ നോട്ടീസ്

ഒരു വിദേശ കമ്പനിക്ക്‌ നല്‍കേണ്ട നടപടി, നോട്ടീസ്, അഥവാ പ്രമാണം, വകുപ്പ് 380 അനുസരിച്ച് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഏതെങ്കിലും വ്യക്തിയുടെ പേരിലും വിലാസത്തിലും സംബോധന ചെയ്ത് അങ്ങനെ റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച വിലാസത്തി ല്‍ വെയ്ക്കുകയോ തപാലിലോ ഇലക്ട്രോണിക് മാദ്ധ്യമത്തിലോ  അയയ്ക്കുകയോ ചെയ്‌താ ല്‍ മതിയായ സമര്‍പ്പണമായി പരിഗണിക്കും.

[വ. 383 ]

ഒരു ഫോറി ന്‍ കമ്പനിക്ക്‌ ഈ നിയമവ്യവസ്ഥക ള്‍

വകുപ്പ് 71-ലെ വ്യവസ്ഥകള്‍ ഒരു വിദേശ  കമ്പനിക്ക്‌ അങ്ങനെതന്നെ ബാധകമാകും.

[വ. 384 (1)]

വകുപ്പ് 92-ലെ വ്യവസ്ഥകള്‍, ഈ നിയമപ്രകാരം ഉണ്ടാക്കിയ ചട്ടങ്ങ ള്‍ പറയുന്ന തരം ഒഴിവുകള്‍ക്കും ഭേദപ്പെടുത്തലുകള്‍ക്കും പൊരുത്തപ്പെടുത്തലുകള്‍ക്കും വിധേയമായി, ഇന്ത്യയില്‍ രൂപീകരിച്ച ഒരു കമ്പനിക്ക്‌ ബാധകമാകുന്ന പോലെതന്നെ ഒരു വിദേശ  കമ്പനിക്ക്‌ ബാധകമാകും.

[വ. 384 (2)]

ഒരു വിദേശ  കമ്പനിക്ക്‌ വകുപ്പ് 128-ലെ വ്യവസ്ഥകള്‍, അതിന്‍റെ ഇന്ത്യയിലെ ബിസിനസ്സുമായി ബന്ധപ്പെട്ടോ അതിനിടയിലോ  പണം സ്വീകരിച്ചതിനും ചിലവാക്കിയതിനും, വാങ്ങലും വില്‍പനയും നടത്തിയതിനും ആസ്തികള്‍ക്കും ബാദ്ധ്യതകള്‍ക്കും വേണ്ടി ആ വകുപ്പി ല്‍ പറയുന്ന കണക്കു ബുക്കുക ള്‍ അതിന്‍റെ ഇന്ത്യയിലെ പ്രധാന ബിസിനസ്‌ സ്ഥലത്ത് സൂക്ഷിക്കാ ന്‍ അതിനോട് ആവശ്യപ്പെടുന്ന അത്രയും ബാധകമാകും.

[വ. 384 (3)]

ഏതെങ്കിലും വിദേശ കമ്പനി നിര്‍മിച്ച അഥവാ വാങ്ങിയ വസ്തുവകകളുടെ മേല്‍ ചാര്‍ജിനുവേണ്ടി അദ്ധ്യായം VI –ലെ വ്യവസ്ഥകള്‍ അങ്ങനെതന്നെ ബാധകമാകും.

 [വ. 384 (4)]

ഒരു വിദേശ  കമ്പനിയുടെ ഇന്ത്യ ന്‍ ബിസിനസ്സിന് അദ്ധ്യായം XIV –ലെ വ്യവസ്ഥകള്‍ ഇന്ത്യയില്‍ രൂപീകരിച്ച ഒരു കമ്പനിക്ക്‌ ബാധകമാകുന്നതെങ്ങനെയോ അതുപോലെതന്നെ ബാധകമാകും.

[വ. 384 (5)]

ഫീസ്‌

ഈ അദ്ധ്യായത്തിലെ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്ന പോലെ റജിസ്ട്രാ ര്‍ റജിസ്റ്റ ര്‍ ചെയ്യേണ്ട ഏതെങ്കിലും പ്രമാണം അദ്ദേഹം റജിസ്റ്റ ര്‍ ചെയ്യാ ന്‍ നിര്‍ദ്ദേശിച്ച ഫീസ്‌ ഒടുക്കണം.

[വ. 385 ]

വ്യാഖ്യാനം

ഈ അദ്ധ്യായത്തില്‍ മുന്‍പറഞ്ഞ വ്യവസ്ഥകളുടെ ആവശ്യത്തിന് വേണ്ടി,-

(a)     “സാക്ഷ്യപ്പെടുത്തിയ” എന്ന സംജ്ഞ അര്‍ത്ഥമാക്കുന്നത്, ഒരു അസ്സല്‍ പകര്‍പ്പ് അഥവാ ഒരു ശരിയായ തര്‍ജമയായി നിര്‍ദ്ദേശിച്ച വിധത്തി ല്‍ സാക്ഷ്യപ്പെടുത്തിയത്.

(b)     ഒരു വിദേശ കമ്പനിയുമായി ബന്ധപ്പെട്ട് “ഡയറക്ടര്‍” എന്ന സംജ്ഞയി ല്‍, കമ്പനിയുടെ ഡയറക്ടര്‍മാ രുടെ ബോര്‍ഡ്‌ ആരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരിച്ചാണോ സാധാരണയായി പ്രവര്‍ത്തിക്കുന്നത് ആ വ്യക്തി ഉള്‍പ്പെടും.

(c)     “ബിസിനസ്സ് സ്ഥലം” എന്ന സംജ്ഞയി ല്‍ ഒരു ഓഹരി കൈമാറ്റ അഥവാ റജിസ്ട്രെഷന്‍ ഓഫിസ് ഉള്‍പ്പെടും.

[വ. 386 ]

#CompaniesAct