സോള്‍വന്‍സി
പ്രഖ്യാപനം
ഒരു കമ്പനി സ്വമേധയാ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളപ്പോ ള്‍, അതിന്‍റെ ഡയറക്ട ര്‍ അഥവാ ഡയറക്ട ര്‍മാ ര്‍ അഥവാ കമ്പനിക്ക് രണ്ടിലധികം
ഡയറക്ടര്‍മാ ര്‍
ഉള്ളപ്പോ ള്‍
അതിന്‍റെ ഡയറക്ടര്‍മാരുടെ ഭൂരിപക്ഷവും ബോര്‍ഡിന്‍റെ ഒരു യോഗത്തി ല്‍ കമ്പനിയുടെ
കാര്യങ്ങളെക്കുറിച്ച് ഒരു പൂര്‍ണമായ അന്വേഷണം അവ ര്‍ നടത്തിയെന്നും കമ്പനിക്ക്
കടമൊന്നുമില്ലെന്നും അഥവാ സ്വമേധയാ പിരിയുമ്പോ ള്‍ ആസ്തികളുടെ വിറ്റുവരവില്‍
നിന്നും അതിന്‍റെ കടങ്ങ ള്‍
പൂര്‍ണമായി കൊടുത്തു തീര്‍ക്കാ ന്‍ അതിനു കഴിയുമെന്ന് അവ ര്‍ അഭിപ്രായത്തിലെത്തിയെന്നും
ഉള്ള ഒരു പ്രഖ്യാപനം ഒരു സത്യവാങ്മൂലം വഴി തിട്ടപ്പെടുത്തി നടത്തണം.
[വ. 305 (1)]
(a) കമ്പനി പിരിച്ചു വിടാനുള്ള പ്രമേയം പാസ്സാക്കിയ ദിവസത്തിനു തൊട്ടുമുന്‍പുള്ള
അഞ്ചാഴ്ചയ്ക്കുള്ളി ല്‍
നടത്തുകയും ആ ദിവസത്തിനു മുന്‍പ് റജിസ്ട്രാര്‍ക്ക് റജിസ്ട്രെഷന് സമര്‍പ്പിക്കുകയും
ചെയ്യാതെ;
(b) ഏതെങ്കിലും വ്യക്തി അഥവാ വ്യക്തികളെ വഞ്ചിക്കാനായി അല്ല കമ്പനി പിരിച്ചു
വിടുന്നതെന്ന് ഒരു പ്രഖ്യാപനം അതി ല്‍ ഉള്‍ക്കൊള്ളാതെ;
(c) ഏറ്റവും അവസാനം കണക്കു തയ്യാറാക്കിയ ദിവസം മുത ല്‍ പ്രഖ്യാപനം തയ്യാറാക്കുന്നതിന്
തൊട്ടുമുന്‍പുള്ള പ്രായോഗികമായ ഒരു ദിവസം അവസാനിക്കുന്ന വിധത്തിലുള്ള കാലാവധിക്ക്
കമ്പനിയുടെ ലാഭ നഷ്ട കണക്കിലും, ആ ദിവസം വെച്ച് തയ്യാറാക്കിയ കമ്പനിയുടെ ബാലന്‍സ്
ഷീറ്റിലും, അത് ആ ദിവസം കമ്പനിയുടെ ആസ്തികള്‍ക്കും ബാദ്ധ്യതകള്‍ക്കും ഉള്ള ഒരു
പ്രസ്താവന ഉള്‍പ്പെടുന്നതായിരിക്കണം, കമ്പനിയുടെ ആഡിറ്റേഴ്സ് ഈ നിയമ വ്യവസ്ഥക ള്‍ പ്രകാരം തയ്യാറാക്കിയ റിപ്പോര്‍ട്ടിന്‍റെ
ഒരു പകര്‍പ്പും സഹിതമല്ലാതെ; കൂടാതെ,
(d) കമ്പനിക്ക് ഏതെങ്കിലും ആസ്തികളുള്ളപ്പോള്‍, ഒരു റജിസ്റ്റേഡ് വാല്യുവര്‍
തയ്യാറാക്കിയ കമ്പനിയുടെ ആസ്തികളുടെ മൂല്യനിര്‍ണയം നടത്തിയ ഒരു റിപ്പോര്‍ട്ട്
സഹിതമല്ലാതെ;
- ഈ നിയമത്തിന്‍റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉ.വ.(1) പ്രകാരമുള്ള ഒരു പ്രഖ്യാപനം
നിഷ്ഫലമായിരിക്കും.
[വ. 305 (2)]
പ്രഖ്യാപനം നടത്തിയ ശേഷം അഞ്ചാഴ്ചയ്ക്കുള്ളി ല്‍ പാസ്സാക്കിയ ഒരു പ്രമേയം വഴി കമ്പനി
പിരിച്ചു വിടുന്നെങ്കി ല്‍,
പക്ഷേ അതിന്‍റെ കടങ്ങ ള്‍
മുഴുവനായി വീട്ടുകയോ അതിനു വ്യവസ്ഥ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍, മറിച്ച്
കാരണം കാണിച്ചാലല്ലാതെ, ഡയറക്ടര്‍ അഥവാ ഡയറക്ടര്‍മാര്‍ക്ക് ഉ.വ.(1) പ്രകാരമുള്ള
അയാളുടെ അഥവാ അവരുടെ അഭിപ്രായത്തിന് മതിയായ സ്ഥിതിയില്ലായിരുന്നു എന്ന് മുന്നം
ധരിക്കും.
[വ. 305 (3)]
സ്വമേധയാ പിരിച്ചു വിടുമ്പോള്‍ ആസ്തികളുടെ വിറ്റുവരവി ല്‍ നിന്നും കമ്പനിക്ക് അതിന്‍റെ
കടങ്ങ ള്‍ പൂര്‍ണമായി
വീട്ടാനാവുമെന്ന് മതിയായ സ്ഥിതിയില്ലാതെ അഭിപ്രായപ്പെട്ട് ഈ വകുപ്പ് പ്രകാരം ഒരു
പ്രഖ്യാപനം നടത്തുന്ന ഒരു കമ്പനിയുടെ ഏതു ഡയറക്ടറും മൂന്നു വര്‍ഷത്തി ല്‍ കുറയാതെ എന്നാല്‍ അഞ്ചു വര്‍ഷം
വരെ ഒരു കാലം ജയില്‍വാസവും അഥവാ അന്‍പതിനായിരം രൂപായി ല്‍ കുറയാതെ എന്നാ ല്‍ മൂന്നു ലക്ഷം രൂപാ വരെ പിഴയും
അഥവാ രണ്ടും കൂടിയും ശിക്ഷിക്കപ്പെടും.
[വ. 305 (4)]
#CompaniesAct
No comments:
Post a Comment